അയര്‍ലണ്ടില്‍ കമ്പനികള്‍ ഓരോന്നായി ഊര്‍ജ്ജ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇലക്ട്രിക് അയര്‍ലണ്ടും തങ്ങളുടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് കഴിഞ്ഞു. ആഗസ്റ്റ് ഒന്നുമുതലാണ് വര്‍ദ്ധനവ് നിലവില്‍ വരുന്നത്. ഗ്യാസ് ബില്‍ 29.2 ശതമാനവും വൈദ്യുതി ബില്‍ 10.9 ശതമാനവുമാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇത് വൈദ്യുതി ചാര്‍ജില്‍ ഒരുമാസം ശരാശരി 13.71 യൂറോയുടേയും വൈദ്യുതി ബില്ലില്‍ 25.96 യൂറോയുടേയും വര്‍ദ്ധനവിനാണ് സാധ്യത. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇതിന് മുമ്പ് ഇലക്ട്രിക് അയര്‍ലണ്ട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. യൂറോപ്പിലാകമാനം ഗ്യാസ് നിരക്ക് വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുകയായിരുന്നെന്നും ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഫ്‌ളെക്‌സിബിള്‍ പേയ്‌മെന്റ് പ്ലാനുകള്‍ കമ്പനി നല്‍കുന്നുണ്ടെന്നും ഇലക്ട്രിക് അയര്‍ലണ്ട് അധികൃതര്‍ പറഞ്ഞു.
Read MoreAuthor: Reena
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയേക്കില്ല
അയര്‍ലണ്ടില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ അസ്ഥാനത്താകുന്നു. പുറത്തു വരുന്ന ഏററവും പുതിയ വിവരങ്ങള്‍ പ്രകാരം പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിലവിലെ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ തന്നെയാണ് ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയത്. ഫിന പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പെന്‍ഷന്‍ പ്രായം 66 ന് മുകളിലേയ്ക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹം അര്‍ദ്ധശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞത്. ഇനി ഇത് ഉയര്‍ത്തണമെങ്കില്‍ തന്നെ സഖ്യകക്ഷികളുമായി ഏറെ ആലോചനകള്‍ വേണ്ടി വരുമെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പിആര്‍എസ്‌ഐയ്ക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2031 ഓടെ രാജ്യത്ത് പെന്‍ഷന്‍ പ്രായം 67 ആയും 2039 ഓടെ 68 ആയും ഉയരുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരങ്ങള്‍.
Read Moreറീജണല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വന്നിരുന്ന നിരവധി വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. എന്നീസ് ഹോസ്പിറ്റലിലെ (ENNIS HOSPITAL) വാക്‌സിനേഷന്‍ സെന്റര്‍ വരുന്ന ശനിയാഴ്ചയും നെനാഗ് ഹോസ്പിറ്റലിലെ വാക്‌സിനേഷന്‍ സെന്റര്‍ ഞാറാഴ്ചയും പ്രവര്‍ത്തനം അവസാനിപ്പിക്കും. ഫാര്‍മസികള്‍ അടക്കം ഉള്‍പ്പെടുന്നപതിനഞ്ചോളം വാക്‌സിനേഷന്‍ സെന്ററുകള്‍ ഈ വര്‍ഷം അവസാനം വരെയും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ ആളുകളിലേയ്ക്കും വാക്‌സിന്‍ എത്തിയ സാഹചര്യത്തിലും വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് കുറഞ്ഞ സാഹചര്യത്തിലുമാണ് സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
Read Moreവമ്പന്‍ തൊഴിലവസരങ്ങളോരുക്കി ഐഡിഎ അയര്‍ലണ്ട്
ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സിയായ ഐഡിഎ അയര്‍ലണ്ട് വലിയ തോതില്‍ തൊഴില്‍ വാഗ്ദാനങ്ങളുമായി രംഗത്ത്. ചില വന്‍കിട കമ്പനികളുമായി ചോര്‍ന്നാണ് തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 241 പേരെ നിയമിക്കാനാണ് പദ്ധതി. അയര്‍ലണ്ടില്‍ നിക്ഷേപത്തിനും ബിസിനസ് ആരംഭിക്കുന്നതിനും സഹായം നല്‍കുന്ന കമ്പനിയാണ് ഐഡിഎ അയര്‍ലണ്ട്. യൂറോപ്പിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന എട്ട് കമ്പനികളിലാണ് അവസരങ്ങള്‍. ഇവ ഐഡിഎ വഴി അയര്‍ലണ്ടിലേയ്‌ക്കെത്തുന്നതോടെയാണ് അവസരങ്ങള്‍ ഒരുങ്ങുന്നത്. 241 ഒഴിവുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്‌നോളജി, ബിസിനസ് സര്‍വ്വീസ് എന്നീ സെക്ടറുകളിലായി മാര്‍ക്കറ്റിംഗ്, സോഫ്‌റ്റ്വെയര്‍ ഡവലപ്പ്‌മെന്റ്, എന്‍ജിനീയറിംഗ്, കസ്റ്റമര്‍ റിലേഷന്‍ എന്നീ മേഖലകളിലാണ് ഒഴിവുകള്‍. ഡബ്ലിന്‍, ഗാല്‍വേ, ലെറ്റര്‍ കെന്നി, ലിംറിക്ക് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
Read Moreഡബ്ലിന്‍ എയര്‍പോര്‍ട്ട് സുരക്ഷ ചുമതല ഇനി സൈന്യത്തിന്
ഡബ്ലിന്‍ എയര്‍ പോര്‍ട്ടിന്റെ സുരക്ഷാ ചുമതല സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ആഴ്ചകളില്‍ അഭൂതപൂര്‍വ്വമായ തിരക്കും ഇതേ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. ഈ നിര്‍ദ്ദേശം മന്ത്രി സഭായോഗം അംഗീകരിക്കുകയായിരുന്നു. സുരക്ഷയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അടിസ്ഥാന പരിശീലനം നല്‍കും. തിരക്ക് കൂടുന്ന സമയങ്ങളില്‍ ഇവരെ മറ്റുകാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും. ഓഗസ്റ്റ് മാസംവരെ ഈ തിരക്ക് തുടരുമെന്നാണ് നിഗമനം. തിരക്ക് കുറഞ്ഞ് പൂര്‍വ്വ സ്ഥിതിയിലെത്തിയാല്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യവും ആലോചിക്കും.
Read Moreജാഗ്രത : പ്രണയ കുരുക്കില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
രാജ്യത്ത് പ്രണയക്കുരുക്കില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ജനുവരി മുതല്‍ മേയ് മാസം വരെ എട്ടുലക്ഷം യൂറോയാണ് ഈയിനത്തില്‍ പലര്‍ക്കായി നഷ്ടമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ് ഗാര്‍ഡ. ഒരു യുവതിയുടെ പരാതിയില്‍ അയര്‍ലണ്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ 4000 ഡോളര്‍ ഒരു ഐറീഷ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിയതായി കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടിലേയ്ക്ക് 2020 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ 2021 വരെ 109,880.28 യൂറോയാണ് ഈ അക്കൗണ്ടില്‍ എത്തിയത്. പണം ക്രെഡിറ്റായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്യും. 12 പേരില്‍ നിന്നുമാണ് ഇത്രയും പണം ഈ അക്കൗണ്ടില്‍ വന്നത് ഇതില്‍ 11 പേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമായിരുന്നു. പ്രണയം നടിച്ച് ചാറ്റ് ചെയ്ത ശേഷം അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുകയും പണം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരു വിവരവും ഇല്ലാതിരിക്കുകയാണ്…
Read Moreറെസ്‌റ്റോറന്റുകളിലെ ടിപ്‌സിനും സര്‍വ്വീസ് ചാര്‍ജിനും പുതിയ നിയമം വരുന്നു
രാജ്യത്തെ ഹോട്ടലുകള്‍ ,റെസ്‌റ്റോറന്റുകള്‍ , പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ നിയമ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ടിപ്‌സ് ആന്‍ഡ് ഗ്രാറ്റുവിറ്റി ബില്‍ എന്ന പേരിലാണ് പുതിയ നിയമ നിര്‍മ്മാണം നടത്തുന്നത്. ആദ്യമായി ടിപ്‌സും സര്‍വ്വീസ് ചാര്‍ജും ഭക്ഷണത്തിന്റെ ബില്ലില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നത് നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് കസ്റ്റമേഴ്‌സിനും തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യും. കാരണം