കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് തൊഴില്‍ രഹിതര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്‍കി വരുന്ന സഹായത്തിന്റെ കാലവധി ദീര്‍ഘിപ്പിച്ചേക്കും. ഇക്കാര്യത്തില്‍ ഈ മാസം അവസാനം തീരുമാനമുണ്ടാകുമെന്ന് മന്ത്രി മൈക്കിള്‍ മഗ്രാത്ത് വ്യക്തമാക്കി. വേയ്ജ് സബ്‌സിഡി സ്‌കീം ഉള്‍പ്പെടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ യാതൊരു മാറ്റവുമില്ലാതെ ജൂണ്‍ അവസാനം വരെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. തൊഴില്‍ രഹിതര്‍ക്ക് നല്‍കിവരുന്ന വേതനമുള്‍പ്പെടെ സെപ്റ്റംബര്‍ അവസാനം വരെ നീട്ടിയേക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഈ മാസം അവസാനം മാത്രമെ എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ എല്ലാ വിധജനവിഭാഗങ്ങളെയും കണക്കിലെടുത്തു കൊണ്ട് വളരെ പക്വമായ തിരുമാനം മാത്രമെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: മലയാളം
MALAYALAM
ഡോണിഗളില്‍ ലോക്ഡൗണ്‍ മുന്നറിയിപ്പ്
ഡോണിഗള്‍ കൗണ്ടിയില്‍ പ്രാദേശിക ലോക്ഡൗണിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പ്. കോവിഡ് കേസുകളില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടായാല്‍ അത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മന്ത്രി പിപ്പാ ഹാക്കറ്റ് ആണ് മുന്നറിയിപ്പ് നല്‍കിയത്. അയര്‍ലണ്ടിലെ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഡോണിഗളില്‍ കോവിഡ് കേസുകള്‍ കൂടുതലാണ്. ആരോഗ്യ മന്ത്രി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായും ഡോണിഗളില്‍ നിന്നുള്ള പ്രതിനിധികളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഹാക്കറ്റ് ഇക്കാര്യം പറഞ്ഞത്. ഇവിടുത്തെ ജനങ്ങളുമായി ചേര്‍ന്നു മാത്രമെ ഇത്തരമൊരു കാര്യം നടപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ രാജ്യം ഡോണിഗളിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും.കോവിഡ് വ്യാപനം തടയാന്‍ റാപ്പിഡ് ടെസ്റ്റിംഗ് അടക്കം എല്ലാവിധത്തിലുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സ്വീകരിക്കുമെന്നും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും ഹാക്കറ്റ് പറഞ്ഞു.
Read More0% പിസിപി ഫിനാൻസ് ഉൾപ്പെടെ ഒട്ടനേക ഓഫറുകളുമായി “സീറ്റ് അയർലൻഡ്”
സീറ്റ് അയർലൻഡ് ഉപഭോക്താക്കൾക്ക് വിത്യസ്ത ‘212’ ഓഫറുകൾ ഉൾപ്പെടെ 0% ഫിനാൻസ്, സീറ്റ് മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നു. സീറ്റ് അരോണ, സീറ്റ് അറ്റേക്ക എന്നിവയുൾപ്പെടെയുള്ള സീറ്റ് മോഡലുകൾക്ക് ‘212’ ഓഫറുകൾ ഉൾപ്പെടെ 0% ഫിനാൻസ് ലഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ പുതിയ സീറ്റ് വാഹനം വാങ്ങുന്നതിന് ഉപയോഗിക്കാവുന്ന ഓൺലൈൻ ഡിസ്കൗണ്ട് വൗച്ചറുകളും ലഭിക്കും. പുതിയ ഓഫറുകളുടെ വിവരണം Www.seat.ie ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്, സീറ്റ് ലിയോൺ, ലിയോൺ ഇ-ഹൈബ്രിഡ്, ഐബിസ, അരോണ എന്നിവയിൽ 1,000 യൂറോ കിഴിവ് നൽകാൻ വൗച്ചറുകൾ അനുവദിക്കുന്നു. സീറ്റ് അറ്റേക്ക, ടാരാക്കോ, അൽഹമ്‌റ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ പുതിയ ‘212’ അപ്‌ഗ്രേഡ് വാങ്ങുന്നതിൽ നിന്ന് 2,000 യൂറോ ഇളവും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം വെറും 9.99 യൂറോ കിഴിവുള്ള 3 വർഷത്തെ സർവീസ് പ്ലാനും ഉപയോക്താക്കൾക്ക് ലഭ്യമാണ്. Seat-ന്റെ…
