ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെ കൂടുതല്‍ ആളുകള്‍ ഈ ആനുകൂല്ല്യത്തിന് അര്‍ഹരായി. കുറഞ്ഞത് 80,000 പേര്‍ക്കു കൂടിയെങ്കിലും അധികമായി ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് കരുതുന്നത്.
പുതിയ മാനദണ്ഡമനുസരിച്ചു 70 കഴിഞ്ഞ ആളുകളില്‍ ആഴ്ചയില്‍ 500 രൂപവരെ വരുമാനമുള്ളവര്‍ക്കും 70 കഴിഞ്ഞ ദമ്പതികളാണെങ്കിലും രണ്ടു പേര്‍ക്കുകൂടി ആഴ്ചയില്‍ 1000 രൂപവരെ വരുമാനമുള്ളവര്‍ക്കും ഇനി മുതല്‍ ഫ്യുവല്‍ അലവന്‍സ് ലഭിക്കും.
മറ്റ് സാമൂഹ്യ സുരക്ഷാ സ്‌കീമുകളില്‍ സഹായം ലഭിക്കുന്നവരല്ലെങ്കിലും 70 കഴിഞ്ഞവര്‍ മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളില്‍ ഫ്യൂവല്‍ അലവന്‍സിന് അര്‍ഹരാണ്. 33 യൂറോയാണ് ആഴ്ചയില്‍ ഫ്യുവല്‍ അലവന്‍സായി ലഭിക്കുന്നത്. നിലവില്‍ 370,000 ത്തോളം ആളുകളാണ് ഇത് സ്വീകരിക്കുന്നത് മാനദണ്ഡങ്ങളില്‍ മാറ്റം വരുന്നതോടെ നാലര ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ ആനുകുല്ല്യം ലഭിക്കും.