യൂറോപ്യൻ യൂണിയനിലുടനീളം കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് അയർലൻഡിന്റെ സമ്മതം യൂറോപ്യൻ യൂണിയനിലുടനീളം കുടിയേറ്റക്കാരെയും അഭയാർഥികളെയും പുനരധിവസിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനത്തിൽ സജീവമായി പങ്കെടുക്കാൻ അയർലണ്ട് ഉൾപ്പെടെ എട്ട് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ട്. അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ഫിൻലാൻഡ്, ലക്സംബർഗ്, പോർച്ചുഗൽ, ലിത്വാനിയ, ക്രൊയേഷ്യ എന്നീ എട്ട് രാജ്യങ്ങളാണ് ഇത് സമ്മതിച്ചിട്ടുള്ളത്.
Read MoreCategory: Editor’s Choice
A curated gallery of beautiful articles, photos hand-picked by world-class writers, artists and visual thought leaders. The editors will help you discover amazing facts of the day. Enjoy the choice.
ഗോൾവേയിൾ GICC – CUP ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി
ഗോൾവേ : അയർലണ്ടിലെ പത്ത് പ്രമുഖ ഫുട്ബോൾ ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയ ഗോൾവേയിലെ ഫുട്ബോൾ മാമാങ്കത്തിൾ ഡബ്ലിൻ ഓൾ സ്റ്റാർസ് സഡൻ ഡെത്തിലൂടെ ഗോൾവേ ഗാലക്സി എഫ് സി യെ മറികടന്നു പ്രഥമ GICC കപ്പ് കരസ്ഥമാക്കി. മികവുറ്റ സംഘാടനത്താലും, ഫുട്ബോൾ അസോസിയേഷൻ ഓഫ് ആയർലണ്ടിന്‍റെ ഔദ്യോഗിക റഫറീമാരാലും നിയ ന്ത്രിക്കപ്പെട്ട ഫുട്ബോൾ ടൂർണമെന്റ് കളിക്കാരിലും കാണികളിലും ഒരേപോലെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. പത്തു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ഐറീഷ് ബ്ലാസ്റ്റേഴ്‌സ് ഓൾ സ്റ്റാർസ്, റിപ്പബ്ലിക്ക് ഓഫ് കോർക്ക് എഫ് സി, ഡബ്ലിൻ ഓൾ സ്റ്റാർസ് എഫ് സി, ഗോൾവേ ഗാലക്സി എഫ് സി എന്നീ ടീമുകൾ സെമി ഫൈനലിൾ ഏറ്റുമുട്ടി. ഫൈനലിൾ ഡബ്ലിൻ ഓൾ സ്റ്റാർസ് ടീമും ഗോൾവേ ഗാലക്സി എഫ് സി യും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൾ അവസാനിച്ചതിന് ശേഷം ആവേശകരമായ പെനാൾറ്റി …
Read More5 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് വോൾവോ
ആഗോളതലത്തിൽ അര ദശലക്ഷത്തിലധികം കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു. തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയാണിതിന് കാരണം. 2014 നും 2019 നും ഇടയിൽ നിർമ്മിച്ച ചില മോഡലുകളെ പ്രശ്നം ബാധിക്കുന്നു. “വളരെ അപൂർവമായ സന്ദർഭങ്ങളിൽ” എഞ്ചിന്റെ ഭാഗമായി ഘടിപ്പിച്ച പ്ലാസ്റ്റിക്ക് കഷണം ഉരുകുകയും വികൃതമാക്കുകയും ചെയ്യുമെന്ന് സ്വീഡിഷ് കമ്പനിയുടെ വക്താവ് പറഞ്ഞു. ഈ പ്രശനം ബാധിക്കുന്ന എല്ലാ വാഹനങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുതുടങ്ങിയതായി വോൾവോ പറഞ്ഞു.
