യൂറോയെ കടത്തി വെട്ടി ഡോളര്‍ ; പലിശനിരക്ക് വര്‍ദ്ധിച്ചേക്കും

യൂറോപ്യന്‍ സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തി ഡോളറിനെതിരെ യൂറോയുടെ വിലയിടിയുന്നു. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം യൂറോയും ഡോളറും ഇപ്പോള്‍ ഒരേ മൂല്ല്യത്തിലാണ്. ഒരു യൂറോ കൊടുത്താല്‍ ഒരു ഡോളറാണ് ലഭിക്കുക. ഇന്നലെ യൂറോയുടെ മൂല്ല്യത്തെ ഡോളര്‍ കടത്തിവെട്ടിയിരുന്നു. ഇരുപത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യൂറോ മൂല്ല്യത്തില്‍ ഡോളറിന് പിന്നിലെത്തുന്നത്.

യുക്രൈന്‍ യുദ്ധവും ഇതേ തുടര്‍ന്നുണ്ടായ ഇന്ധന ക്ഷാമവുമടക്കമുള്ള കാരണങ്ങളാല്‍ യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥ വന്‍ വെല്ലുവിളി നേരിടുന്നതാണ് വിലയിടിവിന് കാരണം. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് ഇന്നലെ 77.46 ആയിരുന്നു. യൂറോപ്പിലെ സാമ്പത്തീക പ്രതിസന്ധി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ നിര്‍ബന്ധിതമാക്കും. യുഎസ് ഫെഡറല്‍ റിസര്‍വ് ഇതിനകം തന്നെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ അത് 11 വര്‍ഷത്തിനിടയിലെ ആദ്യ വര്‍ദ്ധനവായിരിക്കും.

 

Share This News

Related posts

Leave a Comment