രാജ്യത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ ഫലം കാണുന്നു. വിദ്യാഭ്യാസം ചൂഷണത്തിനുള്ള സമയമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി നഴ്‌സിംഗ് ഇന്റേണ്‍ഷിപ്പ് നടത്തുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന് ഇവരുടെ വേതനത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ശമ്പളം 12.50 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നും ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം തങ്ങളുടെ ജീവിത ചെലവുകള്‍ക്ക് പോലും തികയുന്നില്ലെന്നാണ് നഴ്‌സിംഗ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
Read MoreCategory: മലയാളം
MALAYALAM
കോവിഡ് വര്‍ദ്ധിക്കുന്നു ; ഇനിയും നിയന്ത്രണങ്ങള്‍ക്ക് സാധ്യത
രാജ്യത്ത് ഒരോ ദിവസവും കോവിഡ് കണക്കുകള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിനം പ്രതിയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് 2000 കടന്നത് കഴിഞ്ഞ ആഴ്ചയാണെങ്കില്‍ ഇതിന് ശേഷം വളരെ പെട്ടെന്ന് തന്നെ 3000 ത്തിനു മുകളില്‍ എത്തിയിരിക്കുകയാണ്. 3726 കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി പകുതിയ്ക്ക് ശേഷം ആദ്യമായാണ് കേസുകളുടെ എണ്ണം ഇത്രയധികം ഉയരുന്നത്. 493 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 90 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇനിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്നതാണ് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഇപ്പോള്‍ ആലോചിക്കുന്നത്. നെറ്റ് ക്ലബ്ബുകളും പബ്ബുകളും അടക്കമുള്ള ഇന്‍ഡോര്‍ പരിപാടികള്‍ രാജ്യത്ത് വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഇതും വ്യാപനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . വാക്‌സിനേഷന്‍ വിജയകരമായി തന്നെ മുന്നോട്ട്…
Read Moreശിശുസുരക്ഷാ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി
രാജ്യത്ത് ശിശുക്കളുടെ യുവജനങ്ങളുടെയും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബോധവല്‍ക്കര പരിപാടിക്ക് തുടക്കമായതായി മന്ത്രി റോഡെറിക് ഗോര്‍മാന്‍ അറിയിച്ചു. ശിശുസുരക്ഷാ ബോധവത്ക്കരണത്തിനായി ശിശുസുരക്ഷാ വാരാചരണമാണ് നടത്തുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ തങ്ങളുടെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ശിശുസുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുക ഇതുവഴി ശിശുക്കളെ എല്ലാവിധത്തിലുള്ള ശാരീരിക – മാനസീക പീഡനങ്ങളില്‍ നിന്നും ഒപ്പം ചൂഷണങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രചരണ പരിപാടി നടത്തുന്നത്. ശിശുക്കള്‍ക്കും യുവജനങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന ചൂഷണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും അടിയന്തര സഹായത്തിനുള്ള വഴികളും മുന്നോട്ടുള്ള നിയമം നടപടിക്രമങ്ങളും സംബന്ധിച്ച് വിവിധ ഏജന്‍സികള്‍, സര്‍ക്കാര്‍ സംവിധാനങ്ങല്‍ എന്നിവ വഴി ബോധവല്‍ക്കരണം നല്‍കും.
Read Moreആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം
അയര്‍ലണ്ടില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ആരോഗ്യവകുപ്പ്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ അനുവദിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായിരുന്നു. നിലവില്‍ 3500 ഓളം നേഴ്‌സുമാര്‍ കോവിഡിനെ തുടര്‍ന്ന് അവധിയിലാണെന്നും ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന ദേശീയ രോഹപ്രതിരോധ ഉപദേശക സമിതിയുടെ യോഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. 270,000 ആരോഗ്യപ്രവര്‍ത്തകരാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായിട്ടുള്ളത്. ഈ ആഴ്ച അവസാനത്തോടെ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ആദ്യ രണ്ട് ഡോസ് ഏത് വാക്‌സിന്‍ സ്വീകരിച്ചവരായാലും ഫൈസര്‍ ,…
Read Moreസ്‌കൂള്‍ തുറക്കല്‍ ; രക്ഷിതാക്കളുടെ ആശങ്ക പരിഗണിക്കുമെന്ന് ആരോഗ്യവകുപ്പ്
രാജ്യത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രക്ഷിതാക്കളുടെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ പ്രസ്താവന. കഴിഞ്ഞ ദിവസം 2966 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 16-ാം തിയതിക്ക് ശേഷമുള്ള ഏറ്റവുമുയര്‍ന്ന കണക്കുകളാണിത്. 5-12 പ്രായപരിധിയിലുള്ളവരിലും കോവിഡ് വര്‍ദ്ധിക്കുകയാണ്. കൂടുതല്‍ കുട്ടികളിലും വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നത്. സ്‌കൂളുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാണെന്നും സ്‌കൂളില്‍ വച്ച് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടേയും കഴിഞ്ഞ കാല അനുഭവങ്ങളുടേയും പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു.
