ഉര്‍ജ്ജ വിതരണ കമ്പനികള്‍ ഈ അടുത്ത കാലത്ത് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച സംഭവങ്ങള്‍ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍നിര ഊര്‍ജ്ജവിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ട്.
50 യൂറോ വീതമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ 50 യൂറോ ക്രെഡിറ്റ് ലഭിക്കുന്നത്, ഇതി ഇതിനകം തന്നെ ആളുകളുടെ അകക്കൗണ്ടില്‍ വന്നുതുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 200 യൂറോ ക്രെഡിറ്റിന് പുറമേയാണ് കമ്പനിയുടെ 50 യൂറോ .
1.1 മില്ല്യനോളം ഉപഭോക്താക്കല്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഊര്‍ജ്ജ വിലയില്‍ അയര്‍ലണ്ട് നട്ടം തിരിഞ്ഞ വര്‍ഷമായിരുന്നു 2022. വര്‍ഷാവസാനത്തില്‍ സര്‍ക്കാരിന്റെ 200 യൂറോ ക്രെഡിറ്റും ഒപ്പം ഇലക്ട്രിക് അയര്‍ലണ്ടിന്റെ 50 യൂറോ ക്രെഡിറ്റും സാധാരണക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.