അയര്‍ലണ്ട്കാര്‍ക്ക് പ്രിയം ഇലക്ട്രിക് വാഹനങ്ങളോട്

അയര്‍ലണ്ടില്‍ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വാഹന രജിസ്‌ട്രേഷനുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഫെബ്രുവരി മാസത്തെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ പോലും ഇലക്ട്രിക് വാഹനപ്രിയം മനസ്സിലാക്കാവുന്നതേയുള്ളു. കഴിഞ്ഞ മാസം രാജ്യത്താകമാനം രജിസ്റ്റര്‍ ചെയ്തത്. 12031 വാനങ്ങളാണ്. ഇതില്‍ 1,620 എണ്ണവും ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഇത് ഇരട്ടിയാണ്. കഴിഞ്ഞ ഫൈബ്രുവരിയെ അപേക്ഷിച്ച് ആകെയുള്ള വാഹന രജിസ്‌ട്രേഷനില്‍ 12.2 ശതമാനം കുറവുള്ളപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ഇരട്ടി വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

Read More

ആരോഗ്യമേഖലയില്‍ വന്‍ മുന്നേറ്റത്തിന് സര്‍ക്കാര്‍ ; തൊഴിലവസരങ്ങളും

രാജ്യത്തെ ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ 2022 ലെ ഫണ്ടിംഗ് പ്ലാന്‍ പ്രഖ്യാപിച്ചു. ഇതില്‍ രാജ്യത്തെ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ 20.7 ബില്ല്യണ്‍ യൂറോയാണ് മാറ്റിവച്ചിരിക്കുന്നത്. കൂടുതല്‍ ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുകയും നിലവിലെ ഹോസ്പിറ്റല്‍ സംവിധാനങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയുമാണ് ഈ തുകയുടെ വിനിയോഗത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ വിവിധ ശസ്ത്രക്രിയകള്‍ക്കും മറ്റുമായി ഹോസ്പിറ്റലുകളില്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം നിരവധിയാണ്. ഇങ്ങനെയുള്ള കാത്തിരിപ്പുകള്‍ ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ സംവിധാനങ്ങളുടെ വികസനത്തിനൊപ്പം കൂടുതല്‍ ജീവനക്കാരെയും ആവശ്യമായി വരും. ഇതോടെ നഴ്‌സിംഗ് മേഖലയിലടക്കം കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്. ഈ നിയമനങ്ങള്‍ വളരെ വേഗത്തില്‍ നടക്കാനും സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ ഡിസിഷന്‍ ലെറ്ററിനും മറ്റുമായി ദീര്‍ഘകാലമായി കാത്തിരിക്കുന്നവര്‍ക്ക് ഇതും വേഗത്തില്‍ നല്‍കിയേക്കും.

Read More

വേജ് സബ്‌സിഡി സ്‌കീം അവസാന ഘട്ടത്തില്‍

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തീക പ്രതിസന്ധിയില്‍ രാജ്യത്തെ സംരഭങ്ങള്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേജ് സബ്‌സിഡി സ്‌കീം സഹായ തുകകള്‍ കുറയ്ക്കുന്നു. ഇന്നു മുതല്‍ ഒരു ജീവനക്കാരന് 100 യൂറോ എന്ന നിലയിലാകും സഹായം ലഭിക്കുക. ഏപ്രീല്‍ മാസം 30 വരെയാകും ഇത് ലഭിക്കുക. പിന്നീട് ഈ ഇനത്തില്‍ സഹായം സര്‍ക്കാര്‍ നല്‍കില്ല. കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 22,500 തൊഴിലുടമകളാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 18300 പേര്‍ ഇതിനകം തന്നെ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. 219,600 ജീവനക്കാരാണ് ഈ തൊഴിലുടമകള്‍ക്ക് കീഴിലുള്ളത്. 6.5 ബില്ല്യണ്‍ യൂറോയായിരുന്നു സര്‍ക്കാര്‍ ഈ ഇനത്തില്‍ മാറ്റിവച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് 2020 ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിച്ച സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ ഈ വിധത്തില്‍ സഹായിച്ചിരുന്നത്. ഇവരുടെ ജോലിക്കാര്‍ക്ക് ഒരോ ആഴ്ച ലഭിച്ചിരുന്ന…

Read More

അയര്‍ലണ്ടില്‍ ഇനി ജോലി സ്ഥലങ്ങളില്‍ മാസ്‌ക് വേണോ ?

