രാജ്യത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ ഫലം കാണുന്നു. വിദ്യാഭ്യാസം ചൂഷണത്തിനുള്ള സമയമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി നഴ്‌സിംഗ് ഇന്റേണ്‍ഷിപ്പ് നടത്തുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നത്.
ഇതേ തുടര്‍ന്ന് ഇവരുടെ വേതനത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ശമ്പളം 12.50 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നും ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു.
നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം തങ്ങളുടെ ജീവിത ചെലവുകള്‍ക്ക് പോലും തികയുന്നില്ലെന്നാണ് നഴ്‌സിംഗ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്.