Read Moreഅയർലണ്ടിലേക്ക് ഒറ്റ ആഴ്ചകൊണ്ട് എത്തിയത് 3,50,000 കോവിഡ് വാക്സിനുകൾ
350,000 കോവിഡ് -19 വാക്സിനുകളാണ് കഴിഞ്ഞ ഒരൊറ്റ ആഴ്ചകൊണ്ട് അയർലണ്ടിലേക്ക് എത്തിച്ചേർന്നത്. 192,000 Pfizer വാക്സിനേഷൻ ജാബുകളും 165,000 ആസ്ട്രാസെനെക്ക ജാബുകളും ഇന്നലെ അയർലണ്ടിൽ എത്തി. പ്രോഗ്രാം സ്ഥിരപ്പെടുത്തുന്നതിനായി വാക്സിനുകളുടെ റോൾഔട്ടി ട്ടിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പ്ലാൻ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ ഇരിക്കുകയായിരുന്നു ഗവണ്മെന്റ്, അപ്പഴേക്കും തന്നെ വാക്സിനുകളുടെ വരവും തുടങ്ങിക്കഴിഞ്ഞു. വാക്സിനേഷൻ ടാസ്ക്ഫോഴ്സ് മേധാവി ബ്രയാൻ മാക്രെയ്ത്ത് പറയുന്നത് വാക്സിനേഷൻ പ്രോഗ്രാമിലെ ആക്കം കൂട്ടുന്നു എന്നാണ്. “അടുത്ത ആഴ്ച വളരെ വലിയ ആഴ്ചയായിരിക്കുമെന്നും, 220,000 മുതൽ 240,000 വരെ ഡോസുകൾ ആളുകൾക്ക് നൽകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. അതിനാൽ വാക്സിനേഷൻ പ്രോഗ്രാമിന്റെ ആക്കം വളരെ വലുതായി കാണാനാകും എന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ ജനങ്ങളോട് അറിയിക്കുകയുണ്ടായി.”
Read Moreമിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം: Skype Interview: DL ലഭിക്കാറായവർക്കും അപേക്ഷിക്കാം
മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം. Skype Interview നടത്താനൊരുങ്ങി അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. DL ലഭിക്കാറായവർക്കും, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാം. സിപിഎൽ ഹെൽത്ത് കെയറിന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേയ്ക്ക് നഴ്സുമാരെ സ്കൈപ്പ് ഇന്റർവ്യൂ വഴി നിയമിക്കുന്നു. വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ഡിസിഷൻ ലിറ്ററിന് അപേക്ഷിച്ച് ലഭിക്കാറായവർക്കും അപേക്ഷിക്കാം എന്ന് CPL പരസ്യത്തിൽ പറയുന്നു. അതുപോലെ തന്നെ, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (സിയുഎച്ച്) അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലാണ്. (572 ബെഡ്), 40 വ്യത്യസ്ത മെഡിക്കൽ, സർജിക്കൽ സ്പെഷ്യാലിറ്റികൾ തുടങ്ങിയവ ഉള്ളതിനാൽ രാജ്യത്തെ ഏക ലെവൽ 1 ട്രോമ സെന്റർ കൂടിയാണ് സിയുഎച്ച്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഇപ്പോൾ ഐസിയു ബെഡ് കപ്പാസിറ്റി വിപുലീകരിക്കുന്നു. പരിചയസമ്പന്നരായ ഐസിയു നഴ്സുമാർക്ക് അടിയന്തിരമായ…
Read Moreഅയർലണ്ടിൽ കോവിഡ് -19 സ്ഥിരീകരിച്ച 153 പേർ ആശുപത്രിയിലും 45 പേർ ICU- വിലും
