സ്വകാര്യതാ ലംഘനം : യൂറോപ്പില്‍ മെറ്റയെ കാത്തിരിക്കുന്നത് യമണ്ടന്‍ പിഴ

സോഷ്യല്‍ മീഡിയ രംഗത്തെ അതികായരായ മെറ്റയ്ക്ക് മൂക്കുകയറിടാനുറച്ച് യൂറോപ്പ്. എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സ്വകാര്യതാ ലംഘനം നടത്തിയതായാണ് കണ്ടെത്തല്‍. മെറ്റയില്‍ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ പിഴയീടാക്കാനുള്ള അവസാന ഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്. യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസ് സേര്‍വറിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി. യുറോപ്പ് – യുഎസ് ഡേറ്റാ ട്രാന്‍സ്ഫര്‍ 2020 ല്‍ തന്നെ യൂറോപ്പിലെ ഉന്നത കോടതി തടഞ്ഞിരുന്നു. ഇത് മറികടന്ന് ഡേറ്റാ ട്രാന്‍സ്ഫര്‍ നടത്തിയെന്നാണ് പരാതി. കഴിഞ്ഞയിടെ ആമസോണിന് യൂറോപ്പ് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ 746 മില്ല്യണായിരുന്നു പിഴ ചുമത്തിയത്. ഇതിലും വലിയ പിഴയാണ് മെറ്റയെ കാത്തിരിക്കുന്നതെന്നാണ് വിവരം.

Read More

ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് : മുന്നറിയിപ്പുമായി സിസിപിസി

സമ്മറിലേയ്ക്കും യാത്രകളിലേയ്‌ലും കടക്കുമ്പോള്‍ ആളുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കോപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) . ട്രാവല്‍ അഡാപ്‌റ്റേഴ്‌സുകള്‍ സമബന്ധിച്ചാണ് മുന്നറിയിപ്പ്. ഇതുവരെ 7600 ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് തിരിച്ചുവിളിക്കുകയും 6200 എണ്ണത്തിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മീശന്‍ പറഞ്ഞു. Harvey Norman branded G&BL Universal Multitravel Adapter, Homesale Universal USB Travel Adaptor എന്നിവയ്‌ക്കെതിരെയാണ് പതിവ പരിശോധനയുടെ ഭാഗമായി നടപടി എടുത്തിരിക്കുന്നത്. തീയുണ്ടാകുക, ഷോക്കടിക്കുക എന്നീ അപകടങ്ങള്‍ ട്രാവല്‍ അഡാപ്‌റ്റേഴ്‌സില്‍ നിന്നുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ പറയുന്നു. ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യുതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തി സൂക്ഷിക്കണമെന്നും ഇവയുടെ നിര്‍മ്മാണം തന്നെ ഗ്രസ്വകാല ഉപയോഗം ലക്ഷ്യം വച്ചുള്ളതാണെന്നും ഏറെ നേരം ഉപയോഗിക്കുന്നത് അപകടകരമാണെനന്നും CCPC പറയുന്നു.

