റോയല്‍ കേറ്റേഴ്‌സിന്റ പുതിയ ബ്രാഞ്ച് പോര്‍ട്ടുന്മയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

രുചി വൈവിധ്യങ്ങളുടെ അത്ഭുത ലോകം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നില്‍ തുറന്നിട്ട റോയല്‍ കേറ്റേഴ്‌സിന്റെ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. പോര്‍ട്ടുന്മയിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. ഇതിനാല്‍ ഇനി ഗാല്‍വേ , ലിമറിക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് റോയല്‍ കേറ്ററിംഗ് ഒരുക്കുന്ന തനിനാടന്‍ വിഭവങ്ങള്‍ കൈയ്യെത്തും ദൂരത്ത് നിന്ന് ലഭ്യമാകും. അയര്‍ലണ്ട് മലയാളികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന തനിനടാന്‍ രുചികളാണ് എന്നും റോയല്‍ കേറ്റേഴ്‌സിന്റെ പ്രത്യേകത. നാവില്‍ കൊതിയൂറും വിഭവങ്ങള്‍ ഒരു തവണയെങ്കിലും റോയല്‍ കേറ്റേഴ്‌സില്‍ നിന്നും ആസ്വദിച്ചിട്ടുള്ള മലയാളികള്‍ക്ക് ആ രുചി നാവില്‍ നിന്നും മായില്ല. മള്‍ട്ടി കുസിന്‍ റസ്‌റ്റോറന്റ് എന്ന നിലയിലും അയര്‍ലണ്ട് മലയാളികളുടെ നാവില്‍ രുചിക്കൂട്ടുകളുടെ വര്‍ണ്ണ വസന്തം തീര്‍ത്ത റോയല്‍ കേറ്ററിംഗ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പ്രവര്‍ത്തനമികവുതൊണ്ട് ആര്‍ജ്ജിച്ചെടുത്ത വിശ്വാസ്യതയോടെയുള്ള സംശുദ്ധ സേവനം ഇനി കൂടുതല്‍ ആളുകളിലേയ്ക്ക് എത്തുമെന്നുറപ്പ്. ആദികുര്‍ബാന സ്വീകരണ പാര്‍ട്ടികള്‍ മുന്‍കൂട്ടി ഓര്‍ഡര്‍…

Read More

പാസ്‌പോര്‍ട്ട് ഓഫീസില്‍ താത്ക്കാലിക ഒഴിവുകള്‍ ; അവസാന തിയതി ഇന്ന്

അയര്‍ലണ്ട് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ക്ലറിക്കല്‍ വിഭാഗത്തിലാണ് ഒഴിവുകള്‍ ഉള്ളത്. വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ , സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്. പൂര്‍ണ്ണമല്ലാത്ത അപേക്ഷകളുടെ ഫോളോ അപ്പും ഇവരുടെ ജോലിയാണ്. അയര്‍ലണ്ടിലെ വിവധ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ എവിടെയെങ്കിലുമാവും നിയമനം. അപേക്ഷ നല്‍കുമ്പോള്‍ തങ്ങള്‍ക്കു താത്പര്യമുള്ള സെന്ററുകള്‍ സെലക്ട് ചെയ്ത് നല്‍കാവുന്നതാണ്. അപേക്ഷ നല്‍കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക….. https://www.dfa.ie/about-us/working-with-us/career-opportunities/temporary-clerical-positions-in-the-passport-service.php

Read More

അയര്‍ലണ്ടില്‍ റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്നു

അയര്‍ലണ്ടില്‍ റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം മാര്‍ച്ച് 14 വരെ മാത്രം റോഡില്‍ പൊലിഞ്ഞത് 40 ജീവനുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 36 പേരായിരുന്നു മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനമാണ് വര്‍ദ്ധനവ്. 2019 ലെ കണക്കുകളോട് താരതമ്യം ചെയ്യുമ്പോള്‍ 18 ശതമാനത്തോളം വര്‍ദ്ധനവാണ് റോഡപകടമരണങ്ങളില്‍ ഉണ്ടായിരിക്കുന്നത്. റോഡ് സേഫ്റ്റി അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം മരണപ്പെട്ടവരില്‍ 50 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണ്.