പല സ്ഥാപനങ്ങളിലും സര്‍വ്വീസ് ചാര്‍ജ് കസ്റ്റമേഴ്‌സ് നിര്‍ബന്ധമായും ബില്ലിനൊപ്പം നല്‍കണം. ഇത് ലഭിക്കുന്നതാകട്ടെ സ്ഥാപനമുടമയ്ക്കും എന്നാല്‍ ഇങ്ങനെ പണം വാങ്ങുന്നത് തടയുന്നതോടെ സംതൃപ്തരായ ഉപഭോക്താക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ള തുക ടിപ്പായി നല്‍കിയാല്‍ മതിയാകും. ഇത് ഇവിടുത്തെ ജോലിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ചുമലില്‍ നിന്ന് അധികഭാരം ഒഴിവാക്കുന്നതിനൊപ്പം ജോലിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല ചില തൊഴിലുടമകള്‍ ഗ്രാറ്റുവിറ്റി പ്രത്യേകമായി നല്‍കാതെ ബേസിക് സാലറിയില്‍ ഉള്‍പ്പെടുത്തുന്നു. പുതിയ നിയമ…
Read Moreആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി ‘ കണ്ണിലൊരു കനവായി ‘
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്‌സിന്റെ മ്യൂസിക് ഡയറക്ഷനിൽ ഫോർ മ്യൂസിക്സിലെ ബിബി മാത്യു രചന നിർവ്വഹിച്ച “കണ്ണിലിന്നൊരു കനവുമായ്”എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ഈഫ വർഗീസ് ആണ്. ശ്രവ്യ സുന്ദരമായ ആലാപനവും അയർലണ്ടിന്റെ ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് കിരൺ ബാബു ആണ്. മെന്റോസ് ആന്റണി എഡിറ്റിംങും ഡി ഐ യും നിർവഹിച്ചിരിക്കുന്നു. പ്രണയത്തിന്റെ ഇടയിലുള്ള കാത്തി രിപ്പും ഏകാന്തതയും എല്ലാമാണ് ” കണ്ണിലിന്നൊരു കനവുമായ്” ”…
Read Moreഇനി കൗണ്‍സിലര്‍മാര്‍ക്കും പ്രസവ അവധി
അയര്‍ലണ്ടില്‍ കൗണ്‍സിലര്‍മാര്‍ക്കും പ്രസവ അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശ ഭരണ വകുപ്പ് മന്ത്രി പീറ്റര്‍ ബുര്‍ക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭയ്ക്ക് മുന്നിലെത്തുന്ന പ്രപ്പോസലില്‍ 26 ആഴ്ചത്തെ പ്രസവ അവധിയാണ്ഉ ള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ശമ്പളത്തോടെയല്ലാത്ത 14 ആഴ്ചകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൗണ്‍സിലുമായി ബന്ധപ്പെട്ട് എല്ല ജോലികളില്‍ നിന്നും ഇവര്‍ക്ക് അവധി കാലഘട്ടത്തില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കും. വോട്ടെടുപ്പുകളിലും യോഗങ്ങളിലും പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് പുതിയ ശുപാര്‍ശ.
Read Moreറിമോട്ട് വര്‍ക്കിംഗിന് ഡിജിറ്റല്‍ ഹബ്ബുകളില്‍ സൗജന്യ പ്രവേശനം
റിമോട്ട് വര്‍ക്കിംഗ് തെരഞ്ഞെടുത്തിരിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. റിമോട്ട് വര്‍ക്കിംഗ് എന്നാല്‍ വീടുകളിലിരുന്ന് ജോലി ചെയ്യുക എന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍ ഇത്തരക്കാര്‍ക്ക് ലോക്കല്‍ ഡിജിറ്റല്‍ ഹബ്ബുകളില്‍ സൗജന്യ പ്രവേശനമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 242 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളാണ് രാജ്യത്തുള്ളത്. നിലവില്‍ ഒരാള്‍ക്ക് വരുന്ന ആഗസ്റ്റ് വരെ മൂന്ന് ദിവസമാണ് ഹബ്ബ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. കണക്ടട് ഹബ്ബ്‌സ് എന്ന ആപ്പ് വഴി ഹബ്ബുകളില്‍ ഓഫീസോ അല്ലെങ്കില്‍ ഡെസ്‌ക് സ്‌പെയ്‌സോ ബുക്ക് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഒരു ദിവസം ഹബ്ബ് ഉപയോഗിക്കുന്നതിന് 15 മുതല്‍ 20 യൂറോ വരെയാണ് ചെലവാകുന്നത്. എന്നാല്‍ ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് സൗജന്യമായി നിശ്ചിത മണിക്കൂര്‍ ഹബ്ബുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. VOUCHER SYSTEM FOR DIGITEL…
Read More