Read Moreആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് വര്‍ദ്ധിക്കുന്നു ; ബൂസ്റ്റര്‍ഡോസ് ആവശ്യം ശക്തം
അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വര്‍ദ്ധിക്കുന്നത് ആശുപത്രികള്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ 3,500 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് ക്ലിനിക്കല്‍ ഹെഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്രയധികം ജീവനക്കാര്‍ ഇല്ലാതെ ആശുപത്രികള്‍ മൂന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ അഭാവം ആശുപത്രികള്‍ക്ക് മാത്രമല്ല ഇവിടെ സേവനം തേടിയെത്തുന്ന രോഗികള്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവധിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യം ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന കാര്യം ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
Read Moreകോവിഡ് ; അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ടെസ്റ്റ് കിറ്റുകള്‍ ഇന്നുമുതല്‍ നല്‍കും
കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ ഇന്നുമുതല്‍ സര്‍ക്കാര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ടെസ്റ്റ് നടത്താനുള്ള കിറ്റുകള്‍ വീട്ടിലേയ്ക്ക് അയച്ചു നല്‍കും. ഇന്നു മുതല്‍ ഇവര്‍ക്ക് കിറ്റുകള്‍ ലഭ്യമായി തുടങ്ങും. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുമായി അടുത്ത സമ്പര്‍ക്കില്‍ വരുന്നവരെ ആരോഗ്യവകുപ്പില്‍ നിന്നുമുള്ള ആളുകള്‍ വിളിക്കുകയും കൃത്യമായ നിര്‍ദ്ദേശം നല്‍കിയ ശേഷം ടെസ്റ്റ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്യും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നവരും ഇത്തരത്തില്‍ ടെസ്റ്റ് ചെയ്യണം. ടെസ്റ്റ് കിറ്റ് ലഭിച്ചാല്‍ അപ്പോള്‍ തന്നെ ആദ്യ ടെസ്റ്റ് നടത്തണം രണ്ട് ദിവസങ്ങള്‍ക്കു ശേഷം രണ്ടാമതും വീണ്ടും രണ്ടു ദിവസങ്ങള്‍ക്കു ശേഷം മൂന്നാം ടെസ്റ്റും നടത്തണം. പോസിറ്റീവ് ആണെന്നു കണ്ടാല്‍ ആരോഗ്യവകുപ്പില്‍ വിവിരമറിയിക്കുകയും ഐസൊലേഷനില്‍ പോവുകയും ഒപ്പം പിസിആര്‍ ടെസ്റ്റ് നടത്തി ടെസ്റ്റ് റിസല്‍ട്ട് സ്ഥിരീകരിക്കുകയും വേണം.…
Read Moreബാറുകളിലെ ക്യൂവില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം
നെറ്റ് ക്ലബ്ബുകള്‍ , പബ്ബുകള്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളിലെത്തുന്നവര്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇത്തരം സ്ഥാപനങ്ങളിലെ ഒരു ജീവനക്കാരന്‍ ക്യൂവിന് മേല്‍നോട്ടം വഹിച്ച് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. . ഇവിടങ്ങളിലെ എല്ലാ പരിപാടികളും ടിക്കറ്റ് നല്‍കിയായിരിക്കണം നടത്തേണ്ടത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവരെ കണ്ടെത്തുന്നതിനായിട്ടാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റുകള്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ വാങ്ങിയിരിക്കണം. ഫോണ്‍ നമ്പരും പേരും നല്‍കിയാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ കുറഞ്ഞത് 28 ദിവസം സൂക്ഷിക്കണം. ഒരാള്‍ എടുക്കുന്ന ടിക്കറ്റ് മറിച്ച് നല്‍കാന്‍ പാടില്ല. എന്നാല്‍ ക്യാന്‍സല്‍ ചെയ്യാന്‍ അനുവാദം ഉണ്ട്. ഇരിക്കാന്‍ സീറ്റുകള്‍ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ 100 ശതമാനം സീറ്റുകളിലേയ്ക്കും ആളെ പ്രവേശിപ്പിക്കാം എന്നാല്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലങ്ങളില്‍…
Read Moreനൈറ്റ് ക്ലബ്ബുകളില്‍ ഇന്നു മുതല്‍ ടിക്കറ്റ് ഒരു മണിക്കൂര്‍ മുമ്പേ എടുക്കണം
രാത്രികാല ആഘോഷങ്ങളുടെ വേദിയായ നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നിബന്ധനകള്‍ ഇന്നു മുതല്‍ നിലവില്‍ വരും. ടിക്കറ്റുകള്‍ ഇവിടെ പ്രോഗ്രാം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ എടുക്കണമെന്നതാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നുവെങ്കിലും ഇന്നുമുതലാണ് പ്രാബല്ല്യത്തില്‍ വരിക. ടിക്കറ്റ് കൗണ്ടറിലോ ഡോറിലോ ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ക്യൂ നിന്ന് ടിക്കറ്റ് എടുക്കണം. ടിക്കറ്റ് എടുക്കുന്നയാളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമാണിത്.
Read Moreപ്രൈമറി സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്
രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാജാരാകാത്ത അധ്യാപകര്‍ക്ക് പകരം നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ ലഭിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും കുട്ടികളെ വീടുകളിലേയ്ക്ക് തിരിച്ചയക്കേണ്ട അവസ്ഥായാണ് ഉണ്ടാകുന്നത്. ഐറിഷ് പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ സംഘടനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അവധിയെടുക്കുന്ന അധ്യാപകര്‍ക്ക് പകരം നിശ്ചിതയോഗ്യതയില്ലാത്തവരേയോ അല്ലെങ്കില്‍ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ ടീച്ചേഴ്‌സിനെയോ കുട്ടികളെ പഠിപ്പിക്കുന്നതിന് നിയോഗിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥായാണുള്ളത്. ഈയൊരു പ്രശ്‌നം കഴിഞ്ഞ വര്‍ഷങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോവിഡിനെ തുടര്‍ന്ന് അവധിയെടുക്കുന്ന അധ്യാപകരുടെ എണ്ണം വര്‍ദ്ധിച്ചതാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണമെന്നും പറയുന്നു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിട്ട് ഇടപെട്ട് കൂടുതല്‍ സബ്സ്റ്റിറ്റിയൂട്ട് ടീച്ചേഴ്‌സിനെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.
Read More