ഇളവുകള്‍ അടുത്ത ഘട്ടം തിങ്കളാഴ്ച മുതല്‍

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളിലെ അടുത്ത ഘട്ടം ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കാമെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. ഏറ്റവുമവസാനത്തെ കോവിഡ് കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു ശുപാര്‍ശ. കൂടുതല്‍ ആളുകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ പോകാനും കൂടുതല്‍ ബിസിനസ്സുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും തിങ്കളാഴ്ച മുതല്‍ അവസരം ലഭിക്കും മാത്രമല്ല. ഇന്‍ഡോര്‍ , ഔട്ട് ഡോര്‍ , പരിപാടികള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് നടത്താനും അനുമതി ലഭിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1413 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 290 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 67 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് ദിവസത്തെ ശരാശരി രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ 1,407 ല്‍ നിന്നും 1,395 ലേയ്ക്ക് കുറഞ്ഞിട്ടുണ്ട്.

Read More

പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധനവിന് സാധ്യത

അയര്‍ലണ്ടില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. കാര്‍ബണ്‍ നികുതി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം അടുത്ത ബഡ്ജറ്റില്‍ പ്രഖ്യാപിച്ചേക്കും . ഇതോടെയാണ് ഇന്ധന വിലവര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. നിലവില സാഹചര്യത്തില്‍ പെട്രോളിന്റെ നികുതി ഒരു ലീറ്ററിന് ഡീസലിന്റെ നികുതിയേക്കാള്‍ 11.6 സെന്റ് കൂടുതലാണ്. മിനറല്‍ ഓയില്‍ ടാക്‌സ് 10.4 സെന്റ് ആണ് കൂടുതല്‍. കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും ഇടയിലുള്ള നികുതിയിലെ വിത്യാസം ഇല്ലാതാക്കുന്നതിനായി ഡീസലിന് കൂടുതല്‍ നികുതി ചുമത്താനും സാധ്യതയുണ്ട്. രാജ്യത്തെ ടാക്‌സ് സ്റ്റാറ്റര്‍ജി ഗ്രൂപ്പും കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയുമടക്കം ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡീസലിന് നല്‍കുന്ന സബ്‌സിഡികള്‍ എടുത്തുമാറ്റിയാല്‍ അത് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതിയ്ക്ക് ഗുണം ചെയ്യുമെന്നും പഠനങ്ങളുണ്ട്. ലഭിക്കുന്ന സൂചനകളനുസരിച്ച് ഒക്ടോബര്‍ 13 മുതല്‍ ഡീസലിന്റേയും പെട്രോളിന്റെയും വില വര്‍ദ്ധിച്ചേക്കും . 60 ലിറ്റര്‍ ഡീസല്‍ നിറയ്ക്കുമ്പോള്‍ 1.48 യൂറോയും ഇതേ…

Read More

കിൽകെന്നിയിലെ ഈ വർഷത്തെ ഓണാഘോഷം

മലയാളിയുടെ സ്വന്തം ആഘോഷമായ ഓണം കേരളത്തിന്റെ ഭൂമിശാസ്ത്ര അതിർത്തിയും കടന്ന് ആഗോള ആഘോഷമായി മാറിയിട്ട് കാലങ്ങളേറെയായി.. തനിമയും പൊലിമയും ഒട്ടും കുറയാതെ അയർലണ്ടിലെ കിൽകെന്നി മലയാളികളും 2021ഇൽ ഓണത്തെ വരവേറ്റു. അയർലണ്ട് ന്റെ ചരിത്രമുറങ്ങുന്ന കിൽകെന്നി കൊട്ടാരത്തിന്റ മുന്നിൽ കേരളത്തനിമയോട് കൂടി അണിഞ്ഞൊരുങ്ങിയ 16 മങ്കമാർ ചുവടുവച്ച തിരുവാതിര ഏവർക്കും കണ്ണിനു ആനന്ദമായി !! തന്റെ പ്രജകളെ കാണാൻ മാവേലി തമ്പുരാൻ ഇത്തവണ river നോറിലൂടെ വഞ്ചിയിലാണ് എത്തിച്ചേർന്നത്. കളിയും ചിരിയും ഓണപ്പാട്ടുകളുo കുടപിടിച്ച ആഘോഷത്തിലെ തിരുവാതിര കിൽകെന്നി castle മുറ്റത്തു പകർത്താൻ സന്തോഷത്തോടെ അനുവാദം തന്നതിലൂടെ അധികാരികൾ, നമ്മുടെ video ആളുകൾ കാണും തോറും കിൽകെന്നി യുടെ ടൂറിസം പ്രൊമോഷൻ ബൂസ്റ്റ് up ആകുമെന്നും പ്രതീക്ഷിക്കുന്നു.   വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. .      

