ലോകത്തിലെ ഭീമൻ പാമ്പുകളുടെ സ്രെണിയിലുള്ള ബർമീസ് പൈത്തോൺ അയർലെന്റിൽ.

അഞ്ച് അടി നീളമുള്ള പാമ്പിനെ വിക്കലോവിലെ ഒരു കർഷകൻ തീർത്തും യാദിർശ്ചികമായി കണ്ടെത്തി. പെണ്ണ് ഇനത്തിൽപ്പെട്ട ഈ പാമ്പിനെ ഇപ്പോൾ പേരിട്ടിരിക്കുന്നത് സാമി എന്നാണു . എന്നാൽ സാമിക് അയർലെന്റെ കാലാവസ്ഥ ഒട്ടും അനുയോജ്യമല്ല. ബർമീസ് പാമ്പുകൾ സാധാരണമായി കണ്ടുവരുന്നത് ചൂടുള്ള കാലാവസ്ഥകളിലാണ്. വിക്‌ലൗ മലനിരകളിൽ കണ്ട സാമിയെ ആരോ ഉപേക്ഷിച്ചതാവാം എന്ന് വിലയിരുത്തുന്നു. കാരണം സാമിയെ രക്ഷപെടുത്തിയപ്പോൾ , സാധാരണയിൽ നിന്നും തൂക്കക്കുറവ്, നിർജ്ജലീകരണം അതുപോലെ തന്നെ പരിക്കുകളും സാമിയുടെ ശരീരത്തിൽ കണ്ടെത്തി. എന്നാൽ സാമി ഇപ്പോൾ അയർലന്റിലെ ISPCA (The Irish Society for the Prevention of Cruelty to Animals) യുടെ സംരക്ഷണത്തിലാണ്. ബർമീസ് പാമ്പുകൾ ലോകത്തിലെതന്നെ അഞ്ചു ഭീമൻ പാമ്പുകളുടെ വർഗ്ഗത്തിൽ ഉൾപെടുന്നവരാണ്. ISPCA യുടെ ഔദ്യോഗിക വ്യത്തങ്ങൾ അറിയിക്കുന്നത് , സാമിയെ ആരോ വിക്‌ലൗ മലനിരകളിൽ ഉപേക്ഷിച്ചതാണ്. സാമി…

Read More

€ 100 ഒപ്പം € 200 ഇന്ന് മുതൽ പുതിയ ബാങ്ക് നോട്ടുകൾ വിതരണം.

ഇന്ന് മുതൽ പുതിയ ബാങ്ക് നോട്ടുകൾ € 100 ഒപ്പം € 200 വിതരണം. യൂറോപ്യൻ സെൻട്രൽ ബാങ്ക് 100 യൂറോയും 200 യൂറോയും നോട്ടുകൾ യൂറോ മേഖലയിലെ വിതരണം തുടങ്ങുന്നത്. പുതിയ ബാങ്ക് നോട്ടുകൾ പുതിയതും നൂതനവുമായ സുരക്ഷാ സവിശേഷതകൾ ഉപയോഗിക്കുകയും”feel, look and tilt” രീതി ഉപയോഗിച്ച് പരിശോധിക്കാൻ പറ്റുന്നതും ആണ്. യൂറോപ്പിൽ 2002 ൽ ആദ്യം പുറത്തിറക്കിയ 100 ​​യൂറോ, 200 യൂറോ നോട്ടുകളുടെ ക്രമം പുതിയതിലോട്ടു വഴിയേ മാറും. യൂറോപ്യൻ സെൻട്രൽ ബാങ്ക് പറയുംപോള് 100 യൂറോയും 200 യൂറോയും നോട്ട് നിലവിൽ ഉള്ള 50 യൂറോ നോട്ടിന്റെ സെയിം ഉയരമാണ്. ഇത് യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോസസ്സുചെയ്യുന്നതും എളുപ്പമാക്കുന്നു. ഇത് പേഴ്സ് മറ്റും വാലറ്റ് കളിൽ വെയ്ക്കാൻ എളുപ്പമാണ്. ഇത് നീണ്ടകാലം ഈടുനിൽക്കുകയും ചെയ്‌യും. 50 ഉം 20 ഉം…

