Foreign Direct Investment-ൽ അയർലൻഡ് മുൻപന്തിയിൽ

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ലോകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ഏറ്റവുമധികം നേടിയത് അയർലണ്ടാണ്.

കോവിഡ് -19 മൂലം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ FDI-യുടെ അളവ് ഇടിഞ്ഞിരുന്നു. ഒഇസിഡി രാജ്യങ്ങളിലേക്കുള്ള നിക്ഷേപം 2019 രണ്ടാം പകുതിയിൽ 74 ശതമാനം കുറഞ്ഞു. എന്നിരുന്നാലും അയർലണ്ടിലേക്കുള്ള വിദേശ നിക്ഷേപം വെറും 10.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്, ആറ് മാസ കാലയളവിൽ രാജ്യം 75 ബില്യൺ യൂറോയും നേടി. ചൈനയ്ക്കും (68 ബില്യൺ യൂറോ) യുഎസിനും (62 ബില്യൺ യൂറോ) ലഭിച്ച തുകയേക്കാൾ കൂടുതലാണ് ഇത്.

ഒഇസിഡി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന്റെ അളവ് മൊത്തത്തിൽ 43% കുറഞ്ഞു, അയർലണ്ടിൽ നിന്ന് പുറത്തുപോയതിന്റെ തോത് (Investment in other countries from Ireland) വളരെ കുറഞ്ഞു, മുമ്പത്തെ ചില നിക്ഷേപങ്ങൾ തിരിച്ചെടുക്കുകയോ പിൻവലിക്കുകയോ ചെയ്തതാവാം ഇതിന് കാരണം എന്ന് കരുതുന്നു.

2020-ന്റെ ആദ്യ പകുതിയിൽ അയർലണ്ടിൽ നിന്നുള്ള നിക്ഷേപം 15 ബില്യൺ യൂറോയാണ്, 2019 രണ്ടാം പകുതിയിൽ ഇത് 42 ബില്യൺ യൂറോയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനികൾ അവരുടെ വരുമാനത്തിലുണ്ടായ കുറവ് വീണ്ടും നിക്ഷേപമാക്കി മാറ്റിയതിനാൽ മൊത്തം നിക്ഷേപത്തിന്റെ വരുമാനം 23% കുറഞ്ഞുവെന്ന് ഒഇസിഡി പറഞ്ഞു.

Share This News

Related posts

Leave a Comment