ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ മികച്ച ശമ്പളത്തോടെ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഈ
ആഴ്ച അവസാനം വിവിധ ഒഴിവുകളിലേയ്ക്ക് ആളുകളെ നിയമിക്കുക എന്ന ലക്ഷ്യത്തോടെ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു. വെള്ളി , ശനി ദിവസങ്ങളിലായാണ് ഡ്രൈവ് നടത്തപ്പെടുന്നത്.
ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ അഞ്ച് മണി വരെയും. ശനിയാഴ്ച രാവിലെ പത്ത് മണിമുതല്‍ ഒരു മണിവരെയുമാകും റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തപ്പെടുക.
റീട്ടെയ്ല്‍ സെയില്‍സ് പ്രഫഷണല്‍സ്, എയര്‍ പോര്‍ട്ട് സേര്‍ച്ച് യൂണീറ്റ് ഓഫീസേഴ്സ്, ക്ലീനിംഗ് ടീം മെമ്പേഴ്സ്, ടെക്നീഷ്യന്‍സ്, തുടങ്ങിയ നിരവധി ഒഴിവുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം രീതിയില്‍ ചെയ്യാന്‍ കഴിയുന്ന ജോലികളും നിലവിലുണ്ട്. 20 , 30 , 40 മണിക്കൂറുകള്‍ ആഴ്ചയില്‍ ജോലി ചെയ്യാവുന്ന വിവിധ രീതികളിലുള്ള കോണ്‍ട്രാക്ടുകളും ലഭ്യമാണ്.