നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ് വൈഫ് കോഴ്‌സ് പഠിക്കുന്നവര്‍ക്കും അധിക അലവന്‍സുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പഠനത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 500 യൂറോ നല്‍കും. പ്രധാന പ്ലെയ്‌സ്‌മെന്റ് സ്ഥലത്തിന് പുറത്തേയ്ക്ക് നിയോഗിക്കപ്പെടുമ്പോഴുള്ള ഭക്ഷണത്തിന്റേയും മറ്റും ചെലവുകള്‍ക്കായാണ് ഈ തുക നല്‍കുന്നത് .
2021 ലെ പഠന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത 9 മില്ല്യണ്‍ യൂറോയുടെ പദ്ധതിയുടെ ഭാഗമാണ് ഇത്. പഠനസമയത്തെ പ്രാക്ടീസിന്റെ ഭാഗമായി താമസസ്ഥലത്തിന് പുറത്തുള്ള സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടി വരുന്നവര്‍ക്ക് പ്രതിവാരം നല്‍കി വരുന്ന തുക 300 യൂറോയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഒരു ദിവസത്തെ താമസച്ചെലവിന് പരമാവധി 80 യൂറോയും നല്‍കും. ഇന്റേണ്‍ഷിപ്പ് സമയത്ത് രണ്ട് യൂണിഫോം നല്‍കുന്നത് കൂടാതെ പുറത്ത് താമസേക്കേണ്ടി വരുമ്പോള്‍ യൂണിഫോം അലക്കുന്നതിനടക്കമുള്ള ചെലവുകള്‍ ലഭിക്കും. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളെ അയര്‍ലണ്ട് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് കൗണ്‍സില്‍ സ്വാഗതം ചെയ്തു.