കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 63,954 കോവിഡ് കേസുകള്‍. ആരോഗ്യ വകുപ്പാണ് തിങ്കളാഴ്ച കണക്കുകള്‍ പുറത്ത് വിട്ടത്. സെന്റ് പാട്രിക്‌സ് ഡേ മുതല്‍ ഇങ്ങോട്ടുള്ള ദിവസങ്ങളിലെ കണക്കുകളാണിത്. സെന്റ് പാട്രിക്‌സ് ഡേയിലും തുടര്‍ന്നുള്ള വാരാന്ത്യ ദിനങ്ങളിലും രാജ്യത്ത് ആഘോഷങ്ങളും കൂടിച്ചേരലുകളും കൂടുതലായിരുന്നു.
ഇതേ തുടര്‍ന്ന് വ്യാപനം ഇത്രത്തോളം വര്‍ദ്ധിച്ചതെന്നാണ് കണക്കുകള്‍. ആഴ്ചകള്‍ക്ക് മുമ്പാണ് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റിയത്. പൊതുസ്ഥലങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങളിലും മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിരുന്നു.
ഒമിക്രോണ്‍ രണ്ടാം തരംഗമാണ് യൂറോപ്പില്‍ വ്യാപിക്കുന്നതെന്നും എന്നാല്‍ രാജ്യത്ത് നിയത്രണങ്ങള്‍ തിരികെ കൊണ്ടുവരുവാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും ഇന്നലെ ഉപപ്രധാന മന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞിരുന്നു.