Read More

ടിക്ക് ടോക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സാമൂഹ മാധ്യമമായ ടിക് ടോക്കിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിവര സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണങ്ങളാണ് നടക്കുക. കുട്ടികളുമായി ബന്ധപ്പെട്ട വിവിരങ്ങള്‍ സൂക്ഷിക്കുന്നതില്‍ രാജ്യത്തെ നിയമം കൃത്യമായി പാലിക്കുന്നുണ്ടോ എന്നതാണ് അന്വേഷണ പരിധിയില്‍ വരുന്ന ആദ്യ വിഷയം. രാജ്യത്തു നിന്നുള്ള ഇത്തരം വിവരങ്ങള്‍ ചൈനയിലേയ്ക്ക് കൈമാറുന്നുണ്ടോ എന്നതാണ് രണ്ടാമത്തെ അന്വേഷണ വിഷയം. 18 വയസ്സില്‍ താഴയുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ എന്നതും 13 വയസ്സിന് താഴയുള്ളവര്‍ ആണോ എന്ന് മനസ്സിലാക്കാന്‍ കൃത്യമായ സംവിധാനമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ സ്വമേധയാ ആണ് അന്വേഷണം നടത്തുന്നതെന്നും പരാതികളുടെ അടിസ്ഥാനത്തിലല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം ആദ്യം 225 മില്ല്യണ്‍ യൂറോ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ വാട്‌സാപ്പിന് പിഴ വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 27 അന്വേഷണങ്ങളായിരുന്നു ഡിപിസി നടത്തിയത്. ഇതില്‍ 14 അന്വേഷണങ്ങളും ഫേസ്ബുക്കുമായി ബന്ധപ്പെട്ട സോഷ്യല്‍…

Read More

മദ്യവിതരണത്തിനുള്ള ലൈസന്‍സ് നിബന്ധനകളില്‍ ഇളവുകള്‍ വരുന്നു

കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണിന് ശേഷം രാജ്യത്ത് പൊതുപരിപാടികളും ആഘോഷങ്ങളും രാത്രികാല ആഘോഷങ്ങളും ആരംഭിച്ചു വരുന്ന സാഹചര്യത്തില്‍ മദ്യ വിതരണത്തിനുള്ള ലൈസന്‍സിന് ചില ഇളവുകള്‍ വരുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ മന്ത്രിസഭയില്‍ നടന്നതായാണ് സൂചന. പൊതുപരിപാടികകള്‍ക്കുള്ള താത്ക്കാലിക മദ്യവിതരണ ലൈസന്‍സ് ഇനി എളുപ്പമായേക്കും. സാസ്‌കാരിക വേദികള്‍, തീയേറ്ററുകള്‍, ഗ്യാലറികള്‍, വിവിധ എക്‌സിബിഷനുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മദ്യ വിതരണം നടത്തുന്നതിനുള്ള ലൈസന്‍സ് എളുപ്പത്തില്‍ ലഭിച്ചേക്കും. ബാറുകളുടെയും നൈറ്റ് ക്ലബ്ബുകളുടേയും സമയം വര്‍ദ്ധിപ്പിക്കാനും പുതിയ നയത്തില്‍ നിര്‍ദ്ദേശമുണ്ട്. രാത്രികാല ആഘോഷങ്ങള്‍ കൂടുതല്‍ നടക്കുന്നതും സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും മന്ത്രിസഭ പരിഗണിച്ചിരുന്നു. രാത്രികാല ആഘോഷങ്ങള്‍, പ്രദര്‍ശനങ്ങള്‍, സാസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവ കൂടുതല്‍ ഇടങ്ങളില്‍ സംഘടിപ്പിക്കാനും ഒപ്പം ദേശീയ സാസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും പദ്ധതിയുണ്ട്. സമയം വര്‍ദ്ധിപ്പിക്കുന്നതും മദ്യവിതരണ നിബന്ധനകളില്‍ ഇളവു…

