ലോകം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ യജ്ഞവുമായി മുന്നോട്ടു പോകുമ്പോള്‍ സ്വന്തമായി വാക്‌സിന്‍ വാങ്ങി നല്‍കാന്‍ കെല്‍പ്പില്ലാത്ത ദരിദ്ര രാജ്യങ്ങളിലെ ജനതയ്ക്ക് കൈത്താങ്ങേകി അയര്‍ലണ്ട് ജനത. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുണിസെഫ് നടത്തിയ വാക്‌സിന്‍ ഡോണേഷന്‍ പരിപാടിയിലാണ് അയര്‍ലണ്ട് തങ്ങളുടെ സാന്നിധ്യമറിയിച്ചത്.
അയര്‍ലണ്ടിലെ വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് ഇതുവരെ ഒരു മില്ല്യണ്‍ ഡോസ് വാക്‌സിനാണ് സംഭാവന ചെയ്തിരിക്കുന്നത്. യുണീസെഫാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ‘ഗെറ്റ് എ വാക്‌സിന്‍ ഗീവ് എ വാക്‌സിന്‍’ എന്നായിരുന്നു യുണീസെഫ് നടത്തിയ വാക്‌സിന്‍ പ്രോഗ്രാമിന്റെ പേര്.
സമ്പന്ന രാജ്യങ്ങള്‍ 100 പേരില്‍ 50 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നാണ് കണക്കുകളെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരില്‍ 100 പേരില്‍ 1.5 ആളുകള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ദൗത്യത്തില്‍ പങ്കാളികളായ അയര്‍ലണ്ട് ജനതയെ അഭിനന്ദിക്കുന്നതായി യൂണിസെഫ് അയര്‍ലണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ പവര്‍ പറഞ്ഞു.