ലാപ് ടോപ്പും ഡെസ്‌ക് ടോപ്പും ടിവിയും പത്രവുമൊക്കെ ഉണ്ടെങ്കിലും ഐറിഷ് ജനതയില്‍ കൂടുതല്‍ ആളുകളും വാര്‍ത്തകളറിയുന്നത് തങ്ങളുടെ സ്മാര്‍ട്ട് ഫോണിലൂടെ. കൂടുതല്‍ ആളുകളും രാവിലെയാണ് സ്മാര്‍ട്ട് ഫോണില്‍ കൂടുതല്‍ നേരം വാര്‍ത്തകള്‍ക്കായി പരതുന്നത്. എന്നാല്‍ വാര്‍ത്തകളും സമകാലിക സംഭവവികാസങ്ങളും കൂടുതല്‍ അറിയാന്‍ താത്പര്യമുള്ള ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ത്തകളോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ കഴിഞ്ഞാല്‍ മൊബൈലിലും വാഹനങ്ങളിലും ഉള്ള റേഡിയോ ആണ് പലരും ന്യൂസ് അറിയാനായി ഉപയോഗിക്കുന്നത്.
Read MoreCategory: മലയാളം
MALAYALAM
മിനിമം വേജ് എടുത്തുമാറ്റുന്നു ; പകരം വരുന്നത് ലീവിംഗ് വേജ്
അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇപ്പോള്‍ നിലവിലുള്ള മിനിമം വേജ് സമ്പ്രദായം എടുത്തുമാറ്റി പകരം ലിവിംഗ് വേജ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2026 ഓടെയായിരിക്കും ഇത് പൂര്‍ണ്ണമായും നടപ്പാവുക. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മിനിമം വേജ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ മാന്യമായി ജീവിക്കാനുള്ള വേതനം ഉറപ്പാക്കുക എന്നതാണ് ലിവിംഗ് വേജ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ അയര്‍ലണ്ടിലെ മിനിം വേജ് 10.50 യൂറോയാണ് . എന്നാല്‍ ലിവിംഗ് വേജ് 12.17 യൂറോയാണ്. ഓരോ വര്‍ഷവും ലിവിംഗ് വേജ് ശരാശരി വേതനത്തിന്റെ 60 ശതമാനമായിരിക്കും. രാജ്യത്തെ മിനിമം വേജ് ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിച്ച് 2026 ആകുമ്പോഴേയ്ക്കും ലിവിംഗ് വേജിന് ഒപ്പമെത്തിക്കുക തുടര്‍ന്ന് മിനിമം വേജ് എടുത്തു മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ പദ്ധതി. പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ലോ പേ കമ്മീഷനോട് ഇത്…
Read More120 പുതിയ ഇലക്ട്രിക് ബസുകള്‍ അയര്‍ലണ്ടിലേയ്‌ക്കെത്തുന്നു
അയര്‍ലണ്ടിലെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് പകരാന്‍ പുതിയ ഇലക്ട്രിക് ബസുകളെത്തുന്നു. 120 പുതിയ ബസുകളാണ് അയര്‍ലണ്ടിന്റെ നിരത്തിലിറങ്ങുന്നത്. 80.4 മില്ല്യണ്‍ യൂറോയാണ് ഇതിനായി മുടക്കുന്നത്. പൊതു ഗതാഗത സംവിധാന രംഗത്ത് ഒറ്റത്തവണ മുടക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇതില്‍ 100 ബസുകളും ഡബ്ലിന്‍ മെട്രോപോളിറ്റന്‍ ഏരിയയിലായിരിക്കും സര്‍വ്വീസ് നടത്തുന്നത്. ബാക്കി 20 ബസുകള്‍ Bus Éireann ന്റെ ഭാഗമായി ലിമെറിക്ക് ഏരിയയിലേയ്ക്കായിരിക്കും സര്‍വ്വീസ് നടത്തുക. ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസസ് ചീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്നുള്ള മലിനീകരണം തടയാനും ഇലക്ട്രിക് ബസുകള്‍ ഉപകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. ഈ ബസുകള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ നിരത്തിലിറങ്ങുമെന്നാണ് കണക്ക കൂട്ടല്‍.
