അയര്‍ലണ്ടിലെ പുതിയ കോവിഡ് കണക്കുകള്‍

അയര്‍ലണ്ടിലെ പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,423 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 286 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 11 കേസുകള്‍ കുറവാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത് 63 പേരാണ്. ഇന്നലത്തെ കണക്കുകളിലും ഇത്രയും ആളുകള്‍ തന്നെയായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്നത്.

വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. ചുമ, പനി, തൊണ്ട വേദന, തലവേദന, എന്നീ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും ചെറിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ പോലും കുട്ടികള്‍ സ്‌കൂളുകളില്‍ പോകാന്‍ പാടില്ലെന്നും ടോണി ഹോളോഹാന്‍ മുന്നറിയിപ്പ് നല്‍കി.

1,00,000 പേര്‍ക്ക് 390 എന്നതാണ് കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് വ്യാപന നിരക്ക്. ഈ മാസം ആദ്യം ഇത് ഒരു ലക്ഷം പേര്‍ക്ക് 490 എന്നതായിരുന്നു. കോവിഡ് കണക്കുകളില്‍ കുറവ് കാണുന്നത് ആശ്വാസകരമാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Share This News

Related posts

Leave a Comment