2023-ൽ അയർലണ്ടിൽ തട്ടിപ്പുകളിലൂടെ മോഷ്ടിക്കപ്പെട്ടത് 100 മില്യൺ യൂറോ

കഴിഞ്ഞ വർഷം വിവിധ തട്ടിപ്പുകളിലൂടെ ഏകദേശം 100 മില്യൺ യൂറോ തട്ടിപ്പുകാർ മോഷ്ടിച്ചതായി പുതിയ കണക്കുകൾ പുറത്ത്. വിവരങ്ങൾ സമാഹരിച്ച FraudSMART അനുസരിച്ച്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 16% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം വഞ്ചനാപരമായ ഇടപാടുകളുടെ 95% ഉം മൊത്തം വഞ്ചനയുടെ 36% നഷ്‌ടവും കാർഡ് മുഖേന നടന്ന തട്ടിപ്പിലൂടെയാണ്. ഈ അത്യാധുനിക ലോകത്ത് ടെക്നോളജി ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളാവാൻ എല്ലാവരും ശ്രദ്ധിക്കുക.  

Read More

പങ്കാളീസ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ AMC ചാമ്പ്യൻമാർ

Corkagh Park ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ May 18 ന് നടത്തപെട്ട പങ്കാളീസ് ക്രിക്കറ്റ്‌ ടൂർണമെന്റ് ചാമ്പ്യൻമാരായി AMC. ആവേശോജ്വലമായ ഫൈനലിൽ കരുത്തരായ LCC യെ 24 റൺസിന് ആണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്കു ട്രോഫിയും €501 ക്യാഷ് പ്രൈസും ലഭിച്ചു. റണ്ണേഴ്സ് അപ്പ്‌ ആയ LCC ക്ക് ലഭിച്ചത് ട്രോഫിയും €301 യൂറോയും ആണ്. ഉദ്വേഗ ജനകമായ നിരവധി നിമിഷങ്ങൾ സമ്മാനിച്ച, അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരങ്ങൾ നിറഞ്ഞ ക്രിക്കറ്റ്‌ പോരാട്ടത്തിൽ അയർലണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച 12 ടീമുകൾ ആണ് മാറ്റുരച്ചത്. ടൂർണമെന്റിലെ മികച്ച താരം ആയി LCC യുടെ Jibran തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബാറ്റർ അവാർഡ് Gully Cricket ലെ Parag. S ന് ആണ്. Waterford Tigers ക്രിക്കറ്റ്‌ ക്ലബ്ബിലെ Anand ആണ് Best bowler അവാർഡ്. ഫൈനലിലെ മികച്ച താരം…

Read More

മൈൻഡ് മെഗാമേള ജൂൺ ഒന്നിന്, അനു സിത്താര മുഖ്യാതിഥി

ജന പങ്കാളിത്തം കൊണ്ടും, സങ്കടനാ മികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa sports centre, K67 YV06) നടക്കുന്ന മെഗാമേളയിൽ മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തും. രാവിലെ ഒന്പതുമണി മുതൽ രാത്രി ഒന്പതുമണി വരെ നീളുന്ന പരുപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും, ഫാഷൻ ഷോയും, വടംവലിയും, ചെണ്ടമേളവും, ഗാനമേളയും, ഡിജെ പാർട്ടിയും ഉൾപ്പെടെ നിരവധി കലാകായിക പ്രകടനങ്ങളും ഉൾപ്പെടുന്നു. അയർലണ്ടിലെ പ്രമുഖ ഭക്ഷണശാലകളുൾപ്പെടെ 25ഓളം സ്റ്റാളുകളും, ബൗൺസി കാസ്റ്റിൽ, അഡ്വെഞ്ചർ റൈഡുകൾ ഒക്കെയായി ഒരു അവിസ്മരണീയ അനുഭമായിരിക്കും മൈൻഡ് മെഗാമേള എന്ന് ഭാരവാഹികൾ പ്രത്യാശ പങ്കുവെയ്ക്കുന്നു. ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷൻ ഓഫ് അയർലണ്ടിനെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന മൈൻഡ് മെഗാമേളയിലേക്കു എല്ലാ…

