അയര്‍ലണ്ടില്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഇന്നും ഇന്നലെയുമല്ല കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ കണക്കുകള്‍ അനുദിനം വര്‍ദ്ധിച്ച് വരികയാണ്. Department of Enterprice Trade and Employment ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനം 15 നും 64 നും ഇടയില്‍ പ്രായമുള്ള 80,000 ആളുകള്‍ രണ്ടോ അതിലധികമോ ജോലികള്‍ ചെയ്യുന്നുണ്ട്. 2002 ല്‍ ഇത് ഏകദേശം 30,000 പേരായിരുന്നു. 20 വര്‍ഷം കൊണ്ടാണ് 50000 പേരുടെ വര്‍ദ്ധനവ് ഉണ്ടായത്.
65 വയസ്സിന് മുകളിലുള്ള 4000 പേര് ഒന്നിലധികം ജോലികള്‍ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്ത് വിവിധ ജോലികള്‍ ചെയ്യുന്ന ആളുകളില്‍ 1.9 ശതമാനം പേരായിരുന്നു 2002 ല്‍ ഒന്നിലധികെ ജോലികള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 3.2 ശതമാനമാണ്.
രാജ്യത്തെ തൊഴില്‍ മേഖല കോവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രത്യാഘാതത്തില്‍ നിന്നും അതിവേഗം തിരിച്ചു കയറുന്നതായും കണക്കുകള്‍ പറയുന്നു.