അയർലണ്ടിൽ കോവിഡ് -19 സ്ഥിരീകരിച്ച 151 പേർ ഇന്നലെ രാത്രി വരെ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് -19 ന്റെ മൂന്നാമത്തെ തരംഗത്തിനിടയിൽ ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കായ ഹോസ്പിറ്റലൈസേഷൻ കണക്കുകൾ കഴിഞ്ഞ ആഴ്ചകളിൽ ക്രമേണ കുറയുന്നു. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ 151 കോവിഡ് -19 രോഗികളുണ്ടായിരുന്നു. വൈകുന്നേരം 6.30 വരെ കോവിഡ് -19 ബാധിച്ച 44 പേർ ഐസിയുവിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഏറ്റവും കൂടുതൽ കോവിഡ് -19 രോഗികളുള്ള ആശുപത്രികളിൽ മെറ്റൽ ഹോസ്പിറ്റൽ (18), ടല്ലാഗ് ഹോസ്പിറ്റൽ (17), യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക് (13) എന്നിവ ഉൾപ്പെടുന്നു. ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ള അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണം 14,192 ആണ്, 1,502 പേർക്ക് ഐസിയുവിൽ പരിചരണം ആവശ്യമാണ്. പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 371 കോവിഡ് -19 കേസുകൾ ഇന്നലെ സ്ഥിരീകരിച്ചു.…
Read Moreലോക്ക്ഡൗൺ ട്രാവൽ അയർലൻഡ്: രാജ്യവ്യാപകമായി ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ
ഈ വർഷം തുടക്കം മുതൽ അയർലൻഡ് 5 കിലോമീറ്റർ യാത്രാപരിധി കർശനമായ നിയമത്തിന് വിധേയമായതിനെത്തുടർന്ന് ഏപ്രിലിൽ സർക്കാർ യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, മറ്റ് കൗണ്ടികളിലേക്കുള്ള യാത്ര എപ്പോൾ അനുവദിക്കുമെന്നതിനെക്കുറിച്ച് വലിയ സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ ഫിയന്ന ഫെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിച്ച മൈക്കിൾ മാർട്ടിൻ, Hotels, B&Bs and guesthouses, Self-catering accommodation – such as AirBnBs – Mobile homes എന്നിവ ജൂൺ മാസത്തിൽ വീണ്ടും തുറക്കുമെന്ന് വാഗ്ദാനം ചെയ്തു. ഈ പുനരാരംഭങ്ങൾ ജൂൺ 10 മുതൽ നടക്കുമെന്ന് പ്രതീക്ഷിക്കു ന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർ-കൗണ്ടി യാത്രയുടെ നിയന്ത്രണങ്ങൾ മാറ്റിയിട്ടുള്ള മടങ്ങിവരവ് അതിനനുസൃതമായിരിക്കാം. ജൂൺ അവസാനത്തോടെ എല്ലാ ആഭ്യന്തര യാത്രകളും അനുവദിക്കുമെന്നാണ് ഗവണ്മെന്റ് പറയുന്നത്. അതേസമയം, ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുമ്പോൾ തന്നെ ഇന്റർ-കൗണ്ടി യാത്രയും അനുവദിക്കുമെന്ന് ഗ്രീൻ പാർട്ടി നേതാവ്…
Read Moreവേറിട്ട പുതുമകളുമായി പുതിയ iMac ഐറിഷ് വിപണിയിലേക്ക്
ആപ്പിൾ പുതിയ ഫ്ലെക്സിബിൾ വർക്കിംഗ് ലോകത്തെ സ്വീകരിച്ചുകൊണ്ട് പുതിയ ഐമാക്സും അപ്‌ഡേറ്റ് ചെയ്ത ഐപാഡുകളും ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഉപയോഗിച്ച് കമ്പനിയുടെ സ്വന്തം ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു. പുതിയ ഐമാക് ഐറിഷ് വിപണിയിലെത്തുന്നത് ഒട്ടനേകം സവിഷേതകളോടെയാണ്. പുതിയ iMAC-ന്റെ സവിഷേതകൾ:- 7 വ്യത്യസ്ത നിറങ്ങളിലാണ് പുതിയ iMAC എത്തുന്നത്, അതായത് മഴവില്ലിന്റെ ഏഴ് നിറങ്ങൾ എന്നപോലെ. 