രാജ്യത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സാമൂഹ്യ നീതി വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ഇത് സംബന്ധിച്ച ശുപാര്‍ശ ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് ഉള്ളത്. ഇതിനാല്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.
2031 ഓടെ പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തണമെന്നും 2038 ആകുമ്പോള്‍ ഇത് 68 ആക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഫിന ഫാളും ഈ വാഗ്ദാനം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ നടക്കുകയാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് പെന്‍ഷന്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച സുപാര്‍ശ നല്‍കിയത്. 2028 മുതല്‍ 2039 വരെ ഘട്ടം ഘട്ടമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനാണ് ശുപാര്‍ശയില്‍ പറയുന്നത്.