ഡ്രൈവിംഗ് ലൈസന്‍സ് രംഗത്ത് നിര്‍ണ്ണായക മാറ്റത്തിനൊരുങ്ങി യൂറോപ്പ്. യൂറോപ്പിലാകമാനം ഏകീകൃത ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ടുവരാനാണ് നീക്കം. ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം അറസ്റ്റിലാവുകയോ വിചാരണ നേരിടുകയോ ചെയ്യാതെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് മുങ്ങുന്നവരെ പിടികൂടുകയാണ് പ്രധാന ലക്ഷ്യം.
ഡിജിറ്റല്‍ രീതിയിലേയ്ക്ക് വരുന്നതോടെ എവിടെ കുറ്റകൃത്യം നടത്തിയാലും അത് യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതുവായ ഒരു പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തും. എല്ലാ രാജ്യങ്ങളിലേയും അധികൃതര്‍ക്ക് ഒരാളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിക്കുമ്പോള്‍ ഈ വിവരം ലഭിക്കും.
അപകടം അല്ലെങ്കില്‍ മോശമായ ഡ്രൈവിംഗിന് കേസുള്ളതിനാല്‍ മുങ്ങിയ ആളാണെങ്കില്‍ ഇത് വ്യക്തമായി ഇതില്‍ നിന്ന് അറിയാന്‍ സാധിക്കും. ലൈസന്‍സ് ഡിജിറ്റലാകുന്നതോടെ ലൈസന്‍സ് കാര്‍ഡ് രൂപത്തില്‍ കൈയിലെത്താന്‍ കാത്തിരിക്കേണ്ട കാര്യമില്ല. ഇത് മൊബൈലില്‍ ലഭിക്കും.
ഇത് ഒര്‍ജിനലാണോ എന്ന് ഏത് യൂറോപ്യന്‍ രാജ്യങ്ങളിലേയും അധികൃതര്‍ക്ക് പരിശോധിക്കാനും സാധിക്കും. യൂറോപ്യന്‍ കമ്മീഷനിലാണ് ഇപ്പോള്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചര്‍ച്ചയ്‌ക്കെടുക്കുകയും യൂരോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കൗണ്‍സിലും അംഗീകരിക്കുകയും വേണം.