കോവിഡ് കാലത്ത് കൈത്താങ്ങായി സര്‍ക്കാര്‍ നല്‍കിയ പാനാഡമിക് അണ്‍എപ്ലോയ്‌മെന്റ് പേയ്‌മെന്റ് അനധികൃതമായി നിരവധി ആളുകള്‍ വാങ്ങിയെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 46.5 മില്ല്യണ്‍ യൂറോയാണ് അനധികൃതമായി ആളുകള്‍ കൈപ്പറ്റിയെന്ന് സര്‍ക്കാര്‍ കണ്ടെത്തിയത്. ഇതില്‍ 12.6 മില്ല്യണ്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചു കഴിഞ്ഞു.
ബാക്കി വരുന്ന 33.9 മില്ല്യണ്‍ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞും സഹായം സ്വീകരിച്ചവരാണ് അധികം. 20 ഗാര്‍ഡ ഓഫീസേഴ്‌സ് അടക്കം 120 പേരുടെ ടീമാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്.
പണം തിരിച്ചു പിടിക്കാന്‍ കൃത്യമായ പദ്ധതിയോടെയാണ് ബന്ധപ്പെട്ട വകുപ്പ് മുന്നോട്ട് പോകുന്നത്. അനധികൃതമായി പണം സ്വീകരിച്ചവരെ കണ്ടെത്തി പണം തിരികെ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ആദ്യം ചെയ്യുന്നത്. എന്നിട്ടും തയ്യാറാകാത്തവര്‍ക്കെതിരെ കോടതി നടപടികളിലേയ്ക്ക് പോകും.
ചില കോസുകളിലെ പ്രേസിക്യൂഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഗാര്‍ഡയുടെ പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്.