യൂറോപ്പ് യുദ്ധഭീതിയില്‍ ; യുക്രൈനിലെ ഐറിഷ് പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം

മറ്റൊരു യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ യൂറോപ്പിന്റെ ആകാശത്ത് ഉരുണ്ടുകൂടിയിരിക്കുകയാണ്. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയുടെ ഭാഗത്തു നിന്നൊരാക്രമണം ഉണ്ടായാല്‍ കൈയ്യും കെട്ടിയിരിക്കില്ല എന്ന് അമേരിക്കയും വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ സാഹചര്യങ്ങള്‍ യുദ്ധത്തിലേയ്ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. യുക്രൈനിലുള്ള എല്ലാ ഐറീഷ് പൗരന്‍മാരോടും ഉടനടി രാജ്യം വിടാന്‍ അയര്‍ലണ്ട് സര്‍ക്കാരും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനിലേയും പുറത്തുള്ള സഖ്യങ്ങളിലേയും രാജ്യങ്ങളോട് കൂടിയാലോചിച്ച ശേഷമാണ് അയര്‍ലണ്ട് സര്‍ക്കാര്‍ നിര്‍ണ്ണായക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുക്രൈനിലെ എംബസിയില്‍ ഇപ്പോള്‍ അത്യാവശ്യ ജോലിക്കാര്‍ മാത്രമാണുള്ളത്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ +353-1-4082000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ആരും യുക്രൈനിലേയ്ക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ള പൗരന്‍മാര്‍ ലഭ്യമായ കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ ഉടനടി രാജ്യം വിടണമെന്നുമാണ് അയര്‍ണ്ടിന്റെ നിര്‍ദ്ദേശം. Share This News

Share This News
Read More

കോളേജ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസില്‍ ഇളവ് അനുവദിച്ചേക്കും

അയര്‍ലണ്ടില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷികഫീസില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വിദ്യാഭ്യാസമന്ത്രി സിമോണ്‍ ഹാരീസാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 3000 യൂറോയാണ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്നത്. ഇത് കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുള്ള ഒരു വീട്ടില്‍ നാല് വര്‍ഷം കൊണ്ട് 24,000 യൂറോ ഫീസായി അടയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി എടുത്തു പറഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സാമ്പത്തികമേഖലയില്‍ ഇതുവരെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. മാത്രമല്ല ജീവിത ചെലവുകളഉം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോളേജ് ഫീസില്‍ ഇളവ് ലഭിക്കുന്നത് രക്ഷിതാക്കള്‍ക്ക് വലിയ കൈത്താങ്ങായിരിക്കും. Share This News

Share This News
Read More

സിക്ക് ലീവ് സ്‌കീം ; ഇനി വേണ്ടത് മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്ത് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച ശമ്പളത്തോടുകൂടിയ സിക്ക് ലീവ് പദ്ധതിയ്ക്ക് പാര്‍ലമെന്റി സമതി അംഗീകാരം നല്‍കി. ഇനി മന്ത്രിസഭ കൂടി അനുമതി നല്‍കിയാല്‍ പദ്ധതി പ്രാബല്ല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇത് പ്രാബല്ല്യത്തില്‍ വരുന്നതോടെ രാജ്യത്തെ എല്ലാവിധ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ഈ സ്‌കീമിന് അംഗീകാരം ലഭിച്ചാല്‍ 2022 ല്‍ മൂന്ന് സിക്ക് ലീവുകള്‍ ലഭിക്കും. 2023 ല്‍ അഞ്ച് സിക്ക് ലീവുകളും 2024 ല്‍ ഏഴ് സിക്ക് ലീവുകളും 2025 ല്‍ ഇത് പത്ത് സിക്ക് ലീവുകളും ലഭിക്കും. ഇങ്ങനെ നാല് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാ തൊഴിലാളികള്‍ക്കും വര്‍ഷം ശമ്പളത്തോടുകൂടി പത്ത് സിക്ക് ലീവുകള്‍ ലഭിക്കുന്ന സ്‌കീമാണിത്. ശമ്പളത്തിന്റെ 70 ശതമാനമായിരിക്കും അവധി ദിനങ്ങളില്‍ ലഭിക്കുക. എന്നാല്‍ ഇത് പരമാവധി 110 യൂറോയാണ്. സിക്ക് ലീവാണെന്ന്…