Read Moreഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ ലഭിക്കാനും കാലതാമസം
യാത്രക്കാരുടെ വലിയ തിരക്കിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് വിമാനം നഷ്ടമായ സംഭവത്തിന് പിന്നാലെ ഇപ്പോള്‍ ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ലഗേജുകള്‍ സംബന്ധിച്ച പരാതികളും ഉയരുന്നു. വിമാനമിറങ്ങി ഒരാഴ്ചയിലധികമായിട്ടും ലഗേജുകള്‍ ലഭിക്കാത്തവര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിശദീകരണം. യാത്രക്കാര്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ കാത്തു നിന്നശേഷമാണ് പോകുന്നത്. ഇതിന് ശേഷമെത്തുന്ന പല ലഗേജുകളും യാത്രക്കാരെ കൃത്യമായി അറിയിക്കാത്തത് മൂലം ഒരാഴ്ചയോളമായി ടെര്‍മിനലുകളില്‍ കിടക്കുകയാണ്. ജീവനക്കാരുടെ കുറവ് തന്നെയാണ് ഇത്തരം വീഴ്ചകള്‍ക്ക് പിന്നിലും. ലഗേജുകള്‍ കൈകാര്യം ചെയ്യുന്നത് അതാത് എയര്‍ലൈനുകളും അവരുടെ ഹാന്‍ഡ്‌ലിംഗ് പാട്‌ണേഴ്‌സുമാണ്. ഈ കമ്പനികളിലെ ജീവനക്കാരുടെ കുറവാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും എയര്‍പോര്‍ട്ടിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇതുമൂലം ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ സല്‍പ്പേരാണ് നഷ്ടപ്പെടുന്നത്.
Read Moreഅമേരിക്കന്‍ യാത്രയ്ക്ക് ഇനി കോവിഡ് പരിശോധന ആവശ്യമില്ല
അയര്‍ലണ്ടില്‍ നിന്നും അമേരിക്കയ്ക്ക് ഉള്ള യാത്രകള്‍ക്ക് ഇനി പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനയുടെ ആവശ്യം ഇല്ല. കോവിഡ് മുക്തി നേടിയ സര്‍ട്ടിഫിക്കറ്റും ഇനി കാണിക്കേണ്ടതില്ല. ഇന്നുമുതലാണ് ഈ ഇളവുകള്‍ നിലവില്‍ വന്നിരിക്കുന്നത്. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യം ഇല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. 18 വയസ്സിന് താഴെയുള്ളവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ബന്ധമില്ല. ഇയു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അമേരിക്ക അംഗീകരിച്ചിട്ടുണ്ട്.
Read Moreസര്‍ക്കാര്‍ മേഖലയിലെ ശമ്പള വര്‍ദ്ധനവ് ; ചര്‍ച്ചകള്‍ ഇന്നുമുതല്‍
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നുമുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ പ്രതിനിധികളും യൂണിയന്‍ നേതാക്കളും തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ശമ്പള വര്‍ദ്ധനവ് എന്ന യൂണിയനുകളുടെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. എന്നാല്‍ നിലവിലെ പണപ്പെരുപ്പവും വിലവര്‍ദ്ധനവുമാണ് ആവശ്യം ശക്തമാക്കാന്‍ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന യൂണിയനുകള്‍ എത്ര ശതമാനം വര്‍ദ്ധനവാണ് വേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം ആഗോള സാമ്പത്തീക സാഹചര്യങ്ങളും പരിഗണിച്ച് മാത്രമെ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ശമ്പളവര്‍ദ്ധനവിലൂടെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് സാമ്പത്തീക വിദഗ്ദരുടെ നിലപാട്. ഇത് പണപ്പെരുപ്പം വര്‍ദ്ധിക്കാനേ ഉപകരിക്കൂ എന്നും…
Read Moreഒൻപതാമത് LCC ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് തുടക്കമായി
ഡബ്ലിൻ : ഒൻപതാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്റെർസ് ( LCC ) ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ജൂൺ 5 നു തുടക്കമായി . ഡബ്ലിൻ ടൈറൽസ്‌ടൗണിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ അയർലണ്ടിന്റെ വിവിധ കോണുകളിൽ നിന്നുമായി 16 ടീമുകൾ മാറ്റുരക്കുന്നു . രണ്ടാം പാദമത്സരങ്ങൾ ജൂൺ 11 നു അരങ്ങേറും. 4 ഗ്രൂപ്പുകളായി തിരിച്ചുള്ള ആദ്യറൗണ്ട് മത്സരങ്ങളിൽ നിന്നും കൂടുതൽ പോയിന്റ് നേടുന്ന 4 ടീമുകൾ സെമി ഫൈനലിനു അർഹത നേടും . തുടർന്നുള്ള കലാശപോരാട്ടവും 11 നു തന്നെ നടക്കും. കോൺഫിഡന്റ് ട്രാവൽ, സെവൻ സീസ് വെജ് 24 ഓർഗാനിക് മന്ത്ര, സ്‌പൈസ് ബസാർ , റോയൽ കാറ്റെർസ് , റിക്രൂട്ട് നെറ്റ് തുടങ്ങിയ സ്ഥാനങ്ങളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ ടൂർണമെന്റിന്റെ ചാമ്പ്യൻമാരെ കാത്തിരിക്കുന്നത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്റെർസ് എവർറോളിങ് ട്രോഫിയും 350 യൂറോ ക്യാഷ്…
