NMBI – ARF ഇനി ഡയറക്റ്റ് ഡെബിറ്റ് ഇല്ല

NMBI CEASES DIRECT DEBIT FROM 2019 - 2020

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് (NMBI) ഈ വർഷം മുതൽ ആനുവൽ റീടെൻഷൻ ഫീസ് (ARF) ഡയറക്റ്റ് ഡെബിറ്റ് ആയി അടയ്ക്കാനുള്ള ഓപ്ഷൻ നിർത്തുകയാണ്. അതിനാൽ വർഷങ്ങളായി ഡയറക്റ്റ് ഡെബിറ്റ് ഓപ്ഷൻ കൊടുത്തിട്ടുള്ളവർ പ്രത്യേകമായി ഈ വർഷം മുതൽ തങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാനുവലി ARF അടയ്ക്കാൻ ഓർക്കുക.

എല്ലാവർഷവും നവംബർ മുതൽ അടുത്ത വർഷത്തേക്കുള്ള ARF അടയ്ക്കാൻ സാധിക്കും. എല്ലാ വർഷവും ഡിസംബർ 31 വരെയാണ് പിഴകൂടാതെ ARF അടയ്ക്കാവുന്ന തിയതി. നവംബർ മുതൽ എല്ലാവർക്കും ഓർമിപ്പിക്കൽ കത്തുകൾ ലഭിച്ചു തുടങ്ങും.

ഓൺലൈൻ അക്കൗണ്ട് ഇല്ലാത്തവരുണ്ടെങ്കിൽ ഉടനെ തന്നെ NMBIയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഓൺലൈൻ അക്കൗണ്ട് സൃഷ്ടിക്കേണ്ടതാണ്.

Share This News

Related posts

Leave a Comment