Share This News
Read More

ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

രാജ്യത്ത് അനുദിന ജീവിത ചെലവ് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതിനിടെ സഹായ ധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എനര്‍ജി റിബേറ്റായ 215 മില്ല്യണ്‍ യൂറോയ്ക്ക് പുറമേ 290 മില്ല്യന്റെ അധിക സഹായധനം കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എനര്‍ജി റിബേറ്റ് 200 യൂറോയായി വര്‍ദ്ദിപ്പിച്ചിട്ടുണ്ടെന്നതാണ് സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി ആളുകള്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. മാര്‍ച്ച് അവസാനം മുതല്‍ ബില്ലുകളില്‍ ഇത് ഉള്‍പ്പെടുത്തും ഒരു മാസം റിബേറ്റ് ഉപയോഗിച്ചില്ലെങ്കില്‍ അടുത്തമാസത്തേയ്ക്ക് അത് നീക്കി വയ്ക്കാമെന്ന സവിശേഷതയുമുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഏപ്രീല്‍ അവസാനം മുതല്‍ ഈ വര്‍ഷം മുഴുവന്‍ ഈ സൗജന്യം ലഭിക്കും. ഒരു വര്‍ഷത്തേയ്ക്കുള്ള ട്രാവല്‍ കാര്‍ഡ് എടുത്തിട്ടുള്ളവര്‍ക്കും ഈ ഡിസ്‌കൗണ്ട് ക്രെഡിറ്റ് ആയി ലഭിക്കും. ഫ്യൂവല്‍ അലവന്‍സ് 125 യൂറോയും അനുവദിച്ചിട്ടുണ്ട്. സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ഫീസിലും ഇളവുകളും ഉണ്ട്. പ്രൈമറി ലെവല്‍…

Share This News
Read More

വാലന്റെയ്ന്‍സ്‌ ഡേ വരുന്നു തട്ടിപ്പിനിരയാകരുതെന്ന് പോലീസ്

വാലന്റെയ്ന്‍സ്‌ ഡേ എത്തുന്നതിന് മുന്നോടിയായി പോലീസിന്റെ മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ട്‌ പോലീസാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ ലൈനിലൂടെയുള്ള തട്ടിപ്പ് ഡേറ്റിംഗുകള്‍ക്ക് ഇരയാകരുതെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തട്ടിപ്പിനിരയാവുകയും പണം നഷ്ടമാവുകയും ചെയ്തവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ മുന്നറിയിപ്പ്. ഒരു ഓണ്‍ ലൈന്‍ റിലേഷന്‍ഷിപ്പ് തട്ടിപ്പിലൂടെ ഒരു യുവതിയ്ക്ക് 1,30,000 പൗണ്ട് നഷ്ടമായ സംഭവവും പോലീസ് ചൂണ്ടിക്കാട്ടുന്നു. വാലന്റൈന്‍സ് ഡേ ദിനങ്ങളില്‍ ആളുകള്‍ കൂടുതല്‍ സമയം ഡേറ്റിംഗ് ആപ്പുകളിലും സോഷ്യല്‍ മീഡിയകളിലും ചെലവഴിക്കുമ്പോള്‍ ഇത്തരം തട്ടിപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ കരുതലും ശ്രദ്ധയുമുണ്ടാവണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെടുന്ന തട്ടിപ്പുകാര്‍ ഒരിക്കലും നേരില്‍ കാണാന്‍ സമ്മതിക്കില്ലെന്നും പല ഒഴിവുകഴിവുകളും പറയുമെന്നും കുടുംബത്തില്‍ എന്തെങ്കിലും അത്യാവശ്യകാര്യത്തിനാണെന്ന് പറഞ്ഞ്‌ പണം ആവശ്യപ്പെടുകയും പണം ലഭിച്ചാല്‍ ഉടന്‍ ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.…

Share This News
Read More

വിലക്കയറ്റത്തില്‍ കൈത്താങ്ങാകാന്‍ സര്‍ക്കാരിന്റെ 400 മില്ല്യണ്‍ യൂറോയുടെ സഹായം

രാജ്യത്ത് വിലക്കയറ്റവും അനുദിന ജീവിത ചെലവുകളും വര്‍ദ്ധിച്ച് കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുമ്പോള്‍ കൈത്താങ്ങായി സര്‍ക്കാര്‍. 400 മില്ല്യണ്‍ യൂറോയുടെ സഹായം ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 113.50 യൂറോയുടെ സഹായത്തിനായാണ് ഇതില്‍ 200 മില്ല്യണ്‍ യൂറോ മാറ്റിവച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇന്ധന വിലക്കയറ്റത്തില്‍ ആശ്വാസമായി ഫ്യൂവല്‍ അലവന്‍സ് നല്‍കാനും പദ്ധതിയിയുണ്ട്. ഇത് രണ്ടാഴ്ചയില്‍ ഒരിക്കലോ അല്ലെങ്കില്‍ ഒന്നിച്ചോ ആയിരിക്കും നല്‍കുക. വീക്കിലി ഫാമിലി പെയ്‌മെന്റ് ജൂണ്‍ മുതല്‍ 10 യൂറോ വര്‍ദ്ധിപ്പിക്കാനും തുക വകയിരുത്തിയുണ്ട്. കൂടുതല്‍ പ്രഖ്യാപനങ്ങളും വിശദീകരണങ്ങളും ഇന്നു തന്നെയുണ്ടായക്കും. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന എല്ലാവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് 400 മില്ല്യണ്‍ യൂറോയുടെ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവുമൊടുവില്‍ പുറത്ത് വന്ന സര്‍വ്വേ പ്രകാരം രാജ്യത്ത് സാമ്പത്തീകമായി…

Share This News
Read More

വീടുകള്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പദ്ധതിക്കായി ഗ്രാന്റ് അനുവദിച്ചു

രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ സംരക്ഷണ പദ്ധതിയുമായി സര്‍ക്കാര്‍. 2030 ഓടെ 500,000 വീടുകള്‍ B2 ഗ്രേഡിലെയ്ക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പദ്ധതി. ആകെ എട്ട് ബില്ല്യണ്‍ യൂറോയുടെ പദ്ധതിയാണിത്. ഒരു വീടിന് പല വിഭാഗങ്ങളിലായി 25000 രൂപ വരെ ഗ്രാന്റ് ലഭിക്കും. ഇതിനായി മാര്‍ച്ച് മാസം മുതല്‍ അപേക്ഷകള്‍ നല്‍കി തുടങ്ങാം. ഹീറ്റ് പമ്പ് ഇന്‍സ്റ്റലേന്‍, സീലിംഗ് വാള്‍ ഇന്‍സുലേഷന്‍, എക്‌റ്റേണല്‍ വാതിലുകളും ഓപ്പണിംഗുകളും പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയ്ക്ക് ഗാന്റ് ലഭിക്കും. വീടുകളുടേയും കെട്ടിടങ്ങളുടേയും ഊര്‍ജ്ജ സംരക്ഷണ സംവിധാനങ്ങള്‍ കാര്യക്ഷമമമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ പദ്ധതികള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വീടുകളില്‍ ഊര്‍ജ്ജ സംരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഊര്‍ജ്ജ നവീകര പദ്ധതികളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. Share This News

Share This News
Read More

ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചില്‍ 2022 വര്‍ഷത്തെ കൈക്കാരന്റെ സഥാനാരോഹണവും,പുതിയ ഇടവകാഗങ്ങള്‍ക്ക് സ്വീകരണവും നടന്നു

ലിമെറിക്ക് : 2022 വര്‍ഷത്തെ സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ നടത്തിപ്പ് കൈക്കാരന്‍ ആയി ശ്രീ .സിബി ജോണി 29 ആം തിയതി നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കഴിഞ്ഞ ഒരു വര്‍ഷം നടത്തിപ്പ് കൈക്കാരന്‍ ആയിരുന്ന ശ്രീ .അനില്‍ ആന്റണി ചുമതല കൈമാറിക്കൊണ്ട് പുതിയ കൈക്കാരന്‍ സിബിക്ക് ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി അയര്‍ലണ്ടിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ലിമെറിക്കിലും വളരെയധികം ആളുകള്‍ ജോലിക്കായി കുടുംബസമേതം എത്തിച്ചേര്‍ന്നിട്ടുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പരസ്പരം കാണുവാനോ പരിചയപ്പെടാനോ സാഹചര്യങ്ങള്‍ കുറവായിരുന്നതിനാല്‍ പുതിയ കുടുംബങ്ങളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജനുവരി 21 ന് പ്രത്യേകമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതുതായി എത്തിച്ചേര്‍ന്ന കുടുംബങ്ങളെ ഇടവക സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമായി വിശുദ്ധ കുര്‍ബാന മധ്യേ ഇടവകയിലെ…

Share This News
Read More

അയര്‍ലണ്ടില്‍ ഇന്ധന വിലയും ഉയരുന്നു

റഷ്യ – യുക്രൈന്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില ഉയരുന്നത് അയര്‍ലണ്ടിനും തിരിച്ചടിയാകുന്നു. പെട്രോളിന്റെ വില ലിറ്ററിന് രണ്ട് യൂറോയ്ക്ക് മുകളിലെത്തുമെന്നാണ് എണ്ണ വിപണിയിലെ വിദഗ്ദരുടെ മുന്നറിയിപ്പ്. രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മിനി ബഡ്ജറ്റ് ഉണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഒപ്പം നികുതി കുറയ്ക്കാന്‍ തയ്യാറല്ലെന്ന സര്‍ക്കാര്‍ നിലപാടും പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നുണ്ട്. വില വര്‍ദ്ധന് നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പാക്കേജിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. Share This News

Share This News
Read More

തൊഴിലാളി ക്ഷാമം ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമോ ?

അയര്‍ലണ്ടില്‍ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കോവിഡ് കാലത്തിന് മുമ്പ് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ജോലിക്ക് അയര്‍ലണ്ടിലെത്തിയവര്‍ മടങ്ങിപ്പോയതാണ് പ്രധാനമായും തൊഴിലാളി ക്ഷാമത്തിന് കാരണം. അയര്‍ലണ്ടിലെ താമസ – ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചത് ഇവരെ തിരിച്ചെത്തുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാല്‍ തന്നെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം തൊഴിലുടമകള്‍ ഇതിനകം തന്നെ തൊഴില്‍മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ച് കഴിഞ്ഞു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അയര്‍ലണ്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്കടക്കമുള്ള സുവര്‍ണ്ണാവസരമായിരിക്കും ഇത്. സൂപ്പര്‍ വാല്യു, സെന്‍ട്ര, മസ്‌ഗ്രേവ് എന്നിവടയക്കം അയര്‍ലണ്ടിലെ പ്രമുഖ തൊഴില്‍ ദാതാക്കളെല്ലാം ഈ ആവശ്യം സര്‍ക്കാരിന് മുന്നില്‍…

Share This News
Read More