രൂപയ്‌ക്കെതിരെ മൂല്ല്യമിടിഞ്ഞ് യൂറോ ; ഒരു മാസത്തിനിടെ കുറഞ്ഞത് നാല് രൂപ

അയര്‍ലണ്ടിലെ അതിരൂക്ഷമായ ജിവിത ചെലവിനിടെ യൂറോയും ഇന്ത്യന്‍ രൂപയും തമ്മിലുളള മൂല്ല്യമിടിയുന്നത് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇരട്ടപ്രഹരമാകുന്നു. മാര്‍ച്ച് 30 ന് 84.63 ആയിരുന്നു ഇന്ത്യന്‍ രൂപയ്‌ക്കെതിരെയുള്ള യൂറോയുടെ മൂല്ല്യമെങ്കില്‍ ഇന്ന് 80.59 ആണ് 29 ദിവസത്തിനിടെ നാല് രൂപയിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്.

അയര്‍ലണ്ടിലെ ജീവിത ചെലവില്‍ നിന്നും മിച്ചം പിടിക്കുന്ന പണം നാട്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ തിരിച്ചടിയാകുന്നു. ആയിരം യൂറോയ്ക്ക് ഒരു മാസം മുമ്പ് 84500 രൂപ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നത് കേലലം 80,000 രൂപയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ വര്‍ഷം ഇതേ ദിവസം (28 ഏപ്രീല്‍ 2021 ) യൂറോയുടെ മൂല്ല്യം 90.32 ആയിരുന്നു. റഷ്യ – യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന വിലവര്‍ദ്ധനവും ഒപ്പം യൂറോപ്പിലെ ഇന്ധന ക്ഷാമവുമാണ് യൂറോയുടെ നിരക്ക് താഴാന്‍ കാരണമായിരിക്കുന്നത്. ഡോളറിനെതിരെയുള്ള യൂറോയുടെ നിരക്ക് ഈ മാസം ആദ്യം 1.10 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 1.05 ആണ്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം യൂറോയും ഡോളറും തമ്മിലുള്ള നിരക്ക് 1.21 ആയിരുന്നു.

Share This News

Related posts

Leave a Comment