അയർലണ്ടിൽ 821 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കൂടാതെ ഒരുപാട് നാളുകൾക്ക് ശേഷം അയർലണ്ടിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസംകൂടിയായിരുന്നു ഇന്നലെ. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 3,948 ആയി തന്നെ തുടരുന്നു, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 210,402 ആണ്. ഇന്ന് അറിയിച്ച കേസുകളിൽ 70% 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ അവസ്ഥ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 333, ഗോൽവേയിൽ 91, ലിമെറിക്കിൽ 53, കിൽഡെയറിൽ 41, മീത്തിൽ 38, ബാക്കി 265 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ച്കിടക്കുന്നു. ഇന്നലെ 916 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 157 പേർ ഐസിയുവിലാണ്. കേസുകളുടെ പോസിറ്റിവിറ്റി നിരക്ക് – നിലവിൽ 6% – ഇപ്പോഴത്തെ സാഹചര്യത്തിൽ…
Read MoreCategory: മലയാളം
MALAYALAM
വാലന്റൈൻസ് ഡേയ്ക്ക് പിന്നിലെ ഹൃദയസ്പർശിയായ കഥ; പ്രണയാർദ്രം
ലോകമെമ്പാടും ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ സംഭവബഹുലമായ കഥ – പ്രണയാർദ്രം- സലിൻ ശ്രീനിവാസിന്റെ രചനയിൽ അമേരിക്കയിലെ ഡാളസിൽ ഭരതകലാ തീയറ്റേഴ്‌സ് ലഘു നാടക രൂപത്തിൽ അവതരിപ്പിക്കുന്നു. പ്രാചീന റോമിൽ ക്രൂരനായ കളോടിയസ് രണ്ടാമന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന വാലന്റിനസ് എന്ന ക്രിസ്തീയ പുരോഹിതന്റേയും ,അദ്ദേഹത്തിന്റെ പാറാവുകാരനായിരുന്ന ഓസ്ട്രിയസിന്റെ സുന്ദരിയായ മകൾ ജൂലിയയുമായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പ്രണയാർദ്രം. പ്രണയാർദ്രത്തിന്റെ തിരക്കഥ സലിൻ ശ്രീനിവാസ്, എഡിറ്റ് ജയ് മോഹൻ , കലാ സംവിധാനം അനശ്വർ മാമ്പിള്ളി , ഛായാഗ്രഹണം ബോബി റെറ്റിന ,പശ്ചാത്തല സംഗീതം ഷാലു ഫിലിപ്, ആലാപനം ഐറിൻ കല്ലൂർ, ഗാനരചന, സംഗീതം, സംവിധാനം ഹരിദാസ് തങ്കപ്പൻ. അഭിനയിച്ചിരിക്കുന്നവർ ഐറിൻ കല്ലൂർ, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, ജയ്സൻ ആലപ്പാടൻ, അനുരൻജ് ജോസഫ് ,ടോണി ഡാളസ് എന്നിവരുമാണ്.
Read Moreഈ വാരാന്ത്യത്തിൽ ജിപികൾക്കും നഴ്സുമാർക്കും അയ്യായിരത്തോളം കോവിഡ് വാക്സിനുകൾ നൽകും
അയർലണ്ടിൽ ഈ വാരാന്ത്യത്തിൽ രാജ്യത്തൊട്ടാകെയുള്ള മാസ് വാക്സിനേഷൻ സെന്ററുകളിൽ അയ്യായിരത്തോളം കോവിഡ് -19 വാക്സിനുകൾ ഡോക്ടർമാർക്കും പ്രാക്ടീസ് നഴ്സുമാർക്കും നൽകുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഭൂരിപക്ഷം പേർക്കും പരമാവധി വാക്സിനേഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എച്ച്എസ്ഇ. മോഡേണ, അസ്ട്രസെനെക്ക വാക്സിനുകൾ ഡബ്ലിൻ, പോർട്ട്‌ലൂയിസ്, ഗോൽവേ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ നൽകുന്നു, 1,800 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗോൽവേ, ഡബ്ലിൻ, ലീഷ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്ക് ആറ് മെഡിക്കൽ ഓഫീസർമാരെ വീതം വിന്യസിപ്പിച്ചിട്ടുണ്ട്. ഡബ്ലിനിലെയും കിൽഡെയറിലെയും നഴ്സിംഗ് ഹോമുകളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താൻ സഹായിക്കുന്നതിന് രണ്ട് പേരെ വീതവും വിന്യസിച്ചു. കോവിഡ് വാക്‌സിൻ പരമാവധി എത്രയും വേഗത്തിൽ തന്നെ അയർലണ്ടിലുടനീളം എല്ലാവരിലേക്കും എത്തിക്കുമെന്ന് HSE അഭിപ്രായപ്പെട്ടു.