അയര്‍ലണ്ടില്‍ പൊതു സ്ഥലങ്ങളില്‍ അടക്കം മാസ്‌ക് നിര്‍ബന്ധമില്ലെന്ന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു കഴിഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളിലടക്കം മാസ്‌കുകള്‍ ധരിക്കണമെന്ന് ഇനി നിര്‍ബന്ധമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. നിബന്ധന ഒഴിവാക്കിയിട്ടും മാസ്‌ക് വച്ച് പുറത്തിറങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ തൊഴിലിടങ്ങളില്‍ മാസ്‌ക് ഇനിയും ധരിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഒരു വ്യക്തതയില്ലായിരുന്നു. ഇതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു ആശങ്ക നിലനിന്നിരുന്നു. ഈ മേഖലയിലെ വിദഗ്ദര്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഓരോ സ്ഥലത്തും മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അതാത് തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം. എന്നാല്‍ അയര്‍ലണ്ടിലെ ഭൂരിഭാഗം തൊഴിലുടമകളും ഇക്കാര്യം ജീവനക്കാരുടെ തീരുമാനത്തിന് വിടാനാണ് സാധ്യത.

Read More

അഭയാര്‍ത്ഥികള്‍ യൂറോപ്പിലേയ്ക്ക് ; ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യതകളെ ബാധിക്കുമോ ?

ഇന്ത്യയില്‍ നിന്നടക്കം യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്. എന്തെങ്കിലും ഒരു ജോലി സമ്പാദിച്ച് യൂറോപ്പിലെത്തുകയും അവിടെ സ്ഥിരതാമസമുറപ്പാക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ഈ അടുത്ത കാലത്തായി ലേബര്‍ കാറ്റഗറിയില്‍ ഇന്ത്യയില്‍ നിന്നടക്കം നിരവധിയാളകളെ യൂറോപ്യന്‍ രാജ്യങ്ങള്‍ റിക്രൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു. എന്നാല്‍ റഷ്യ യുക്രൈനെ ആക്രമിക്കുകയും യുക്രൈന്‍ ജനത അഭയം തേടി നിരവധി മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി എത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങനെ എത്തുന്നവര്‍ ഓരോ യൂറോപ്യന്‍ രാജ്യത്തും നിരവധിയാണ്. പോളണ്ട് , റൊമാനിയ, എന്നിവയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ആളുകളുടെ കുത്തൊഴുക്കാണ്. ഇത്രയധികം ആളുകള്‍ എത്തുമ്പോള്‍ ഇവിടങ്ങളിലെ തൊഴിലിടങ്ങളില്‍ നിലവിലുള്ള ക്ഷാമം തീരുമെന്നാണ് കരുതുന്നത്. യുക്രൈനില്‍ നിന്നും അഭയം തേടിയെത്തുന്നവരെ കാര്യമായി സഹായിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ നയവും. ഇതിനാല്‍ തന്നെ യൂറോപ്പിന് പുറത്തുനിന്നും അതായത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്‌മെന്റുകളെ ഇത്…

Read More

താത്ക്കാലിക ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്തെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നടത്തുന്ന താത്ക്കാലിക നിയമനങ്ങളില്‍ ഇപ്പോള്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. പബ്ലിക് അപ്പോയിന്‍മെന്റ് സര്‍വ്വീസാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. മാര്‍ച്ച് നാല് വരെയാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. അന്നേ ദിവസം വൈകുന്നേരം മൂന്ന് വരെ അപേക്ഷിക്കാം. ജോലി ലഭിക്കുന്ന സ്ഥാപനം പൊതുജനങ്ങള്‍ക്കു നല്‍കുന്ന സേവനം അനുസരിച്ചായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ചുമതലകള്‍. ക്ലറിക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിലുള്ള ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്. സാധാരണയായി ആറ് മാസത്തേയ്ക്കാണ് നിയമനമെങ്കിലും ചില സാഹചര്യങ്ങളില്‍ ഇത് നീട്ടി കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.publicjobs.ie/en/index.php?option=com_jobsearch&view=jobdetails&Itemid=263&cid=151118&campaignId=2250209

Read More

ഫീനിക്‌സ് പാര്‍ക്കില്‍ വാഹനങ്ങള്‍ ഇനി വേഗത കുറയ്‌ക്കേണ്ടി വരും

ഡബ്ലിനിലെ ഫീനിക്‌സ്പാര്‍ക്കില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാന്‍ തീരുമാനം. ഇത് ഇന്നു മുതല്‍ നിലവില്‍ വരും. ഒരു മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന നിലയില്‍ മാത്രമെ ഇന്നു മുതല്‍ വേഗത അനുവദിക്കൂ. ഇതുവരെ ഇത് മണിക്കൂറില്‍ 50 കിലോമീറ്ററായിരുന്നു. പാര്‍ക്കിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. ഇതു സംബന്ധിച്ച് പാര്‍ക്കിലെത്തുവര്‍ക്ക് ആദ്യഘട്ടത്തില്‍ പോലീസ് ബോധവത്ക്കരണം നടത്തും. ഇതിനു ശേഷമാകും വേഗതാ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക. മേഖലയിലെ പാര്‍ക്കിംഗിന്റെ കാര്യത്തിലും വണ്‍ വേ സമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചും പാര്‍ക്കിലെത്തുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും.

