രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ സംരക്ഷണ പദ്ധതിയുമായി സര്‍ക്കാര്‍. 2030 ഓടെ 500,000 വീടുകള്‍ B2 ഗ്രേഡിലെയ്ക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പദ്ധതി. ആകെ എട്ട് ബില്ല്യണ്‍ യൂറോയുടെ പദ്ധതിയാണിത്. ഒരു വീടിന് പല വിഭാഗങ്ങളിലായി 25000 രൂപ വരെ ഗ്രാന്റ് ലഭിക്കും. ഇതിനായി മാര്‍ച്ച് മാസം മുതല്‍ അപേക്ഷകള്‍ നല്കി തുടങ്ങാം. ഹീറ്റ് പമ്പ് ഇന്‍സ്റ്റലേന്‍, സീലിംഗ് വാള് ഇന്സുലേഷന്, എക്റ്റേണല്‍ വാതിലുകളും ഓപ്പണിംഗുകളും പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയ്ക്ക് ഗാന്റ് ലഭിക്കും. വീടുകളുടേയും കെട്ടിടങ്ങളുടേയും ഊര്‍ജ്ജ സംരക്ഷണ സംവിധാനങ്ങള്‍ കാര്യക്ഷമമമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ പദ്ധതികള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വീടുകളില്‍ ഊര്‍ജ്ജ സംരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഊര്‍ജ്ജ നവീകര പദ്ധതികളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. Share This News
ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചില്‍ 2022 വര്‍ഷത്തെ കൈക്കാരന്റെ സഥാനാരോഹണവും,പുതിയ ഇടവകാഗങ്ങള്‍ക്ക് സ്വീകരണവും നടന്നു
ലിമെറിക്ക് : 2022 വര്‍ഷത്തെ സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ നടത്തിപ്പ് കൈക്കാരന് ആയി ശ്രീ .സിബി ജോണി 29 ആം തിയതി നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കഴിഞ്ഞ ഒരു വര്‍ഷം നടത്തിപ്പ് കൈക്കാരന് ആയിരുന്ന ശ്രീ .അനില്‍ ആന്റണി ചുമതല കൈമാറിക്കൊണ്ട് പുതിയ കൈക്കാരന് സിബിക്ക് ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി അയര്‍ലണ്ടിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ലിമെറിക്കിലും വളരെയധികം ആളുകള്‍ ജോലിക്കായി കുടുംബസമേതം എത്തിച്ചേര്‍ന്നിട്ടുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പരസ്പരം കാണുവാനോ പരിചയപ്പെടാനോ സാഹചര്യങ്ങള്‍ കുറവായിരുന്നതിനാല്‍ പുതിയ കുടുംബങ്ങളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജനുവരി 21 ന് പ്രത്യേകമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതുതായി എത്തിച്ചേര്‍ന്ന കുടുംബങ്ങളെ ഇടവക സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമായി വിശുദ്ധ കുര്‍ബാന മധ്യേ ഇടവകയിലെ…
അയര്‍ലണ്ടില്‍ ഇന്ധന വിലയും ഉയരുന്നു
റഷ്യ – യുക്രൈന് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില ഉയരുന്നത് അയര്‍ലണ്ടിനും തിരിച്ചടിയാകുന്നു. പെട്രോളിന്റെ വില ലിറ്ററിന് രണ്ട് യൂറോയ്ക്ക് മുകളിലെത്തുമെന്നാണ് എണ്ണ വിപണിയിലെ വിദഗ്ദരുടെ മുന്നറിയിപ്പ്. രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മിനി ബഡ്ജറ്റ് ഉണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഒപ്പം നികുതി കുറയ്ക്കാന്‍ തയ്യാറല്ലെന്ന സര്‍ക്കാര്‍ നിലപാടും പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നുണ്ട്. വില വര്ദ്ധന് നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പാക്കേജിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. Share This News
തൊഴിലാളി ക്ഷാമം ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമോ ?