Read More

അയർലണ്ടിലെ വീടിന്റെ മൂല്യം പ്രതിദിനം 84 മില്ല്യൻ യൂറോ കൂടുന്നു

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ വലിയ സാമ്പത്തിക വളർച്ചയാളാണ് അയർലണ്ടിലെ വീടുകൾക്ക് ഉണ്ടായിരിക്കുന്നത്. അയർലണ്ടിലെ വീടിന്റെ മൂല്യം പ്രതിദിനം 84 മില്ല്യൻ യൂറോ കൂടുന്നു എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. അയർലണ്ടിലെ വീടുകളുടെ മൂല്യം 510 ബില്ല്യൺ യൂറോയാണ്. അതായത് പോയവർഷത്തേക്കാൾ 31 ബില്യൺ അഥവാ 6% വളർച്ചയാണ് ഈ വർഷം. ഡബ്ലിനിൽ നിന്നും ആൾക്കാർ അകത്തേയ്ക്കുള്ള കൗണ്ടികളിലേയ്ക്ക് മാറി താമസിക്കാൻ തുടങ്ങിയതുമൂലം ഇന്നർ കൗണ്ടികളിലെ വീടുകളുടെയൂം വിലയിൽ വളർച്ച രേഖപ്പെടുത്തി. ഡബ്ലിൻ 6ൽ ആണ് ഏറ്റവും വിലക്കൂടുതൽ. ശരാശരി 635,950 യൂറോയാണ് ഡബ്ലിൻ 6ലെ വീടുകളുടെ വില. സൗത്ത് ഡബ്ലിനിലെ ശരാശരി വില 608,549 യൂറോയാണ്. ഏറ്റവും കൂടുതൽ വിലയുള്ളത് മൗണ്ട് മെറിയാനിലാണ്. ഇവിടുത്തെ ശരാശരി വില 854,000 യൂറോയാണ്.

Read More

ഹോട്ടലിൽ നിരവധി വേക്കൻസികൾ

ദി മോണ്ട് ഹോട്ടൽ ജൂലൈയിൽ റീഓപ്പൺ ചെയ്യുന്നതിന്റെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ. ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം. Email recruitment@themonthotel.ie താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.   Front Office Manager Night Manager Reception Supervisor Receptionists Night Porter Sous Chef Pizza Chef Commis Chef Kitchen Porter Restaurant Waiter Bar Waiter Assistant Restaurant Manager Housekeeping Supervisor Public Areas Cleaner Housekeeping Assistant

Read More

ട്രെമ്പിന്റെ സന്ദർശനം അയർലെന്റിലെ മോട്ടോർവേയിലെ മാൻഹോളുകൾ വെൽഡ് ചെയ്തു സീൽ ചെയ്യുന്നു.

ട്രെമ്പിന്റെ സന്ദർശനം അയർലെന്റിലെ മോട്ടോർവേയിലെ മാൻഹോളുകൾ വെൽഡ് ചെയ്തു സീൽ ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ് അയർലന്റ് സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി അയർലെന്റിൽ കടുത്ത സുരക്ഷാ നടപടികൾ. വൈറ്റ് ഹൗസിൽ നിന്നും ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രെമ്പ് ജൂൺ 5 ന് അയർലെന്റ് സന്ദർശനം നടത്തുന്നു എന്ന്‌ ഔദ്യോഗികമായി അറിയിപ്പ് നല്കിയത്. ഉടനെ തന്നെ അയർലെന്റിലെ ഗാർഡ ഒഫീഷ്യൽസിനെ ഷാനെൻ ഐര്പോര്ട്ടിലും ഡൂൺബെഗ് ഗോൾഫ്‌കോഴ്സ് പരിസരത്തും കടുത്ത ട്രാഫിക് നീരിക്ഷണങ്ങൾക്കായും സുരക്ഷാ സംവിധാനങ്ങൾക്കായും വിന്യസിപ്പിച്ചത്. അമേരിക്കൻ പ്രതിരോധ സേനയിലെ ഒഫീഷ്യൽസ് ഇന്നലെ തന്നെ ട്രെമ്പ് താമസിക്കാൻ പോവുന്ന സ്നിപ്പർ ടവറിലും ഗോൾഫ് കോഴ്സ് പരിസരങ്ങളിലും സുരക്ഷാ സൗകര്യങ്ങൾ നീരിക്ഷിക്കുന്നതിനും ഉറപ്പുവരുത്തന്നതിനുമായി എത്തിച്ചേർന്നു. സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെമ്പ് റോഡ് മാർഗം സഞ്ചരിക്കുന്ന m 50 റോഡിലും, മറ്റു റോഡുകളിലുമുള്ള മാൻഹോളുകൾ മുഴുവനും എണ്ണി വെൽഡ് ചെയ്തു…