Read More

അയര്‍ലണ്ടിലെ ഭക്ഷണരീതി സാവധാനമുള്ള ദുരന്തമാണെന്ന് പഠന റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ നിലവിലെ ഭക്ഷണരീതിയുടെ ദോഷങ്ങളും ഒപ്പം മുന്നറിയിപ്പുമായി പുതിയ പഠന റിപ്പോര്‍ട്ട് CLIMATE & HEALTH ALLIANCE എന്ന സ്ഥാപനമാണ് ഇത് സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സ്ലോ മോഷന്‍ ഡിസാസ്റ്റര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ ഭക്ഷണ രീതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജങ്ക് ഫുഡിന്റേയും പ്രോസസ്ഡ് ഫുഡിന്റേയും അതിപ്രസരമാണ് നിലവിലെ പ്രശ്‌നമെന്നം ഭക്ഷണ ക്രമത്തില്‍ ഇവ ആധിപത്യം നേടിയിരിക്കുകയാണെന്നും ഭാവിയിലെ ആളുകളെ തടിയന്‍മാരാക്കുകയും ഒപ്പം വലിയ രോഗങ്ങളിലേയ്ക്ക് ഇവ തള്ളി വിടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ഭക്ഷണരീതി ലോകത്തിന്റെ വിശപ്പകറ്റുന്നുണ്ടെങ്കിലും വിലയ രോഗങ്ങളിലേയ്ക്ക് തള്ളിവിടാനുതകുന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ഭാവിയില്‍ വൈകല്ല്യങ്ങളും നേരത്തെയുള്ള മരണങ്ങളും വരെയുണ്ടാകാമെന്നും ജങ്ക് ഫുഡും പ്രോസസ്ഡ് ഫുഡും ഉപേക്ഷിച്ച് പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും അടങ്ങുന്ന ഭക്ഷണ രീതിയിലേയ്ക്ക് തിരികെ പോണമെന്നും സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇക്കാര്യം ഗൗരവമായെടുത്ത് ഇതിനായി മന്ത്രിസഭാ ഉപസമിതി…

Read More

വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള എനര്‍ജി സപ്പോര്‍ട്ട് സ്‌കീം രണ്ട് മാസം കൂടി നീട്ടുന്നു

രാജ്യത്ത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന എനര്‍ജി സപ്പോര്‍ട്ട് സ്‌കീം രണ്ട് മാസം കൂടി നീട്ടും. Temporary business energy support sceheme (TBESS) എന്ന പദ്ധതിയാണ് ജൂലൈ 31 വരെ നീട്ടിയത്. ഈ മാസം അവസാനം വരെയായിരുന്നു പദ്ധതിയുടെ കാലയളവ്. പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം വരെ വൈദ്യുതി, ഗ്യാസ് വിലകളില്‍ ഇളവ് ലഭിക്കുന്നതാണ് പദ്ധതി. കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാന്‍ ആരംഭിച്ച പദ്ധതി ഏറെ ബിസിനസ് സ്ഥാപനങ്ങളെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചിരുന്നു. പദ്ധതിയിലേയ്ക്ക് അര്‍ഹരായ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഊര്‍ജ്ജവില മൊത്തവില കുറയുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു തുടങ്ങിയില്ലെന്നാണ് വിലയിരുത്തല്‍.

Read More

ലിമറെക്കില്‍ 600 പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങി യുഎസ് ടെക് ഭീമന്‍

ടെക് മേഖലയിലെ വമ്പന്‍മാരായ യുഎസ് കമ്പനി അനലോഗ് ഡിവൈസസ് ലിമറെക്കില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. 630 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ലിമറിക്കിലെ തങ്ങളുടെ പ്ലാന്റില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് മേഖലയിലാണ് നിക്ഷേപം നടത്തുന്നത്. ഇത്ര വലിയ നിക്ഷേപം നടത്തുന്നതിലൂടെ പ്ലാന്റില്‍ 600 പേര്‍ക്ക് അധികം തൊഴില്‍ നല്‍കാനാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതോടെ ഇവിടുത്തെ ജോലിക്കാരുടെ എണ്ണം 2000 ത്തിനു മുകളിലാവും. പ്രധാനമായും ചിപ്പ് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 1970 മുതല്‍ ലിമറിക്കില്‍ പ്രവര്‍ത്തിക്കുന്നു. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

Read More

കെയറേഴ്‌സിന് ശമ്പളത്തോട് കൂടിയ പ്രത്യേക അവധി പ്രഖ്യാപിച്ച് വോഡാഫോണ്‍ അയര്‍ലണ്ട്.