Read Moreഐറിഷ് പൗരത്വ കേസിലെ സമീപകാല വിധിന്യായത്തെക്കുറിച്ച് പേടിക്കാനില്ലെന്ന് INIS
19 July 2019 വെള്ളിയാഴ്ചയാണ് INIS ഈ പ്രസ്താവന പുറത്തിറക്കിയത്. ഇതിനോടകം തന്നെ ഐറിഷ് പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരും ഇനി അപേക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നവരും വിഷമിക്കേണ്ട കാര്യമില്ല എന്ന് INIS പ്രസ്താവനയിൽ പറയുന്നു. INIS പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ: ഈ കേസിലെ വിധി ഉത്കണ്ഠയ്ക്ക് കാരണമായതായും പൗരത്വ പ്രക്രിയയിലുള്ള നിരവധി ആളുകളെ അസ്വസ്ഥരാക്കിയതായും ഞങ്ങൾക്കറിയാം. സ്ഥിതിഗതികൾ എത്രയും വേഗം പരിഹരിക്കുന്നതിന് ഉചിതമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നുവെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. അപേക്ഷകരുടെയും ഭാവിയിലെ അപേക്ഷകരുടെയും മികച്ച താൽപ്പര്യങ്ങൾ ഞങ്ങളുടെ പരിഗണനകളിൽ പ്രധാനമാണ്. ഇതിനോടൊപ്പം, പൗരത്വ വിഭാഗം അപേക്ഷകൾ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും തുടരുന്നു. സെപ്റ്റംബറിൽ നടക്കുന്ന അടുത്ത പൗരത്വ ചടങ്ങിനുള്ള ആസൂത്രണവും നടക്കുന്നു. നിലവിലുള്ളതോ വരാനിരിക്കുന്നതോ ആയ ഏതെങ്കിലും യാത്രാ പദ്ധതികൾ റദ്ദാക്കാൻ ഞങ്ങൾ പൗരത്വ അപേക്ഷകരെയോ ഭാവിയിലെ അപേക്ഷകരെയോ ഉപദേശിക്കുന്നില്ല. പൗരത്വത്തിനായി അപേക്ഷിക്കാൻ…
Read Moreഅയർലണ്ടിൽ ലേർണർ ഡ്രൈവർമാർക്ക് പുതിയ നിയമം വരുന്നു
ലേർണർ ഡ്രൈവർമാർക്ക് കുട്ടികളോടൊപ്പം കാറോടിക്കാൻ സാധിക്കുമോ? സാധിക്കും. സാധാരണപോലെതന്നെ ഫുൾ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് രണ്ടു വർഷം പൂർത്തിയായ ഒരാൾ കോ-ഡ്രൈവർ ആയി ലേർണർ ഡ്രൈവരുടെ കൂടെ വേണം. കോ-ഡ്രൈവർ കൂടെയില്ലാതെ ലേർണർ ഡ്രൈവർമാർ ധാരാളമായി കാറോടിക്കാറുണ്ട് അയർലണ്ടിൽ. എന്നാൽ, ഈ നിയമത്തെ കർശനമാക്കാൻ ആലോചന നടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. പുതിയതായി വരുത്താൻ ചർച്ച ചെയ്യപ്പെടുന്ന നിയമപ്രകാരം ലേർണർ ഡ്രൈവർമാർക്ക് കുട്ടികളോടൊപ്പം സന്ധ്യയ്ക്ക് ശേഷം കാറോടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. https://youtu.be/_rri8SMhHT4 ഈ നിയമപ്രകാരം സന്ധ്യാനേരത്തിനു ശേഷം എന്നാണ് പറയുന്നത്. എന്നാൽ, വിന്ററിൽ നേരത്തെ തന്നെ ഇരുട്ടിതുടങ്ങുന്നതിനാൽ കൃത്യമായ ഒരു സമയ പരിമിധി ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. അതുപോലെതന്നെ സമ്മറിൽ ഏറെ വൈകിയാലും വെളിച്ചമുള്ള സ്ഥിതിക്ക് സമയപരിധി നിശ്ചയിക്കാൻ പാടുപെടുകയാണ് അധികൃതർ. അടുത്തവർഷത്തോടെ ഈ നിയമം നിലവിൽ വരുമെന്നാണ് അറിയുന്നത്. Comprehensive ഇൻഷുറൻസും Third Party ഇൻഷുറൻസും തമ്മിലുള്ള…
Read Moreകാറുകളുടെ വില 1000 യൂറോ അധികമാകും
