കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തിയവരില്‍ 45 % വിദ്യാര്‍ത്ഥികള്‍

കഴിഞ്ഞയാഴ്ച രാജ്യത്ത് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വലിയ തോതില്‍ കോവിഡ് പരിശോധനകള്‍ നടത്തി ആരോഗ്യ വകുപ്പ്. ഇന്നലെ ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞയാഴ്ചയില്‍ രാജ്യത്താകമാനം നടന്ന പരിശോധനയില്‍ 45 ശതമാനവും വിദ്യാര്‍ത്ഥികളായിരുന്നു.

സ്‌കൂളുകളിലെ വ്യാപനത്തോത് പുറത്തുള്ളതിനേക്കാള്‍ ഇപ്പോളും കുറവാണ്. ഇതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നതില്‍ മറ്റ് തടസ്സങ്ങളില്ലെന്നും അധികൃതര്‍ പറയുന്നു.

കോവിഡ് സ്ഥിരീകരിച്ചിരുന്നവരുമായി പ്രാഥമീക സമ്പര്‍ക്കമുണ്ടായിരുന്ന 12,000 വിദ്യാര്‍ത്ഥികള്‍ ഇപ്പോളും ക്വാറന്റീനിലുണ്ടെന്നും എന്നാല്‍ ഒരു മില്ല്യനോളം വിദ്യാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ ഇതൊരു ചെറിയ സംഖ്യയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എച്ച് എസ് ഇ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ റീഡ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,346 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 315 ആണ് . 59 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Share This News

Related posts

Leave a Comment