അയര്‍ലണ്ടില്‍ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കോവിഡ് കാലത്തിന് മുമ്പ് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ജോലിക്ക് അയര്‍ലണ്ടിലെത്തിയവര്‍ മടങ്ങിപ്പോയതാണ് പ്രധാനമായും തൊഴിലാളി ക്ഷാമത്തിന് കാരണം. അയര്‍ലണ്ടിലെ താമസ – ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചത് ഇവരെ തിരിച്ചെത്തുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാല്‍ തന്നെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം തൊഴിലുടമകള്‍ ഇതിനകം തന്നെ തൊഴില്‍മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ച് കഴിഞ്ഞു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അയര്‍ലണ്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്കടക്കമുള്ള സുവര്‍ണ്ണാവസരമായിരിക്കും ഇത്. സൂപ്പര്‍ വാല്യു, സെന്ട്ര, മസ്ഗ്രേവ് എന്നിവടയക്കം അയര്‍ലണ്ടിലെ പ്രമുഖ തൊഴില്‍ ദാതാക്കളെല്ലാം ഈ ആവശ്യം സര്‍ക്കാരിന് മുന്നില്‍…
ജീവിത ചെലവ് കൂടുന്നു ; സര്‍ക്കാര്‍ ഇടപെടലുണ്ടാകുമോ ?
അയര്‍ലണ്ടില്‍ അനുദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധ ചാര്‍ജ്ജുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജീവിത ചെലവ് ഏറുന്നു. സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും കുടംബ ബഡ്ജറ്റുകള്‍ താളം തെറ്റുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. വിഷയത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഉടപെട്ടേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനായി പ്രത്യേക ബഡ്ജറ്റ് ഉണ്ടാവില്ലെന്ന പ്രധാനമന്ത്രി അറിയിച്ചെങ്കിലും ഈ ആഴ്ച അവസാനത്തോടെ ഇന്ധനം ,വൈദ്യുതി, എന്നിവയുടെ വിലകള്‍ കുറയ്ക്കുന്നതിനാവശ്യമായ ചില നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ പണപ്പെരുപ്പം ഷോര്‍ട്ട് ടേമില്‍ അവസാനിക്കില്ലെന്നും ഒരു മീഡിയം ടേം പ്രതിഭാസമാണെന്നും ഇതിനാല്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വിലയക്കയറ്റത്തില്‍ ഏറ്റവും ബുദ്ധിമുട്ടുന്നവര്‍ക്ക് ഉടന്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും പ്രധാനമന്ത്രി നല്കി. Share This News
ജീവനക്കാരില്ല ; ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രതിസന്ധി രൂക്ഷം
ജീവനക്കാരുടെ കുറവ് ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഷെഫുമാരേയും ബാര്‍ ജീവനക്കാരേയും മാത്രമല്ല മാനേജര്‍മാരെ പോലും ലഭിക്കാനില്ലാത്ത അവസ്ഥയാണെന്നും അതിനാല്‍ തങ്ങള്‍ മുമ്പ് നല്‍കിയിരുന്ന സേവനങ്ങളുടെ പകുതി പോലും ഇപ്പോള്‍ നല്കാന് സാധിക്കുന്നില്ലെന്നും സ്ഥാപന ഉടമകളെ ഉദ്ധരിച്ച് ഒരു ഗവേഷണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു. ഈ അവസ്ഥ വരുമാനത്തെ കാര്യമായി ബാധിച്ചെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്. ഇവിടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇപ്പോഴും നിരവധി അവസരങ്ങളുണ്ടെന്നും ഇവര്‍ പറയുന്നു. കിച്ചന് പോര്‍ട്ടേഴ്സ് മുതല്‍ ഷെഫുമാര്‍ വരെയുള്ളവര്‍ക്കായി നിരവധി തവണ പരസ്യങ്ങള്‍ നല്‍കിയിട്ടും ആരും അപേക്ഷിക്കാനില്ലാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആകമാനം ഏതാണ്ട് 40,000 ത്തോളം ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് ഫെയില്‍റ്റേ(F’ailte) റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കമ്പനികള്‍. Share This News
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫീസ് ഒഴിവാക്കി