പ്രായമായവരേയോ അല്ലെങ്കില്‍ എന്തെങ്കിലും വൈകല്ല്യങ്ങളുള്ളവരെയോ സംരക്ഷിക്കേണ്ടി വരുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് വോഡഫോണ്‍ അയര്‍ലണ്ട്്. കമ്പനി നല്‍കുന്ന സാധാരണ അവധികള്‍ കൂടാതെ പത്ത് ദിവസത്തെ ശമ്പളത്തോടു കൂടിയ അധിക അവധിയാണ് ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ പരിചരിക്കുന്ന ആള്‍ തങ്ങളുടെ കുടുംബാംഗം തന്നെയാകണമെന്നില്ലെന്നതാണ് ഈ ആനുകൂല്ല്യത്തിന്റെ മറ്റൊരു സവിശേഷത. ഇത്തരം ആളുകളെ പരിചരിക്കുന്നവര്‍ ഏറെ സംഘര്‍ഷങ്ങളനുഭവിക്കുന്നുണ്ടെന്നും വര്‍ക്ക് -ലൈഫ് ബാലന്‍സ് ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നതുമുള്ള കമ്പനിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റിമോട്ട് വര്‍ക്കിംഗോ അല്ലെങ്കില്‍ ഫ്‌ളെക്‌സിബിളായുള്ള ടൈംമിംഗോ ഇവര്‍ക്കോ തെരഞ്ഞെടുക്കാവുന്നതാണ്.  

Read More

നിങ്ങള്‍ കെയറേഴ്‌സ് അലവന്‍സിന് യോഗ്യരാണോ ? ഇതാണ് മാനദണ്ഡങ്ങള്‍

വീടുകളില്‍ പ്രായമായവരെ നോക്കുന്നതിന്റെ പേരില്‍ കാര്യമായ മറ്റ് വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഏറെ സഹായകമായ ഒരു സഹായ പദ്ധതിയാണ് കെയറേഴ്‌സ് അലവന്‍സ്. ഏറെ പേര്‍ ഇതിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോളും അപേക്ഷിക്കാത്തവരും നിരവധിയാണ്. എന്താണ് കെയറേഴ്‌സ് അലവന്‍സ് എന്ന് ആദ്യം നോക്കാം പ്രായമായവരെ നോക്കുന്ന ആളുകള്‍ക്ക് ഒരോ ആഴ്ചയും സര്‍ക്കാര്‍ നല്‍കുന്ന പേയ്‌മെന്റാണ് ഇത്. 66 വയസ്സിന് മുകളിലുള്ള ഒരാളെയാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ 274 യൂറോ ആഴ്ചയില്‍ ലഭിക്കും രണ്ട് പേരെയാണ് നോക്കുന്നതെങ്കില്‍ 411 യൂറോയും ലഭിക്കും. ഇനി നിങ്ങള്‍ സംരക്ഷിക്കുന്നത് 55 വയസ്സിനും 66 വയസ്സിനും ഇടയിലുള്ള ആളണെങ്കില്‍ ഒരാഴ്ച 236 യൂറോയും രണ്ട് പേരാണെങ്കില്‍ 354 യൂറോയും ലഭിക്കും. ഇവരെ ആശ്രയിച്ചു കഴിയുന്ന കുട്ടികളുണ്ടെങ്കില്‍ ലഭിക്കുന്ന തുക വര്‍ദ്ധിക്കും. നിങ്ങള്‍ അപേക്ഷ നല്‍കുമ്പോള്‍ നിങ്ങളുടെ വരുമാനവും കൂടി പരിഗണിച്ചായിരിക്കും അലവന്‍സ് അനുവദിക്കുക കെയറേഴ്‌സ് അലവന്‍സ് ലഭിക്കുന്നതിനുള്ള…

Read More

ജൂണിലെ സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകള്‍ നേരത്തെ ലഭിച്ചേക്കും