Read More

അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു

അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത ത്ത പൗരത്വ ചടങ്ങുകൾ ജൂൺ മാസത്തിൽ കില്ലർണിയിലും ഡബ്ലിനിലുമായി നടക്കും. ജൂൺ 10 തിങ്കളാഴ്ചയും ജൂൺ 11 ചൊവ്വാഴ്ചയും ഐഎൻഇസി കില്ലർണിയിൽ നടക്കുന്നു. കൂടുതൽ ചടങ്ങുകൾ 2024 ജൂൺ 20 വ്യാഴാഴ്ചയും 21 ജൂൺ വെള്ളിയാഴ്ചയും ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കും. INEC Killarney Monday 10th June and Tuesday 11th June 2024. The Convention Centre Dublin Thursday 20th June and Friday 21st June 2024.   ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും. കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/upcoming-citizenship-ceremony-june-2024/      

Read More

ഡബ്ലിൻ & ഡിസ്ട്രിക്റ്റ് ലേഡീസ് ബാഡ്‌മിന്റൺ ലീഗിൽ AMC വിജയികൾ

ലെയ്ൻസ്റ്റർ ബാഡ്‌മിന്റണിന്റെ ഡബ്ലിൻ & ഡിസ്ട്രിക്റ്റ് ലേഡീസ് ലീഗിൽ ഡിവിഷൻ 10-ൽ AMC ജേതാക്കളായി. ഏപ്രിൽ 26-ന് വെള്ളിയാഴ്ച Terenure ബാഡ്മിൻ്റൺ സെൻ്ററിൽ നടന്ന ഫൈനലിൽ ശക്തരായ എതിരാളികളായ എച്ച്എസ്ഇയെ തോൽപിച്ചാണ് അവർ മികച്ച വിജയം നേടിയത്. ഫൈനൽ ജയിക്കാൻ ഉജ്ജ്വലമായി കളിച്ച ടീന ജേക്കബ്, സ്നേഹ നവീൻ , എൽവിസിയ ജോബി , ആൻസി ഡെൽമോൻ എന്നിവർ തങ്ങളുടെ സന്തോഷവും, ലീഗിൽ രജിസ്റ്റർ ചെയ്ത് കളിച്ച ആദ്യ വർഷത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിന്റെ അഭിമാനവും പങ്കുവെച്ചു. കഴിഞ്ഞ  വർഷം രൂപീകൃതമായ AMC ലേഡീസ് ബാഡ്മിൻ്റൺ ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, ക്ലബ്ബിൽ അംഗമാകാനും – Teena 0899639219 Dayana 0871322192

Read More

റോഹൻ സലിൻ U16 ഐറിഷ് ചെസ്സ് ചാമ്പ്യനായി!

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ U16 വിഭാഗത്തിൽ മലയാളി പ്രതിഭ റോഹൻ സലിൻ കിരീടം സ്വന്തമാക്കി. ഡബ്ലിനിൽ നടന്ന മത്സരങ്ങൾക്ക് ഐർലൻഡിന്റെ ഒഫിഷ്യൽ ചെസ്സ് ഗവേർണിങ് ബോഡിയായ ഐറിഷ് ചെസ്സ് യൂണിയൻ ആണ് ആതിഥേയത്വം വഹിച്ചത്. റോഹന്റെ നേട്ടം ഐറിഷ് ചെസ്സ് ചരിത്രത്തിൽ മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്നു. ഡബ്ലിനിലെ ക്ലോൺഗ്രിഫിനിൽ നിന്നുള്ള സലിൻ ശ്രീനിവാസ്,ജെസ്സി ജേക്കബ് എന്നിവരാണ് റോഹന്റെ രക്ഷാകർത്താക്കൾ. റോഹന്റെ വിജയം കേരളത്തിലെ ചെസ്സ് കൂട്ടായ്മയ്ക്കും അഭിമാന നിമിഷമാണ്. .

