നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പുതുക്കിയ വേതനം ഫെബ്രുവരി മുതല്‍

രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച കുറഞ്ഞ വേതനം ഫെബ്രുവരി മുതല്‍ പ്രാബല്ല്യത്തില്‍ വരും. 2022 ഫെബ്രുവരിയില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുന്നത് കൂടാതെ 2023 ഫെബ്രുവരിയിലും വീണ്ടും വേതന വര്‍ദ്ധനവ് ഉണ്ടാകും

പുതുക്കിയ നിരക്കനുസരിച്ച് ക്രാഫ്റ്റ് പേഴ്‌സണ്‍ ട്രേഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് 2022 ഫെബ്രുവരിയില്‍ ഒരു മണിക്കൂറിന് കുറഞ്ഞത് 20.52 യൂറോയും 2023 ഫെബ്രുവരി മുതല്‍ കുറഞ്ഞത് 21.09 യൂറോയും ലഭിക്കും.

കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളായ ഹെവി മെഷീന്‍ ഓപ്പറേറ്റര്‍, നാല് വര്‍ഷം അനുഭവ പരിചയമുള്ള സ്‌കഫോള്‍ഡര്‍ എന്നിവര്‍ക്ക് കുറഞ്ഞത് 2022 ഫെബ്രുവരി മുതല്‍ മണിക്കൂറിന് കുറഞ്ഞത് 19.91 യൂറോയും 2023 ഫെബ്രുവരി മുതല്‍ മണിക്കൂറിന് കുറഞ്ഞത് 20.47 യൂറോയും നല്‍കണം.

കാറ്റഗറി ബി വിഭാഗത്തില്‍പ്പെടുന്ന രണ്ടുവര്‍ഷം പരിചയമുള്ള ജനറല്‍ ഓപ്പറേറ്റീവ് തൊഴിലാളികള്‍ക്ക് 2022 ഫെബ്രുവരി മുതല്‍ കുറഞ്ഞത് 18.47 യൂറോയും 2023 ഫെബ്രുവരി മുതല്‍ കുറഞ്ഞത് 18.99 യൂറോയും നല്‍കണം. അപ്രന്റീസായി ജെലി ചെയ്യുന്നവര്‍ക്ക് ആദ്യ വര്‍ഷം അതേ ട്രേഡിലുള്ള സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തിന്റ 33 ശതമാനവും രണ്ടാം വര്‍ഷം 50 ശതമാനവും മൂന്നാം വര്‍ഷം 75 ശതമാനവും നല്‍കണം.

Share This News

Related posts

Leave a Comment