Read More

യുക്രൈനിലെ അയര്‍ലണ്ട് എംബസി അടച്ചു

യുക്രൈനില്‍ റഷ്യന്‍ ആക്രമണം അതിരൂക്ഷമാകുന്നതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവിലെ അയര്‍ലണ്ട് എംബസി അടച്ചു. അയര്‍ലണ്ട് അംബാസിഡറും ഇവിടുണ്ടായിരുന്ന ജീവനക്കാരും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറിയതായാണ് റിപ്പോര്‍ട്ട്. ഇനിയും യുക്രൈനിലുള്ള അയര്‍ലണ്ട് പൗരന്‍മാര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ സഹായം തേടുന്നതിന് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഏത് സമയവും 01 613 1700 ഈ നനമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. എംബസി അടച്ചെങ്കിലും ഇവിടെയുള്ള ഐറീഷ് പൗരന്‍മാര്‍ക്ക് എല്ലാവിധ സഹായവും രാജ്യം നല്‍കുന്നതാണ്.

Read More

സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മാംസ പ്രിയരേക്കാള്‍ ക്യാന്‍സര്‍ സാധ്യത കുറവ്

സ്ഥിരമായി മാംസാഹാരം കഴിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ് സസ്യാഹാരം കഴിക്കുന്നവരില്ലെന്ന് പഠന റിപ്പോര്‍ട്ട്. സ്ഥിരമായി മാസം കഴിക്കുന്നവരേക്കാള്‍ 14 ശതമാനം ക്യാന്‍സര്‍ സാധ്യത സസ്യാഹാരം കഴിക്കുന്നവരില്‍ കുറവാണ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ ഒരു സംഘമാണ് പഠനം നടത്തിയത്. 470,000 ത്തിലധികം പേരുടെ വിശദാംശങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ചെറിയ തോതില്‍ മാംസഭക്ഷണം കഴിക്കുന്നവര്‍ക്കു പോലും സ്ഥിരമായി കഴിക്കുന്നവരില്‍ നിന്നും ക്യാന്‍സര്‍ വരാനുള്ള സാധ്യത രണ്ട് ശതമാനം കുറവാണ്. മാസവും മത്സ്യവും പച്ചക്കറികളും കഴിക്കുന്നവര്‍ക്കും കഴിക്കുന്നവരെക്കാളും ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. മാസം ചെറിയ തോതില്‍ കഴിക്കുന്നവര്‍ക്ക് സ്ഥിരമായി മാംസം കഴിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ സാധ്യത 18 ശതമാനവും പുരുഷന്‍മാര്‍ക്ക് 31 ശതമാനവും സ്ഥിരം മാംസാഹാരികളെ അപേക്ഷിച്ച് കുറവാണ്.

Read More

ആശുപത്രികളിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ 86,000 പ്രായമേറിയവര്‍

ഹോസ്പിറ്റലുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളത് 75 വയസ്സിന് മുകളിലുള്ള 86000 പേര്‍. ഇതില്‍ തന്നെ 28000 പേര്‍ ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13295 പേര്‍ രണ്ടു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ , ഹിപ്പ് റീപ്ലെയ്‌സ്‌മെന്റ് എന്നിവയുള്‍പ്പെടെ വിവിധ സര്‍ജറികള്‍ക്കാണ് ആളുകള്‍ കാത്തിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളിലെ നിയന്ത്രണങ്ങളും തിരക്കും ഒപ്പം ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതും ഇത്രയധികം ആളുകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ വരുന്നതിന് കാരണമായതായാണ് വിശദീകരണം. 75 വയസ്സിന് മുകളിലുള്ളവരുടെ മാത്രം കണക്കാണ് 86000. എല്ലാ പ്രായപരിധിയിലുമുള്ള ആളുകളുടെ കണക്കെടുത്താല്‍ 900,000 ത്തോളം ആളുകള്‍ വരുമെന്നാണ് കരുതുന്നത്.

Read More