Read More

രാജ്യത്തെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍

അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 321 പേരാണ് ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് എട്ടു പേരുടെ വര്‍ദ്ധനവാണ് ആശുപത്രികളില്‍ ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്നവരില്‍. 58 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞവരില്‍ ഒരാളുടെ കുറവ് വന്നിട്ടുണ്ട്. എത്ര ചെറിയ ലക്ഷണങ്ങളാണെങ്കിലും ആളുകള്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ കാര്യം ഏറെ പ്രധാനമാണെന്നും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും സ്‌കൂളില്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന ടെസ്റ്റിംഗ് കുറയ്ക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവും അറിയിച്ചു. അടുത്തമാസം കൂടി വലിയ തോതിലുള്ള ടെസ്റ്റിംഗ് തുടര്‍ന്നേക്കും.

Read More

2022 ലെ അവധി ആഘോഷങ്ങള്‍ ചെലവേറിയതായേക്കും

2022 ലെ സമ്മര്‍ ഹോളിഡേയസ് ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് അല്‍പ്പം നിരാശ പകരുന്ന കണക്കുകൂട്ടലുകളാണ് പുറത്ത് വരുന്നത്. ഈ സമയം എയര്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്ന് റയാന്‍ എയര്‍ മേധാവി മൈക്കിള്‍ ലിയറി ആണ് മുന്നറിയിപ്പ് നല്‍കിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലിയറിയുടെ പ്രതികരണം. കോവിഡ് കാലത്തിനുശേഷം അവധി ആഘോഷിക്കാനുള്ളവരുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതും ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നതുമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി ഇദ്ദേഹം ചൂണ്ടികാട്ടിയത്. യൂറാപ്പില്‍ മുഴുവന്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്നും വിമാന ടിക്കറ്റ് നിരക്കുകള്‍ മാത്രമല്ല ഒപ്പം ഹോട്ടലുകളുടെ നിരക്കും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലയളവിലെ യാത്രക്കാരുടെ കുറവ് വിമാന കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പല രാജ്യങ്ങളും ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഇന്‍സന്റീവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കോവിഡ് കാലത്തിന് ശേഷമെത്തുന്ന അടുത്ത സമ്മര്‍ ഹോളിഡേ ആഘോഷമാക്കാനിരിക്കുന്നവര്‍ക്ക്…

Read More

അയർലണ്ടിലെ ക്രിക്കറ്റ് ടൂർണമെന്റ്

അയർലണ്ടിലെ പ്രമുഖ ടെന്നീസ് ക്രിക്കറ്റ് ക്ലബുകൾ വർഷാവർഷം വേനൽക്കാലത്തു നടത്തി വരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശമായി താല സൂപ്പർ കിങ്‌സ് സംഘടിപ്പിക്കുന്ന ക്രിക്കറ് മാമാങ്കത്തിൽ അയർലണ്ടിലെ 12 പ്രമുഖ ടീമുകൾ മറ്റുരയ്ക്കുന്നു. കോവിഡ് പാശ്ചാത്തലത്തിലും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തി നടത്തുന്ന ടൂർണമെന്റിന് ആവേശോജ്വലമായ സ്വീകരണം ആണ് അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികളിൽ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. തായ് ഫുഡിന്റെ രാജാക്കന്മാർ ആയ CAMILE , അയർലണ്ടിലെ ഇന്ത്യക്കാർക്ക് സുപരിചിതരായ SPICE BAZAR കൂടാതെ അയർലണ്ടിലെ ഇന്ത്യൻ വനിതാ ഫാഷനിലെ അവസാന വാക്ക് INDIE-WEAVES മുഖ്യ സ്പോൺസർമാർ ആയ ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് TSK സൂപ്പർ കപ്പും €350 കാഷ് പ്രൈസും ആണ്, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും €250 കാഷ് പ്രൈസും ലഭിക്കും. ഇതു കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, ബൗളർ,…