Read Moreബേബി എല്ലിയുടെ മാതാപിതാക്കൾക്ക് സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്ത് “ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷൻ”
ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷനിൽ പ്രസവിച്ച ഒരു കുഞ്ഞിന്റെ അഭിമാനമായ മാതാപിതാക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഇന്ധനവും അതോടൊപ്പം തന്നെ നിരവധി ജന്മദിന സമ്മാനങ്ങളും നൽകി ഡബ്ലിനിലെ ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷൻ. ഡബ്ലിനിലെ കൂംബെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ജോൺ ഫീനും നവോമി ഗോൽവിനും ആ സർപ്രൈസ് ലഭിച്ചത്. പെട്ടെന്ന് തന്നെ അവർ കിൽഡെയർ കൗണ്ടിയിലെ കാരാഗിലുള്ള അവരുടെ ലോക്കൽ ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യുകയും ആംബുലൻസിനെ വിളിക്കുകയും ചെയ്യുകയായിരുന്നു – അത് വേറെ ഒന്നും കൊണ്ടല്ല നവോമി ഒരു പെൺകുഞ്ഞിനെ പ്രസവിക്കാനുള്ള സമയത്തോടടുത്തെത്തിയിരുന്നു. ആപ്പിൾഗ്രീൻ റീജിയണൽ മാനേജർ ട്രെവർ മക്ബ്രൈഡിന്റെ വാക്കുകൾ: “ഇതാദ്യമായാണ് ഞങ്ങൾക്ക് ഒരു ആപ്പിൾ ഗ്രീൻ കുഞ്ഞ് ജനിക്കുന്നത്.“ഫീൻ കുടുംബത്തിനെ അവരുടെ കൊച്ച് കൊച്ച് ആഘോഷങ്ങളിൽ സഹായിക്കുന്നതിന്, ബേബി എല്ലിക്കും അവളുടെ അഭിമാനികളായ നാല് സഹോദരങ്ങൾക്കും ഒരു വർഷത്തെ…
Read Moreകൊറോണ വൈറസ്: മരണനിരക്കിൽ മാറ്റം സൃഷ്ടിച്ച് അയർലൻഡ്
കോവിഡ് -19 ന്റെ 921 പുതിയ കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ച 23 പേർ കൂടി മരണമടഞ്ഞു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 3,865 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 207,720 ഉം. ഇന്നലെ അറിയിച്ച കേസുകളിൽ: 453 പുരുഷന്മാർ / 466 സ്ത്രീകൾ ആണുള്ളത് കൂടാതെ 66% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടിതിരിച്ച് നോക്കിയാൽ ഡബ്ലിനിൽ 414, കോർക്കിൽ 87, കിൽഡെയറിൽ 51, ലിമെറിക്കിൽ 48, മീത്തിൽ 47, ബാക്കി 274 കേസുകൾ മറ്റെല്ലാ കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. ഇന്നലെ ഏകദേശം 959 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 173 പേർ ഐസിയുവിലാണ്.
Read MoreRetiring at 65 and social welfare payments
Many people, under their contract of employment, must retire at 65. However, State pensions are not paid until you are 66. If you retire at 65, you may be able to get a new social welfare benefit. This is paid until you reach 66 and can claim a State pension. It is similar to Jobseeker’s Benefit, but you don’t need to be looking for work or sign on at your local Intreo centre. It is only available to people aged 65. To qualify for this benefit, you must have stopped…
Read Moreപാൻഡെമിക് സപ്പോർട്ട് പേയ്‌മെന്റുകളിലെ നികുതി മാറ്റങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി
പാൻഡെമിക് സപ്പോർട്ട് പേയ്മെന്റിന്റെ ടാക്സ് പേയ്മെൻറിൽ മാറ്റം വരുത്താനുള്ള തീരുമാനത്തെ ധനമന്ത്രി പാസ്ചൽ ഡൊനോഹോ ന്യായീകരിച്ചു. ബുധനാഴ്ച റവന്യൂ കമ്മീഷണർമാർ പ്രഖ്യാപിച്ച ഈ മാറ്റം, അടിയന്തരാവസ്ഥയിൽ പദ്ധതി സൃഷ്ടിച്ചതിനാലാണ് പിയുപിക്ക് (Pandemic Unemployment Payment) നികുതി ഏർപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. മാറ്റങ്ങൾ അർത്ഥമാക്കുന്നത് ചില തൊഴിലാളികൾക്ക് ഈ വർഷം ചില ടാക്സ് ക്രെഡിറ്റുകൾ നഷ്‌ടപ്പെടാം, അതായത് അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ടാക്‌സായി നൽകേണ്ടി വന്നേക്കാം. പിയുപിക്ക് നികുതി നൽകേണ്ടതാണെന്ന് തനിക്ക് വ്യക്തതയുണ്ടെന്ന് ഡോണോഹോ പറഞ്ഞു: 2020 ൽ ഒന്നോ അതിലധികമോ വേതന സഹായത്തിന് (Wages Support) യോഗ്യത നേടിയ തൊഴിലാളികളിൽ 15 ശതമാനം പേർക്ക് 500 മുതൽ 1,000 യൂറോ വരെ നികുതി ബാധ്യതയുണ്ടെന്നും 23 ശതമാനം പേർക്ക് 500 യൂറോയിൽ കുറവാണെന്നും ജനുവരിയിലെ റവന്യൂ സൂചിപ്പിക്കുന്നു. പിയുപിയുടെ മൂന്ന് കുറഞ്ഞ…