Read Moreപണപ്പെരുപ്പം : പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്
പണപ്പെരുപ്പവും ഒപ്പം വിലക്കയറ്റവും പിടിവിട്ട് മുന്നോട്ടു പോകുമ്പോള്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുകയാണ് യൂറോപ്യന്‍ സെന്‍ട്രന്‍ ബാങ്ക്. പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ ഇത് നിലവില്‍ വരും. 2011 നു ശേഷം ആദ്യമായാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. 2000 ത്തിന് ശേഷം പലിശ നിരക്കില്‍ വന്നിട്ടുള്ള ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് കൂടിയാണിത്. പണപ്പെരുപ്പം 8.1 ലേയ്ക്ക് എത്തിയതോടെ വിലക്കയറ്റം എല്ലാ അതിരുകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പലിശ നിരക്ക് വര്‍ദ്ധനവിന് പിന്നാലെ ബോണ്ടുകള്‍ വാങ്ങുന്നത് നിര്‍ത്താനും തീരുമാനമായിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ പുതിയ ബോണ്ടുകള്‍ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ യൂറോ കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം വീണ്ടും പിടിച്ചു നിര്‍ത്താനാവാത്ത അവസ്ഥയുണ്ടായാല്‍ സെപ്റ്റംബര്‍ മാസത്തില്‍ കൂടുതല്‍…
Read Moreനിയമലംഘനം ; മെയ് മാസത്തില്‍ പൂട്ട് വീണത് ഏഴ് ഭക്ഷണ ശാലകള്‍ക്ക്
രാജ്യത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നു. കോവിഡിന് ശേഷം ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടക്കമുള്ള ഭക്ഷണ ശാലകള്‍ വീണ്ടും സജീവമായതോടെ ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷിതത്വും ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ഭക്ഷണശാലകള്‍ക്കാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ശുചിത്വമില്ലായ്മ, കൃത്യമായ ഊഷ്മാവിലല്ലാതെ ഭക്ഷണം സൂക്ഷിക്കുക, ഭക്ഷണത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം, അണുനശീകരണത്തിന് കൃത്യമായ സംവിധാനങ്ങളില്ലാത്തത് . എന്നീ കാരണങ്ങളാലാണ് ഭക്ഷണശാലകള്‍ക്ക് അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. നാല് ഭക്ഷണ ശാലകള്‍ FSAI ആക്ട് പ്രകാരവും മൂന്നെണ്ണം യൂറോപ്യന്‍ ഫുഡ് റെഗുലേഷന്‍ ആക്ട് അനുസരിച്ചുമാണ് അടച്ചുപൂട്ടിയത്. നിശ്ചിത ദിവസത്തേയ്ക്കാണ് ഇവയ്ക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം തുറന്ന് പ്രവര്‍ത്തിക്കാം.
Read Moreഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ പ്ലാറ്റിനം സര്‍വ്വീസ് തത്ക്കാലം നിര്‍ത്തലാക്കി
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കുള്ള പ്ലാറ്റിനം സര്‍വ്വീസ് സമ്പ്രദായം താത്ക്കാലികമായി നിര്‍ത്തലാക്കി. എയര്‍പോര്‍ട്ടില്‍ ആഴ്ച അവസാനങ്ങളിലടക്കം വലിയ തോതില്‍ തിരക്ക് വരുന്നതും ഇത് നിയന്ത്രിക്കാനാവാതെ നിരവധി യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ ആളുകളെ ചെക്ക് ഇന്‍, സെക്യൂരിറ്റി ചെക്കിംഗ് മേഖലകളിലേയ്ക്ക് നിയോഗിച്ച് തിരക്ക് കുറയ്ക്കുന്നതിനും ആളുകള്‍ക്ക് വിമാനം നഷ്ടമാകുന്ന സാഹചര്യം ഇനി ഉണ്ടാകാതിരിക്കുന്നതിനുമാണ് നടപടി. 295 യൂറോ ഫീസടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് വിഐപി പരിഗണനയില്‍ സേവനങ്ങള്‍ ലഭിക്കുന്ന സ്‌കീമാണ് പ്ലാറ്റിനം സര്‍വ്വീസ്. ഇങ്ങനെ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രൈവറ്റ് ചെക്ക് ഇന്‍ ചെയ്യുന്നതിനുള്ള സൗകര്യവും ലക്ഷ്വറി സ്യൂട്ടുകളില്‍ വിശ്രമവും ഒപ്പം ആഡംബംര ബിഎംഡബ്യു കാറില്‍ എയര്‍ ക്രാഫ്റ്റിന് സമീപത്തെത്താനുള്ള സൗകര്യവും ലഭിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ ഈ സര്‍വ്വീസ് തെരഞ്ഞെടുക്കുന്നതോടെ കൂടുതല്‍ ജീവനക്കാരെ ഇവിടെ നിയമിക്കേണ്ടി വരികയും അത് മറ്റ് യാത്രക്കാരുടെ ക്യൂ വര്‍ദ്ധിക്കാന്‍ ഇടയാവുകയും ചെയ്യുന്ന…
Read More