5mm തിൻ ഡിസ്പ്ലേ 24 inch ഡിസ്പ്ലേയുള്ള ആപ്പിളിന്റെ പുതിയ M1 ചിപ്പിലാണ് പുതിയ iMAC എത്തുന്നത്. CPU പെർഫോമൻസും ഗ്രാഫിക്‌സും വളരെ അതിമനോഹരമായാണ് പുതിയ iMAC-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഫ്രണ്ട് ഫേസിംഗ് ക്യാമറയും ആപ്പിൾ മൈക്രോഫോൺ അറേയും അപ്ഡേറ്റഡ് വേർഷനിലാണ് പുതിയ iMAC-ൽ ഉള്ളത്. 1080 പിക്സെൽ ഫേസ്‌ടൈം എച്ച്ഡി ക്യാമറയും ആറ് സ്പീക്കർ സൗണ്ട് സിസ്റ്റവും ഇതിലുൾപ്പെടുത്തിയിരിക്കുന്നു. ആപ്പിളിന്റെ ‘ബയോമെട്രിക് ഓതെന്റികേഷൻ സിസ്റ്റവും’ പേയ്‌മെന്റുകൾക്കായി ‘ടച്ച്…
Read Moreഇന്ത്യയും ഇറാനും അയർലണ്ടിന്റെ ഹോട്ടൽ ക്വാറന്റൈൻ ലിസ്റ്റിലേക്ക്
അയർലണ്ടിന്റെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ ഇന്ത്യയെയും ഇറാനെയും ഉൾപെടുത്താൻ ഐറിഷ് ഗവണ്മെന്റ് ഒരുങ്ങുന്നു. ആരോഗ്യവകുപ്പ് പരിഗണിക്കുന്ന നിർദേശങ്ങൾ പ്രകാരം, ഈ രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഒരു നിശ്ചിത ഹോട്ടലിൽ കുറഞ്ഞത് 12 ദിവസമെങ്കിലും ക്വാറന്റൈനിൽ കഴിയേണ്ടതായി വരുമെന്നാണ് വിലയിരുത്തുന്നത്. നടപടിയെടുക്കാൻ സ്റ്റീഫൻ ഡൊണെല്ലിക്ക് ഐറിഷ് മന്ത്രിസഭയുടെ അനുമതി ആവശ്യമില്ല, എന്നിരുന്നാലും ഈ പട്ടിക വീണ്ടും പുനഃക്രമീകരിക്കാൻ അദ്ദേഹം കാബിനറ്റ് സഹപ്രവർത്തകരെ അറിയിക്കും. മംഗോളിയ ഉൾപ്പെടെ മറ്റ് പല രാജ്യങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് -19 ന്റെ പുതിയ വേരിയന്റുകൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോൾ 71 രാജ്യങ്ങളുണ്ട്. ആഫ്രിക്ക, സൗത്ത് അമേരിക്ക, ഏഷ്യ കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, യൂറോപ്പിലെ ചില രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.. ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിൽ പെടാത്ത രാജ്യങ്ങളിൽ…
Read Moreഅയർലണ്ടിൽ 50 വയസ്സിനു മുകളിലുള്ളവർക്കും ജോൺസൺ & ജോൺസൺ വാക്സിൻ
വൺ-ഷോട്ട് ജോൺസൺ & ജോൺസൺ വാക്സിൻ 50 വയസും അതിന് മുകളിലുമുള്ളവർക്കും അയർലണ്ടിൽ ലഭ്യമാക്കുവാൻ നീക്കം. NIAC ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാനാണ് ജോൺസൺ & ജോൺസൺ വാക്സിൻ റെക്കമെന്റ് ചെയ്തത്. അന്തിമ തീരുമാനം ഉടൻ തന്നെ അറിയിക്കും. 50 വയസ്സിനു മുകളിലുള്ളവർക്ക് അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ലഘൂകരിക്കാനും NIAC ശുപാർശ ചെയ്തിട്ടുണ്ട്. നേരത്തെ ഇത് 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 600,000 ഡോസ് വാക്സിൻ നൽകേണ്ട എച്ച്എസ്ഇയ്ക്ക് ഇത് ഒരാശ്വാസകരമായ കാര്യമാണ്. ഒറ്റ ഷോട്ടിൽ നൽകുന്ന ജോൺസൺ & ജോൺസൺ വാക്സിന് രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ജോൺസൺ & ജോൺസൺ വാക്സിൻ എല്ലാ മുതിർന്നവർക്കും എത്തിച്ച്‌നൽകുവാൻ ഇതിനകം തന്നെ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞയാഴ്ച യൂറോപ്പിലെ ഡ്രഗ് റെഗുലേറ്റർ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി…
Read More