Read More

റിപ്പബ്ലിക്കൻ നിയമ നിർമാതാവ് ഭാര്യയുടെ മുഖത്തടിച്ചു

റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവ് തന്റെ ഭാര്യയുടെ മുഖത്തടിച്ചു കാരണം വിചിത്രമാണ്. ഭാര്യമായുള്ള പേർസണൽ റിലേഷന് വേണ്ടി താൻ താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും ഭാര്യ പെട്ടെന്നുതന്നെ തന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ല എന്നുള്ളതാണ് കാരണം. 58 വയസുള്ള ഡൂഗ് മക്ലിയോഡ്, മിസിസിപ്പിയിലെ ഒരു സംസ്ഥാന നിയമസഭാംഗമാണ്. ഗാർഹിക പീഡനം എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവ ദിവസം റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവ് മക്ലിയോഡ് മദ്യം കുടിച്ചിരുന്നു എന്നും പോലീസ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നു. ഭാര്യയുടെ മുഖത്തു അടിച്ച അടിയുടെ ആഘാദത്തിൽ മൂക്കിൽ നിന്നും രക്തം വർന്നിരുന്നു. രക്ത കറകൾ ബെഡ്റൂമിലും കണ്ടു എന്ന് പോലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. മക്ലിയോഡിന്റെ ഭാര്യ പോലീസ് അധികൃതരോട് പറഞ്ഞത് തന്നെ സ്ഥിരമായി ശാരീരിക പീഡനം ഏല്പിക്കാറുണ്ട് എന്നും തനിക്കു ഈ സത്യം പുറം ലോകത്തോട് വെളിപ്പെടുത്താൻ പേടിയാന്നെന്നുമാണ്.

Read More

കാർ ഇൻഷുറൻസ് കുറഞ്ഞ റേറ്റിൽ കിട്ടാൻ

അയർലണ്ടിൽ പുതിയതായി എത്തുന്നവർക്ക് സ്വന്തമായി ഒരു കാർ വാങ്ങിക്കുമ്പോൾ ഇൻഷുറൻസ് കുറഞ്ഞ തുകയ്ക്ക് ലഭിക്കാൻ ചെയ്യാവുന്ന ആറ് വഴികൾ അറിയുവാൻ ഈ വീഡിയോ കാണുക.   https://www.youtube.com/watch?v=jUKiJr5-q0k    

Read More

ട്രംപ് ജൂൺ 5 ന് അയർലണ്ട് സന്ദർശിക്കും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂൺ 5 ന് അയർലണ്ട് സന്ദർശിക്കും എന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു. ഐറിഷ് പ്രധാന മന്ത്രി ലിയോ വരാഡ്കറും ട്രംമ്പും ഷാനനിൽ വച്ച് ഉഭയകക്ഷി യോഗം ചേരും. പ്രധാന മന്ത്രി ലിയോ വാരദ്കറിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപ് എന്നിവർ അയർലണ്ട് സന്ദർശിക്കുമെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.