Read Moreകൊറോണ വൈറസ്: അയർലണ്ടിൽ 866 കേസുകൾ
പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 866 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 2,06,801 ആയി. കൂടാതെ, കോവിഡ് -19 ബാധിച്ച 52 പേർ ഇന്നലെ അയർലണ്ടിൽ മരണമടഞ്ഞു. ഇതോടെ കോവിഡ് -19 ബാധിച്ച് അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 3,846 ആയി. ഇന്നലെ അറിയിച്ച കേസുകളിൽ: 401 പുരുഷന്മാരും 463 സ്ത്രീകളുമാണ് ഉള്ളത്, 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 281, ഗോൽവേയിൽ 63, കോർക്കിൽ 39, കിൽഡെയറിൽ 56, മെത്തിൽ 47 ബാക്കി 380 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു ഇന്നലെ ഉച്ചയോടെ 984 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 172 പേർ ഐസിയുവിൽ തുടരുകയാണ്.
Read Moreകൊറോണ വൈറസ്: അയർലണ്ടിൽ 1,006 പുതിയ കേസുകൾ
കോവിഡ് -19 ന്റെ 1,006 പുതിയ കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 54 പേർ കൂടി മരിച്ചതായും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 3,794 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 205,939 ഉം. ഇന്നലെ അറിയിച്ച കേസുകളിൽ: 476 പുരുഷന്മാർ / 524 സ്ത്രീകൾ ആണുള്ളത്. 65% പേർ 45 വയസ്സിന് താഴെയുള്ളവരും. കേസുകൾ വിലയിരുത്തിയാൽ ഡബ്ലിനിൽ 516, കോർക്കിൽ 63, ഗോൽവേയിൽ 46, മീത്തിൽ 43, ലോത്തിൽ 36, ബാക്കി 302 കേസുകൾ മറ്റ് കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. ** ഇന്നലെ ഉച്ചയോടെ ഏകദേശം 1,032 കോവിഡ് -19 രോഗികൾ ആശുപത്രിയിലുണ്ട്, അതിൽ 173 പേർ ഐസിയുവിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 പേരെ കോറോണയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ…
Read Moreഅയർലണ്ടിൽ അൺലിമിറ്റഡ് ഡാറ്റയുമായി “വിർജിൻ മൊബൈൽ”
ഫെബ്രുവരി 10 മുതൽ അതായത് ഇന്നുമുതൽ ജൂലൈ 18 വരെ പരിധിയില്ലാത്ത ഡാറ്റയിലേക്ക് വിർജിൻ മൊബൈൽ അയർലൻഡ് എല്ലാ ഉപഭോക്താക്കൾക്കും പ്രവേശനം നൽകും. പകർച്ചവ്യാധിയെത്തുടർന്ന് ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനുള്ള നീക്കത്തിൽ എല്ലാ മൊബൈൽ പ്ലാനുകളിൽ നിന്നും ഡാറ്റാ ക്യാപ്സ് നീക്കംചെയ്യുമെന്ന് കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു. കമ്പനിയുടെ അൺലിമിറ്റഡ് പ്ലാനുകളുടെ നിലവിലെ 80GB യൂസേജ് പോളിസിയും നീക്കംചെയ്യും. കോവിഡ് -19 പാൻഡെമിക് സമയത്ത് രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ വന്നതും കൂടുതൽ പേർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് എന്നിവ കാരണം ഉപഭോക്താക്കൾ എന്നത്തേക്കാളും കൂടുതൽ സ്മാർട്ട്‌ഫോൺ പ്ലാനുകളെ ആശ്രയിച്ചിരുന്നുവെന്ന് കമ്പനി അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. 2019 മുതൽ 2020 വരെ ഉപഭോക്താക്കൾ നെറ്റ്‌വർക്കിലെ മൊബൈൽ ഡാറ്റ ഉപയോഗം 47 ശതമാനം വർദ്ധിപ്പിച്ചതായി വിർജിൻ മൊബൈൽ അറിയിച്ചു. മൊത്തം ഡൊമസ്റ്റിക് കോൾ മിനിറ്റ് 2020 ൽ 34 ശതമാനം വർദ്ധിച്ചു, അതേസമയം…
Read More