Read More

തുള്ളാമോർ ഇന്ത്യൻ അസോസിയേഷന്റെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 27 ന്

തുള്ളാമോർ : ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 27 നു വിവിധ കലാമേളയുടെ അകമ്പമടിയോടെ സമുചിതമായി ആഘോഷിക്കുന്നു .അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് സെന്റ് മേരീസ് യൂത്ത് കമ്മ്യൂണിറ്റി സെന്ററിൽ തുള്ളാമോറിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ഇന്ത്യയുടെ സാഹോദര്യം വിളിച്ചോതുന്ന കലാപരിപാടികൾ കാണികൾക്ക് ദൃശ്യചാരുതയേകും. കൂടാതെ ഡബ്ലിന് റോയൽ കാറ്ററിംഗ്‌സ് ന്റെ രുചികരമായ ഡിന്നർ ഒരുക്കിയെട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു .

Read More

ആരാധനയും പ്രാർത്ഥനാ കൂട്ടായ്മയും വെക്സ് ഫോർഡിൽ

ഹെവലിഫീസ്റ്റ് അയർലൻഡ്സഭയുടെ നേതൃത്വത്തിൽആരാധനയും പ്രാർത്ഥനാ കൂട്ടായ്മയും ഈ മാസം 20ന്  ശനിയാഴ്ചരാവിലെ11മണിമുതൽ വെക്സ്ഫോർഡിലെ barntown cammunity centre ഹാളിൽ വച്ച്  നടത്തപ്പെടുന്നു. Venue: Barntown Communitycentre, Ballygoman, co. Wexford. Y35X032 ഈകൂട്ടായ്മയിലേക്ക് വെക്സ് ഫോർഡിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാദൈവ ജനങ്ങളെയും യേശുകർത്താവിൻ്റെസ്നേഹത്തിൽ സ്വാഗതം ചെയ്യുന്നു. Contact No :0894904843 .

Read More

ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) സമ്മർ ഫെസ്റ്റ്

ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) അവരുടെ ആദ്യത്തെ സമ്മർ ഫെസ്റ്റ്, “മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, *UTSAV 2024*” ഈവർഷം ജൂലൈ 27 നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു. ..വടം വലി , ചെണ്ടമേളം, മെഗാ തിരുവാതിര, ഗാനമേള, ലൈവ് ഡിജെ തുടങ്ങി നിരവധി കലാ കായിക പരിപാടികൾ. ആവേശത്തിന് കൂടുതൽ രുചി പകരാൻ കൊതിയൂറുന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകൾ. അയർലണ്ടിൻ്റെ ഹൃദയമായ          “*മിഡ്‌ലാൻഡ്‌സ്*” ലേക്ക് ഹൃദ്യമായ സ്വാഗതം. “അതിരുകൾ ഇല്ലാത്ത വിനോദങ്ങൾക്കായി ഞങ്ങളോടൊപ്പം ചേരൂ”. .

Read More

അയർലൻഡ് ഹോളി ട്രിനിറ്റി സി എസ് ഐ ആരാധന RTE സംപ്രേക്ഷണം ചെയ്തു.

അയർലൻഡ് ഹോളി ട്രിനിറ്റി സി എസ് ഐ ഇടവക വികാരിയും ഇടവകയുടെ പ്രതിനിധികളും,ആർച്ച്ബിഷപ്പ് ഓഫ് അർമ്മ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രൈമേറ്റ്സ് റഫറൻസ് ഗ്രൂപ്പ്‌ സംഘടിപ്പിച്ച  ഏത്‌നിക് ഡൈവേഴ്സിറ്റി Palm Sunday Service  ൽ പങ്കെടുത്തു. ഇടവക വികാരി റവ. ജെനു ജോൺ, ഈ സമിതിയിൽ ഒരു അംഗം കൂടിയാണ്. അയർലൻഡിലെ വർദ്ധിച്ചു വരുന്ന വംശീയ അനീതികളെ സംബോധന ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രത്യേക ആരാധന പൊതു സമൂഹത്തിലേക്ക് പങ്കു വെക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടു റഫറൻസ് ഗ്രൂപ്പിലെ മറ്റൊരു അംഗത്തോടൊപ്പം റവ. ജെനു ജോണും ഇന്റർവ്യൂ ചെയ്യപ്പെട്ടു. അയർലൻഡിലെ നാഷണൽ ടെലിവിഷൻ RTE ഈ ആരാധന ഹോശന്നാ ഞായറാഴ്ച (24 മാർച്ച്‌) ഐറിഷ് സമയം രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്തു. Service Link: https://www.rte.ie/player/series/service/SI0000002989?epguid=IH10003122-24-0006

Read More