അയർലണ്ടിലെ പെട്രോൾ ഡീസൽ കാറുകളുടെ വില അടുത്ത വർഷം ജൂലൈ മുതൽ 1000 യൂറോ അധികമാകും. പുതിയതും ഉപയോഗിച്ചതുമായ ഡീസൽ, പെട്രോൾ കാറുകളുടെ വില ടാക്സ് 1,000 യൂറോ വരെ ഉയരും. ധനമന്ത്രി പാസ്ചൽ ഡൊനോഹോയാണ് ഈ വിവരം പുറത്തുവിട്ടത്. യുകെയിൽനിന്നും യൂസ്ഡ് കാറുകളുടെ ഇറക്കുമതി പിഴുതുമാറ്റാൻ ടാക്സ് വർധന സഹായിക്കുമെന്നാണ് കരുതുന്നത്. 2020 ജൂലൈ മുതൽ ഇത് നടപ്പിലാകും. വർഷാവർഷം അടയ്‌ക്കേണ്ടുന്ന ടാക്സ് കൂടാതെയുള്ള അധിക ചിലവാണിത്. ആദ്യതവണ മാത്രം ഈ പറഞ്ഞ 1000 യൂറോ അധികമായി പുതിയതും യൂസ്ഡ് കാറുകൾക്കും അടയ്‌ക്കേണ്ടി വരും. അതിനാൽ ഈ അധിക നിരക്ക് ഒഴിവാക്കാൻ 2020 ന്റെ ആദ്യ പാദത്തിൽ പെട്രോൾ ഡീസൽ കാറുകൾ വാങ്ങാൻ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എന്നിട്ടും, പതിനായിരക്കണക്കിന് വാഹന യാത്രക്കാർക്ക് മോട്ടോർ ടാക്സും ഇന്ധനത്തിന്റെ എക്സൈസ് തീരുവയും വർദ്ധിച്ചതിനാൽ ഉയർന്ന പ്രവർത്തനച്ചെലവ് നേരിടേണ്ടിവരും. മറ്റ് യൂറോപ്യൻ…
Read Moreഇൻകം ടാക്സ് കട്ട് ഓഫ് പോയിന്റ് മാറ്റം – അറിയേണ്ടതെല്ലാം
അയർലണ്ടിലെ വാർഷിക ഇൻകം ടാക്സ് ബാൻഡ് നിലവിലെ 35300 യൂറോയിൽ നിന്ന് 50000 യൂറോയാക്കിമാറ്റണമെന്ന് സർക്കാരിന്റെ പ്രതിബദ്ധതയാണ്. എന്നാൽ ഇത് നടപ്പിലാക്കുമോ എന്നതാണ് ഇപ്പോഴത്തെ സംശയം. 35300 യൂറോയിൽ നിന്ന് 3000 യുറോകൂടി കൂട്ടി 35300 എന്ന ടാക്സ് ബാൻഡിലേയ്ക്ക് ഉയർത്തികേക്കുമെന്ന് അഭ്യൂഹങ്ങൾ മാത്രമാണ്. എന്നാൽ ഇത് സത്യത്തിൽ 50000 ആകാനാണ് സർക്കാർ ശ്രമിക്കുന്നത്. അപ്പോൾ ഈ മൂവായിരത്തിന്റെ കണക്കെവിടെനിന്ന് വന്നു? നിലവിലെ ടാക്സ് ബാൻഡ് 35300 ൽ നിന്നും 50000 ആക്കി മാറ്റാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതായത് 15000 യൂറോയുടെ വ്യത്യാസം. ഇനി ഈ മൂവായിരത്തിന്റെ കണക്കെവിടെനിന്ന് വന്നു എന്ന് നോക്കാം. മൂവായിരം എന്നത് ഒരു ഉദാഹരണ കണക്ക് മാത്രമാണ്. വെറും 3000 യൂറോയുടെ വർധനവ് ടാക്സ് ബാൻഡിൽ വരുത്തിയാൽ പോലും ചുരുങ്ങിയത് ആദ്യ വർഷത്തിൽ 524 മില്യൺ യൂറോയുടെ അധികച്ചിലവ് (നഷ്ടം) ഖജനാവിനുണ്ടാക്കും. അപ്പോൾ…
Read More14 വയസുകാരൻ തിമിംഗലവുമായി നേർക്കുനേർ
കെറി കൗണ്ടി തീരത്ത് ഒരു ഹംപ്ബാക്ക് തിമിംഗലവുമായി 14 വയസുള്ള ഒരു ആൺകുട്ടി മുഖാമുഖം വന്ന ആ നിമിഷം. അതാണ് ഇപ്പോൾ അയർലണ്ടും ലോകവും ചർച്ചചെയ്ത് കാണുന്ന വൈറലായ വീഡിയോ. ടോമാസിന്റെ ഫോണിൽ ടെറി റെക്കോർഡുചെയ്‌ത വീഡിയോ 14 വയസുകാരന്റെ തിമിംഗലത്തിനെ തൊട്ടടുത്ത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കണ്ടനുഭവിച്ച ആ സവിശേഷമായ കാഴ്ചയാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്. ക്യാമ്പിൽ നിന്നുള്ള ടെറിയും ടോമസ് ഡീനും ബ്രാൻഡനിൽ നിന്ന് 15 മൈൽ വടക്കുപടിഞ്ഞാറായി റിബ് ബോട്ടിലായിരുന്നു. “തിമിംഗലങ്ങളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെതന്നെ ഞങ്ങൾ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തിൽ പുറത്തുപോയി,” എന്ന് ടെറി പറഞ്ഞു. മൂന്ന് മൃഗങ്ങൾ ഒരു മണിക്കൂറോളം ഭക്ഷണം നൽകുന്നത് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു, അപ്പോൾ പെട്ടെന്ന് തിമിംഗലം ബോട്ടിന്റെ അടുത്തേയ്ക്ക് എത്തുകയായിരുന്നു. The magical moment when a 14-year-old boy came…