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. ഈ വര്‍ഷം ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്കും. ജൂണിയര്‍ സൈക്കിള്‍ എക്സാമിനുമുള്ള പരീക്ഷാ ഫീസ് ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രി നോര്‍മാ ഫോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലീവിംഗ് സര്‍ട്ടിഫിക്കറ്റിനായുള്ള പരീക്ഷാ ഫീസ് 116 യൂറോയും ജൂണിയര്‍ സൈക്കിള്‍ പരീക്ഷാ ഫാസ് 109 യൂറോയുമായിരുന്നു അടയ്ക്കേണ്ടിയിരുന്നത് ഇതാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കിയിരിക്കുന്നത്. ഹൈബ്രിഡ് എക്സാം ഓപ്ഷന് ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. 2021 നെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേഡുകളില്‍ കുറവ് വരില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതായത്. മുമ്പ് ലഭിച്ചിരുന്ന അതേ രീതിയില്‍ തന്നെ H1s, H2s ഗ്രേഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പരീക്ഷകളുടെ ടൈം ടേബിളുകളും ഉടന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. Share This News
പ്രൈം മെമ്പര്‍ഷിപ്പ് ഫീസ് ഉയര്‍ത്തി ആമസോണ്‍
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും 2021 അവസാന പാദത്തില്‍ ആമസോണ്‍ മികച്ച ലാഭമാണ് നേടിയത്. മുന്‍ പാദത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമായിരുന്നു ഇത് . ലാഭം നേടിയെങ്കിലും പ്രൈം മെമ്പര്‍ഷിപ്പ് ഫീസ് ഉയര്‍ത്താനാണ് ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ നീക്കം. വലിയ തോതിലുള്ള വര്‍ദ്ധനവാണ് ഫീസിനത്തില്‍ ഉണ്ടാകുന്നതെന്നാണ് സൂചനകള്‍. 119 ഡോളറായിരുന്ന പ്രൈം മെമ്പര്‍ഷിപ്പിന്റെ വാര്‍ഷീക ഫീസ് 139 ഡോളറായിട്ടാണ് ഉയര്‍തത്തിയിരിക്കുന്നത്. അതായത് ഏകദേശം 88 പൗണ്ടില്‍ നിന്നും 102 പൗണ്ടിലേയ്ക്ക് ഉയരും. 2018 നു ശേഷം ആദ്യമായാണ് ആമസോണ്‍ ഇത്രയധികം വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. Share This News
കണക്ടഡ് ഹെല്‍ത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം
അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരങ്ങളൊരുക്കി കണക്ടഡ് ഹെല്‍ത്ത്. അഞ്ഞൂറോളം പേരെയാണ് കമ്പനി പുതുതായി നിയമിക്കാനൊരുങ്ങുന്നത്. കെയര്‍ അസിസ്റ്റന്റുമാരുടേതാണ് കൂടുതല്‍ ഒഴിവുകളും. കമ്മ്യൂണിറ്റി ഹോം കെയര്‍, നഴ്സിംഗ് ഹോമുകള്‍ എന്നിവിടങ്ങളിലാണ് അവസരങ്ങളധികവും. മാനേജ്മെന്റ് , അഡ്മിനിസ്ട്രേഷന് തസ്തികകളിലും ഒഴിവുകളുണ്ട്. അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ തന്നെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഡബ്ളിനില്‍ കമ്പനി പുതിയ ഓഫീസും തുടങ്ങിയിട്ടുണ്ട്. Share This News
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ചോദ്യങ്ങള്‍ കുറയും
രാജ്യത്തെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ നിര്‍ണ്ണായക മാറ്റം വരുത്തി സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചോദ്യങ്ങളുടെ എണ്ണം കുറയുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടന്നതുപോലെ ഹൈബ്രിഡ് പരീക്ഷ ഇക്കുറി ഉണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഐറീഷ് ഓറല്‍ നേരത്തെ 20 ടോപ്പിക്കുകളുണ്ടായിരുന്നത് പത്തായി ചുരുക്കിയിട്ടുണ്ട്. സ്പാനീഷില്‍ നേരത്തെയുണ്ടായിരുന്ന അഞ്ച് റോള്‍ പ്ലേകള്‍ മൂന്നായും ചുരുക്കി. കണക്കില്‍ ഒന്നും രണ്ടും പേപ്പറുകളില്‍ ആറ് ചോദ്യങ്ങളെ ഉണ്ടാവൂ നേരത്തെ ഇത് പത്തായിരുന്നു. ഇംഗ്ലീഷ് ഹയര്‍ ലെവല്‍ പേപ്പറില്‍ നേരത്തെ മൂന്ന് സെക്ഷനുകള്‍ക്ക് ഉത്തരം നല്‍കണമായിരുന്നു ഇത്തവണ ഇത് രണ്ട് സെക്ഷനുകള്‍ക്ക് മതിയാകും. ബയോളജിയില്‍ എട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് മതിയാകും. Share This News