Read More

അയർലണ്ടിലെ ആദ്യത്തെ മലയാളി ഇവന്റ് മാനേജ്മെന്റ്

അയർലണ്ടിലെ മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ റോയൽ കേറ്ററിംഗ് ഇപ്പോൾ പുതിയ മേഖലയിലേയ്ക്ക് അവരുടെ സേവനം വിപുലീകരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ മലയാളികൾക്ക് വിവിധ സന്തോഷ വേളകളിൽ സ്വാദേറിയ ഭക്ഷണസൽക്കാരം ഒരുക്കുന്ന റോയൽ കേറ്ററിംഗ് ഇപ്പോൾ ഇവന്റ് മാനേജ്മെന്റും ആരംഭിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. അയർലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകൾ റോയൽ കേറ്ററിംഗ് ആരംഭിച്ചു കഴിഞ്ഞാതായി റോയൽ കേറ്ററിംഗ് അറിയിച്ചു. വിവാഹം, മാമ്മോദീസ, ആദ്യ കുർബാന, പിറന്നാൾ ആഘോഷങ്ങൾ, ഫാമിലി ഗെറ്റ്ടുഗെതർ, കമ്മ്യൂണിറ്റി കൂട്ടായ്മകൾ എന്നിങ്ങനെ ചെറുതും വലുതുമായ ഏത് സൽക്കാരത്തിനും ഇനി മുതൽ ഫുൾ ലൈസൻസ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി  റോയൽ കേറ്ററിംഗ് & ഇവന്റ് മാനേജ്‌മന്റ് നിങ്ങൾക്കൊപ്പം ഉണ്ടാവും. സ്റ്റേജ് ഡെക്കറേഷൻ, ഹാൾ ഡെക്കറേഷൻ തുടങ്ങിയവ ഇൻഷുറൻസ് കവറോടു കൂടി ചെയ്തു കൊടുക്കുന്ന അയർലണ്ടിലെ ആദ്യത്തേതും നിലവിലെ ഒരേയൊരു മലയാളി ഇവന്റ്…

Read More

സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ മാറ്റം

സിറ്റിസണ്‍സ് ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡിലേയും ഇതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളുടേയും ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പറുകളില്‍ മാറ്റം വരുത്തി. നമ്പറുകളുടെ തുടക്ക അക്കങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത് മുന്‍പ് ഉപയോഗിച്ചിരുന്ന 0761 നു പകരം ഇപ്പോള്‍ 0818 ആണ് പുതിയ നമ്പര്‍. ഈ നമ്പറുകളിലേയ്ക്ക് വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്നതിന് മുമ്പ് ഈടാക്കിയിരുന്ന ചാര്‍ജുകള്‍ തന്നെയായിരിക്കും ഈടാക്കുക. ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മാറ്റം വരുത്തിയ പുതിയ നമ്പറുകള്‍ താഴെപ്പറയുന്നവയാണ് സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ ഫോണ്‍ സര്‍വ്വീസ് :018 07 4000 മണി അഡൈ്വസിംഗ് ആന്‍ഡ് ബഡ്ജറ്റിംഗ് സര്‍വ്വീസ് : 0818 07 2000 നാഷണല്‍ അഡ്വക്കേസി സര്‍വ്വീസ് : 0818 07 3000 https://centres.citizensinformation.ie/ എന്ന വെബ്‌സൈററില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. 0761 ല്‍ ആരംഭിക്കുന്ന നമ്പറുകളിലെ സേവനങ്ങള്‍ 2021 ഡിസംബര്‍ 31 വരെ…

Read More