പലിശ നിരക്കുയരുന്നത് വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയെന്ന് സര്‍വ്വേ

 

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഈ അടുത്ത നാളുകളില്‍ നിരവധി തവണയാണ് പലിശ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തിയത്. പണപ്പെരുപ്പത്തെ ഉദ്ദേശിക്കുന്നിടത്ത് പിടിച്ചുകെട്ടി സാമ്പത്തീകഭദ്രതയാണ് സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യമെങ്കിലും അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഇത് തെല്ലൊന്നുമല്ല പരിഭ്രാന്ത്രിയിലാഴ്ത്തിയിരിക്കുന്നത്.

തങ്ങളുടെ വരുമാനത്തിനനുസരിച്ച് മാസതവണകള്‍ നല്‍കാന്‍ കഴിയുന്നവിധത്തിലാണ് പലരും വീടുകള്‍ക്കായി മോര്‍ട്ടഗേജുകള്‍ എടുക്കുന്നത്. എന്നാല്‍ പലിശ വര്‍ദ്ധിക്കുമ്പോള്‍ അടയ്‌ക്കേണ്ട തുക വര്‍ദ്ധിക്കുകയും കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയും ചെയ്യുന്നു. പുതിയ കണക്കുകള്‍ പ്രകാരം കൂടുതല്‍ ആളുകളും ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഫിക്‌സഡ് റേറ്റഡ് മോര്‍ട്ട്‌ഗേജുകളാണ്.

പ്രമുഖ മാധ്യമമായ ഐറീഷ് ടൈംസിന്റെ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റായ Myhome.ie നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത പലരും പലിശ നിരക്ക് ഉയര്‍ന്നതിന്റെ തിരിച്ചടി നേരിടുന്നു എന്ന് അഭിപ്രായപ്പെട്ടു. വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്ന പലരും പലിശ നിരക്ക് ഉയരുമോയെന്ന പരിഭ്രാന്തിയിലുമാണ്.

പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ ഗുണഫലങ്ങള്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ച് തുടങ്ങിയ ശേഷം അടുത്ത വര്‍ഷം വീട് വാങ്ങാന്‍ കാത്തിരിക്കുന്നവരും ഉണ്ട്. പണപ്പെരുപ്പം കുറയുകയും സാമ്പത്തീകരംഗം സ്ഥിരത കൈവരിക്കുകയും ചെയ്താല്‍ അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിച്ച് കാത്തിരിക്കുന്നവരും ഉണ്ട്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിരക്കില്‍ വര്‍ദ്ധനവ് വന്നില്ലെങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയര്‍ത്താന്‍ ആറീഷ് ബാങ്കുകള്‍ ആലോചിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ഫോളോ ചെയ്യുക……………..

Share This News

Related posts

Leave a Comment