Read More

അയർലൻഡിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

അയർലൻഡിൽ യൂറോപ്യൻ യൂണിയനുപുറത്തുനിന്നുമുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2013 നും 2017 നും ഇടയിലുള്ള നാലു വർഷങ്ങളിൽ 45% വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ് താമസസൗകര്യം കണ്ടുപിടിക്കുന്നതിൽ പ്രശനം നേരിടുന്നുണ്ട്. കൂടാതെ പാർട്ട് ടൈം ജോലികൾ കണ്ടുപിടിക്കുന്നതിലും ഇന്ത്യയടക്കമുള്ള വിദേശ വിദ്യാർത്ഥികൾ കഷ്ടപെടുന്നുണ്ട്. യൂറോപ്യൻ യൂണിയനുപുറത്തുനിന്നുമുള്ള വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ ചൈനക്കാരാണ് അയർലണ്ടിലേക്ക് എല്ലാവർഷവും ഉപരി പഠനത്തിനെത്തുന്നത്. മലേഷ്യ, യുഎസ്, കാനഡ, ഇന്ത്യ, സൌദി അറേബ്യ എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ഭൂരിഭാഗം നോൺ-യൂറോപ്യൻ വിദ്യാർത്ഥികളും ഹെൽത്ത്, വെൽഫെയർ കോഴ്സുകളിൽ ആണ് ചേരുന്നത്. അയർലൻഡിൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥിക്ക് 10,000 യൂറോ മുതൽ € 45,000 യൂറോ വരെ വാർഷിക ഫീസ് നല്കേണ്ടിവരുന്നുണ്ട്. പഠിച്ചു പുറത്തിറങ്ങി അയർലണ്ടിൽ തന്നെ വർക്ക് പെർമിറ്റോടുകൂടി ജോലി ലഭിച്ചു…

Read More

കഴിഞ്ഞ വർഷം 10 % ഐറിഷുകാർ പീഡനത്തിനിരയായി – HSE റിപ്പോർട്ട്

10 % ആളുകൾ പതിനെട്ടു വയസിനു മുകളിൽ പ്രായപൂർത്തിയായവർ കഴിഞ്ഞ വർഷം അയർലെന്റിൽ പീഡനത്തിനിരയായി എന്ന് HSE യുടെ പുതിയ കണക്കുകൾ പ്രകാരം സൂചന നൽകുന്നു. ഇത്തരത്തിലുള്ള പീഡനങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നടന്നപ്പോൾ ഏതാണ്ട് 12 % ആളുകൾ യാതൊന്നും ചെയ്യാതെ പീഡനങ്ങൾക്കു സാക്ഷിയാവുക മാത്രമാണ് ചെയ്തത്. റിപോർട്ടുകൾ സൂചിപ്പിക്കുന്നത് വെറും 40 % ആളുകൾ മാത്രമാണ് സേഫ് ഗാർഡിങ് വാൾനറബിൾ പീപ്പിൾ എന്ന HSE യുടെ കീഴിലുള്ള ഗവണ്മെന്റ് സഘടനയിൽ പീഡനത്തെപ്പറ്റി പരാതി നൽകിയിരിക്കുന്നത്. ദുർബലരായ മുതിർന്നവരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രവർത്തിക്കുന്ന 30 ഓളം ഓർഗനൈസേഷനുകളെ പ്രതിനിധീകരിക്കുന്ന ഒരു ഗവൺമെൻറ് സഘടനയാണ് സേഫ് ഗാർഡിങ് അയർലണ്ട്. ദുർബലരായ മുതിർന്നവരെ സംരക്ഷിക്കുന്നതിനുള്ള കൂടുതൽ ആവശ്യം ഉയർത്തിക്കൊണ്ടു ഫലപ്രദമായ നിയമനിർമാണം, 24 മണിക്കൂറോളം വിവരങ്ങൾ പിന്തുണ നൽകുന്ന ഹെൽപ്പ്ലൈൻ തുടങ്ങിയ ക്രമീകരണങ്ങൾ അത്യാവശമാന്നെന്നു അവർ റിപ്പോർട്ടിൽ ഉന്നയിച്ചു.…

Read More