ജൂണ്‍ മാസത്തിലെ സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകള്‍ നേരത്തെ ലഭിച്ചേക്കും. ജൂണ്‍ അഞ്ച് തിങ്കളാഴ്ച ബാങ്ക് അവധിയായ സാഹചര്യത്തിലാണ് സോഷ്‌യല്‍ വെല്‍ഫെയര്‍ വകുപ്പ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ജൂണ്‍ അഞ്ചിന് ഏതെങ്കിലും സോഷ്യല്‍ വെല്‍ഫയര്‍ ഫണ്ടുകള്‍ ലഭിക്കാനുള്ളവര്‍ക്കാണ് നേരത്തെ ലഭിക്കുക. ജൂണ്‍ രണ്ട് വെള്ളിയാഴ്ച തന്നെ ജൂണ്‍ അഞ്ചിന് ലഭിക്കേണ്ട വെല്‍ഫെയര്‍ ഫണ്ടും പെന്‍ഷനും പോസ്റ്റ് ഓഫിസുകളിലേയ്ക്കും ബാങ്ക് അക്കൗണ്ടുകളിലേയ്ക്കും എത്തുമെന്നാണ് നിലവിലെ വിവരം. സാധരണയായി മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ ജൂണിലെ ലഭിക്കേണ്ടത് ജൂണ്‍ ആറിനാണ്. ജൂണ്‍ ആറ് ബാങ്ക് ഹോളി ഡേ കഴിഞ്ഞു വരുന്ന ദിവസമായതിവാല്‍ ഇതും നേരത്തെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തവണ ചൈല്‍ഡ് ബെനഫിറ്റിനൊപ്പം 100 യൂറോ ബോണസും ലഭിക്കും

Read More

ലോകോത്തര ഫാഷന്‍ റീടെയ്‌ലറായ SHEIN ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡബ്ലിനില്‍ ; നിരവധി ഒഴിവുകളും

ഫാഷന്‍ രംഗത്ത് ആഗോള തലത്തിലെ പ്രമുഖ റീടെയ്‌ലറായ Shein ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡബ്ലിന്‍ സിറ്റി സെന്ററില്‍ കമ്പനിയുടെ പുതിയ ഹെഡ് ഓഫീസാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 30 ജോലി ഒഴിവുകളും ഇവിടെ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. യൂറോപ്പ് , മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഇനി കമ്പനി ഏകോപിപ്പിക്കുക ഡബ്ലിനില്‍ നിന്നായിരിക്കും. ഇവര്‍ നടത്തിവരുന്ന ഗ്രാജ്വേറ്റ് പ്രോഗ്രാമിലും നിരവധി പേര്‍ക്ക് അയര്‍ലണ്ടില്‍ നിന്നും അവസരം ലഭിക്കും. വരുന്ന ആറ് മാസത്തിനുള്ളില്‍ തന്നെ മുമ്പ് പറഞ്ഞ 30 ഒഴിവുകളിലേയ്ക്കും നിയമനം നടക്കുമെന്നാണ് നിലവിലെ വിവരം. ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Read More

നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം

നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം. നോക്ക് തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികൾക്ക് 8 യൂറോയ്ക്ക് ബിരിയാണി നൽകുമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. എന്നാൽ, ഈ ഓഫർ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. ഇന്ന് (11 മെയ്) വൈകുന്നേരം 08 മണിക്ക് മുൻപ് ബുക്ക് ചെയ്യുന്നവർക്കാണ് 8 യൂറോയ്ക്ക് ബിരിയാണി ലഭിക്കുക. പിന്നീടുള്ളവർക്ക് ഒരു ബിരിയാണി 10 യൂറോ നിരക്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ, ഈ ഓഫർ തീരും മുൻപ് 0899840893 എന്ന നമ്പറിൽ ബന്ധപ്പെട്ട് ബിരിയാണി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാവർഷവും അയർലണ്ടിലെ സീറോ മലബാർ കാത്തോലിക് സഭ നടത്തിവരുന്ന നോക്ക് പിൽഗ്രിമിലേയ്ക്കുള്ള തീർത്ഥാടനം ഈ വർഷം മെയ് 13 ശനിയാഴ്ച്ചയാണ്. ഈ സന്ദർശനവേളയിൽ ഉച്ച ഭക്ഷണം ആവശ്യമായവർക്ക് അയർലണ്ടിലെ പ്രസിദ്ധമായ റോയൽ കേറ്ററിംഗ് അവരുടെ “ബിരിയാണി സ്റ്റോർ” നോക്ക് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ…

Read More