അയര്‍ലണ്ടില്‍ ഡോക്ടര്‍മാരുടെ ക്ഷാമമുണ്ടെന്നും ഇത് ആരോഗ്യ സംവിധാനത്തെ ബാധിച്ചിരിക്കുകയാണെന്നും ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍. കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കണമെന്നാണ് ഐഎംഒയുടെ ആവശ്യം. കണ്‍സല്‍ട്ടന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു സാഡ്‌ലിയറാണ് ഇക്കാര്യം പറഞ്ഞത്.
ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് ഉണ്ടെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡോക്ടര്‍മാരെ നിയോഗിക്കുമ്പോള്‍ ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുമായാണ് നമ്മള്‍ മത്സരിക്കേണ്ടതെന്നും നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജൂണിയര്‍ ഡോക്ടേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് കാരണം കണ്‍സല്‍ട്ടന്റുമാരുടെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെ ക്ഷാം നികത്താനുള്ള മാര്‍ഗ്ഗം നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലി സമയം ദീര്‍ഘിപ്പിക്കുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ശക്തമാണ്.