Read Moreസീസണൽ ക്ലോക്ക് മാറ്റം എതിർത്ത് സർക്കാർ
സീസണൽ ക്ലോക്ക് മാറ്റങ്ങൾ അവസാനിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയെ സർക്കാർ എതിർക്കുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചചെയ്യാനൊരുങ്ങുന്നു. സ്ഥിരമായ വേനൽക്കാലമോ ശൈത്യകാലമോ തിരഞ്ഞെടുക്കാനും വർഷത്തിൽ രണ്ടുതവണ ക്ലോക്ക് മാറ്റങ്ങൾ അവസാനിപ്പിക്കാനുമുള്ള പദ്ധതിയെപ്പറ്റിയുള്ള അതാത് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ തീരുമാനം ഈ വർഷം യൂറോപ്യൻ കമ്മീഷനെ അറിയിക്കണം. രണ്ട് കാരണങ്ങളാൽ ഈ നിർദ്ദേശം നിരസിക്കാൻ ജസ്റ്റിസ് മന്ത്രി ചാർലി ഫ്ലാനഗൻ സർക്കാരിനോട് ആവശ്യപ്പെടും. ഒന്നാമത്തേത്, അയർലൻഡ് ദ്വീപിലെ വ്യത്യസ്ത സമയ മേഖലകളിൽ കലാശിച്ചേക്കാവുന്ന ഒരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല എന്നതാണ്. ഈ മാറ്റം യൂറോപ്യൻ യൂണിയനിലുടനീളം സമയമേഖലകളുടെ ‘പാച്ച് വർക്കി’ലേയ്ക്ക് നയിച്ചേക്കാമെന്ന ഭയമാണ് രണ്ടാമത്തെ കാരണമായി അയർലണ്ട് കണക്കാക്കുന്നത്. നിലവിലെ സമ്പ്രദായത്തിൽ, കിഴക്ക് മുതൽ പടിഞ്ഞാറ് വരെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ചാണ് സമയ മേഖലകൾ നിർണ്ണയിക്കുന്നത്. സമാന അക്ഷാംശത്തിലുള്ള അംഗരാജ്യങ്ങൾക്ക് വ്യത്യസ്ത സമയങ്ങൾ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന പദ്ധതി…
Read Moreബാക്ക് ടു സ്കൂൾ അലവൻസിനായി ഇപ്പോൾ അപേക്ഷിക്കാം
ജൂൺ ആദ്യവാരത്തിൽ “ഐറിഷ്‌വനിത” പ്രസിദ്ധീകരിച്ചിരുന്ന വാർത്ത മറന്നു പോയവർക്കായി വീണ്ടും എഴുത്തുകയാണിവിടെ. അടുത്ത അധ്യയന വർഷത്തെ ബാക്ക് ടു സ്കൂൾ അലവൻസിനായി ഇപ്പോൾ അപേക്ഷിക്കാം. 2019-20 അധ്യയന വർഷത്തിലേക്കുള്ള ക്ലോത്തിങ് ആൻഡ് ഫുട്‍വെയർ അലവൻസ് അയർലണ്ടിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഈ അലവൻസ് വേനൽ കാലത്ത് തന്നെ ലഭ്യമാക്കും. മിക്കവാറും എല്ലാവർക്കും ഓട്ടോമാറ്റിക്കായിതന്നെ ഈ തുക ജൂലൈ 8 മുതൽ ലഭ്യമായി തുടങ്ങിയിരുന്നു. ഈ തുകയ്ക്ക് അർഹരായവർക്ക് ജൂൺ മാസത്തിൽ തന്നെ ഔദ്യോഗിക അറിയിപ്പും ലഭിച്ചിരുന്നു. ജൂൺ അവസാനം വരെ നോട്ടിഫിക്കേഷൻ ലഭിക്കാൻ സമയമുണ്ടെന്നാണ് അറിയിച്ചിരുന്നത്. ജൂൺ അവസാനം വരെയും നോട്ടിഫിക്കേഷൻ ലഭിക്കാത്തവർ അപേക്ഷ വീണ്ടും സമർപ്പിക്കണം. കഴിഞ്ഞ വർഷം അലവൻസ് ലഭിച്ചവരാണെങ്കിലും ജൂൺ മാസത്തിൽ ഓട്ടോമാറ്റിക്കായി നോട്ടിഫിക്കേഷൻ ലഭിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കാൻ ജൂലൈ ഒന്ന് മുതൽ ഓൺലൈനായി www.mywelfare.ie എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.…
Read More