Read More

ബാങ്കുകള്‍ക്ക് കൈത്താങ്ങാകാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

അമേരിക്കയിലടക്കം ബാങ്കുകള്‍ തകര്‍ന്നതിന്റെ ഭീതി ആഗോള സാമ്പത്തിക രംഗത്തെയും ധനകാര്യസ്ഥാപനങ്ങളെയും നിക്ഷേപകരേയും അലട്ടുമ്പോള്‍ യൂറോപ്പില്‍ നടപടികളുമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ഷോര്‍ട്ടേജ് ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ആഗോള തലത്തില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലണ്ടിലെ Credit Suisse നെ പിടിച്ചു നിര്‍ത്താനായി UBS ഓഹരികള്‍ ഏറ്റെടുക്കുന്ന സാഹചര്യവും സെന്‍ട്രല്‍ ബാങ്കിന്റെ നിരീക്ഷണത്തിലാണ്. യൂറോ സോണിലെ ബാങ്കുകളുടെ പണലഭ്യതയും സുഗമ പ്രവര്‍ത്തനവും ഉറപ്പു വരുത്തുന്നതിനായി ഇസിബി ഉള്‍പ്പെടെ അഞ്ച് സെന്‍ട്രല്‍ ബാങ്കുകള്‍ ഒരു കണ്‍ സോര്‍ഷ്യം രൂപപെടുത്തിയിട്ടുമുണ്ട്. പ്രമുഖ കമ്പനികളിലെ പിരിച്ചു വിടലും അതിനു പിന്നാലെ ഉണ്ടായ അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയും 2008 ലേതിന് സമാനമായ സാമ്പത്തീക പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക ആഗോള വിപണിക്ക് ഇല്ലാതില്ല. ഇതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്കുകള്‍ ജാഗ്രതയോടെയുള്ള…

Read More

സെന്റ് പാട്രിക് ഡേ ആഘോഷങ്ങളില്‍ പങ്കാളികളായി സ്റ്റെപ്‌സൈഡിലെ ഇന്ത്യന്‍ സമൂഹവും

അയര്‍ലണ്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് സെന്റ് പാട്രിക്‌സ് ഡേ ആഘോഷം. തെരുവുകളെ വര്‍ണ്ണച്ചാര്‍ത്തണയിക്കുന്ന ഈ ആഘോഷത്തെ ഏറെ ആവേശത്തോടെയാണ് എല്ലാ വര്‍ഷവും അയര്‍ലണ്ട് ജനത വരവേല്‍ക്കുന്നത്. ഐറിഷ് പൗരന്‍മാര്‍ ഉള്ള രാജ്യങ്ങളിലെല്ലാം ഇത്തവണ സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്  പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ അയര്‍ലണ്ടില്‍ എത്തുന്ന വിദേശ സമൂഹവും ഈ ആഘോഷങ്ങള്‍ ഇപ്പോള്‍ തങ്ങളുടേത് കൂടിയാക്കി മാറ്റുന്ന കാഴ്ചകളാണ് എങ്ങും കാണുന്നത്. തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കൈത്താങ്ങായ അയര്‍ലണ്ടിനോടും അവരുടെ സംസ്‌കാരത്തോടും ആഘോഷങ്ങളോടും ഉള്ള ബഹുമാനം കൂടിയാണ് വിദേശസമൂഹം ഇതിലൂടെ പ്രകടമാക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമായിരുന്നു സ്റ്റെപാസൈഡില്‍ നടന്ന സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍. കേരളീയര്‍ അടക്കമുള്ള ഇന്ത്യന്‍ സമൂഹം പാട്രിക്‌സ് ഡേ പരേഡില്‍ പങ്കാളികളായി. ഡാന്‍സും പാട്ടും ആഘോഷങ്ങളുമായി ഇന്ത്യന്‍ സമൂഹം പരേഡില്‍ നിറഞ്ഞാടുന്ന കാഴ്ചയാണ് കണ്ടത്. ഇവര്‍ ഐറീഷ് ദേശീയ…

Read More

പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

യൂറോ സോണില്‍ വീണ്ടും പലിശ നിരക്കുകള്‍ ഉയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് . 50 ബേസിക് പോയിന്റുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്‍ഫ്‌ളേഷനെ പിടിച്ചു നിര്‍ത്തി മാര്‍ക്കറ്റിനെ സ്റ്റേബിളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രല്‍ ബാങ്കിന്റെ നടപടി. നിക്ഷേപ പലിശ 2.5 ശതമാനത്തില്‍ നിന്നും മൂന്നു ശതമാനമായാണ് ഉയര്‍ത്തിയത്. റി ഫിനാന്‍സിംഗ് ഓപ്പറേഷന്‍സിന്റെ നിരക്ക് 3 ല്‍ നിന്നും 3.5 പോയിന്റായി ഉയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 22 മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്. പലിശ നിരക്കുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Read More

സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ ജൂണ്‍ 19 , 20 തിയതികളില്‍

പുതുതായി അയര്‍ലണ്ട് പൗരത്വം ലഭിക്കുന്നവര്‍ക്കുള്ള സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ ജൂണ്‍ മാസത്തില്‍ നടത്തും. ജൂണ്‍ 19 , 20 തിയതികളിലാണ് പരിപാടി നടക്കുക. കെറിയിലെ Killarney കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെറിമണി നടക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ പ്രോഗ്രാമിലേയ്ക്കുള്ള ക്ഷണം വരും ദിവസങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്നതാണ്. പരിപാടിക്ക് എത്തുന്നവര്‍ ഐഡന്റിറ്റി തെളിയിക്കുന്നതിനായി തങ്ങളുടെ ഒര്‍ജിനല്‍ പാസ്‌പോര്‍ട്ട് കൊണ്ടുവരേണ്ടതാണ്. ഇത് സാധിക്കാത്തവര്‍ മറ്റെന്തെങ്കിലും വാലിഡ് ഐഡി പ്രൂഫ് ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ക്ക് സത്യപ്രതിജ്ഞ എടുക്കേണ്ടതാണ്. ഇതിനുശേഷം സര്‍ട്ടിഫികക്കറ്റ് ഓഫ് നാച്ചുറൈസേഷന്‍ പോസ്റ്റ് വഴി അയച്ചു നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക. https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies/ https://www.killarneyconventioncentre.ie/citizenship-ceremonies/

Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നിയമിക്കുന്നു

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നിയമിക്കുന്നു. ഉയര്‍ന്ന ശമ്പളത്തിലാണ് നിയമനം. മണിക്കൂറിന് 15.34 യൂറോയാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഏപ്രീല്‍ മാസം മുതല്‍ ഇത് 15.88 യൂറോയാകും. പ്രതിവര്‍ഷം 31993 യൂറോ ഇപ്പോള്‍ ലഭിക്കും. ഭാവിയില്‍ ഇത് 45295 യൂറോ വരെയാകാനുള്ള സാധ്യത ഉണ്ട്. സെക്യൂരിറ്റി ജോലിയില്‍ മുന്‍ പരിചയമില്ലാവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ട്രെയിനിംഗ് നല്‍കുന്നതാണ്. മൂന്നു വിധത്തിലുള്ള കരാറിലാണ് നിയമനം. ആഴ്ചയില്‍ കുറഞ്ഞത് 40 മണിക്കൂര്‍ ജോലി ചെയ്യേണ്ട കരാറും കുറഞ്ഞത് 30 മണിക്കൂര്‍ ജോലി ചെയ്യേണ്ട കരാറും ഉണ്ട്. ഇതില്‍ ഏത് തെരഞ്ഞെടുത്താലും ഏഴ് ദിവസത്തെ റോസ്റ്ററില്‍ ഏത് ഷിഫ്റ്റും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാവുന്ന കരാര്‍ ഉണ്ട്. ഇത് വെള്ളി , ശനി ഞായര്‍ ദിവസങ്ങളിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും…

Read More

വീണ്ടും പുരസ്‌കാര തിളക്കത്തില്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ്

അയര്‍ലണ്ടിലെ ഇന്ത്യന്‍ റസ്‌റ്റോറന്റുകളില്‍ പ്രമുഖവും രുചി വൈവിദ്ധ്യം കൊണ്ട് അയര്‍ലണ്ട് മലയാളികള്‍ അടക്കമുള്ളവരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്ത പേരാണ് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ്. അര്‍ഹയ്ക്കുള്ള അംഗീകാരം എന്ന നിലയില്‍ വീണ്ടും പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ് പിങ്ക് സാള്‍ട്ടിനെ. റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (RAI) നല്‍കുന്ന ബെസ്റ്റ് റെസ്റ്റോറന്റ് മാനേജര്‍ -2023 അവാര്‍ഡാണ് പിങ്ക് സാള്‍ട്ടിനെ തേടിയെത്തിയിരിക്കുന്നത്. പിങ്ക് സാള്‍ട്ട് റെസ്‌റ്റോറന്റിന് ഈ അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമല്ല 2020 ലും ഈ അവാര്‍ഡിന് അര്‍ഹരായത് പിങ്ക് സാള്‍ട്ടായിരുന്നു. 2022 ലെ ഐറീഷ് റെസ്റ്റോറന്റ് അവാര്‍ഡില്‍ ബെസ്റ്റ് വേള്‍ഡ് കുസിന്‍ അവാര്‍ഡ് ലഭിച്ചത് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റിനായിരുന്നു. മുമ്പ് Indian Curry Awards ന്റെ Best New Comer അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ പിങ്ക് സാള്‍ട്ടിന് ലഭിച്ചിരുന്നു. https://www.facebook.com/100040012615335/posts/pfbid0A8Zsk1pHJtwLozBdZ3uGv99smZMx6QKbKzVEAHbeupNCFakmqbcN3N26Coias894l/?d=w

Read More