മലയാളി അസോസിയേഷന്‍ സ്ലൈഗോയുടെ “കേരളോത്സവം 2023 ” നവംബര്‍ നാലിന്

സ്ലൈഗോയിൽ ആദ്യമായി മലയാളികൾക്ക് വേണ്ടി ഒരു അസോസിയേഷൻ എന്നത് ഇവിടെയുള്ള ഓരോ മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെയും സ്വപ്നം ആയിരുന്നു അതിനു ഒരു സാക്ഷാകാരം കൈവവന്നിരിക്കുകയാണ്. മലയാളി അസോസിയേഷൻ സ്ലൈഗോ(MAS)യുടെ ഔദ്യോഗിക ഉദ്ഘാടനവും കേരള പിറവിയും ഈ വരുന്ന 4 നവംബർ 2023 ന് കേരളോത്സവം 2023 എന്ന പേരിൽ രാത്കോർമക് സ്കൂൾ ഹാളിൽ വച്ചു നടത്തപെടുന്നു.
അയർലണ്ടിലെ പ്രശസ്ത ബാൻഡ് ആയ ‘Soul Beats’ന്റെ ലൈവ് Orchestra ഉണ്ടായിരിക്കും. പ്രസ്തുത പരിപാടിയിലേക്ക് സ്ലൈഗോയിലേയും ചുറ്റുവട്ടമുള്ള എല്ലാ പരിസര പ്രദേശങ്ങളിലെയും ഉള്ള എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണം എന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു ആർക്കെങ്കിലും വരുന്നതിന് ട്രാൻസ്പോർട്ടേഷൻ വേണമെങ്കിൽ കാർ പൂൾ അറേഞ്ച് ചെയ്യുന്നതാണ് എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കമ്മിറ്റി ഭാരവാഹികൾ
പ്രസിഡണ്ട്‌ : ജോസ് പോൾ ഞാളിയൻ
സെക്രട്ടറി : അനൂപ് തോമസ്
ട്രെഷറർ : ബാബു ജോൺ
PRO : രാജേഷ് പ്രഭാകർ
രക്ഷാധികാരി : ഷാജി ആന്റണി താഴത്തുപ്പുറത്തു.

 

വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ഫോളോ ചെയ്യുക……………..

 

Share This News

Related posts

Leave a Comment