ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “SUMMER FEST” 2024 “KOLAHALAM” എന്ന പരിപാടി നിങ്ങൾക്കായി ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നു. “SUMMER FEST” ഇന്റെ ഭാഗമായി കുട്ടികൾക്കായി “OBSTACLE COURSE” സുകളും അനേകം തരത്തിലുള്ള “BOUNCY CASTLE ” ലുകളും ക്രമീകരിച്ചിട്ടുണ്ട്. VINTAGE CARSHOW / FACE PAINTING / CULTURAL DANCE / MAGIC SHOW എന്നിവയ്ക്ക് പുറമെ രാവിന് മാറ്റുകൂട്ടുവാൻ DJ LIVE MUSIC ക്കും GANAMELAYUM ഒരുക്കിയിരിക്കുന്നു. ഇതിലെല്ലാം ഉപരി 10 ഓളം “PROFESSIONAL CHEF” കൾ അണിനിരന്ന് നടൻ തട്ട് വിഭവങ്ങൾ മുതൽ CONTINENTAL ഡിഷസ് വരെ ലൈവ് ആയി നിങ്ങൾക്കായി ഒരുക്കുന്നു. ഈ രുചിക്കൂട്ടുകൾ ആസ്വദിക്കാനായി നിങ്ങൾ മറക്കാതെ, ഈ വരുന്ന ജൂൺ 27 2024 ന് ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന…
Read MoreAuthor: Reena
Accommodation Available in Citywest
Hi Single room available for rent in citywest, from August first week , 3km from Tallaght hospital. 200 meter from bus stop ,900 meter from Luas station. Bus stop in 2 minutes. Dunnes stores and Lidl nearby. Please contact Jithin: 0894833554
Read Moreഎച്ച്എസ്ഇ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ അവസാനിച്ചു
അയർലണ്ടിൽ നിലവിലുള്ളവർക്കും അയർലണ്ടിലേയ്ക്ക് വരാനാഗ്രഹിച്ചിരിക്കുന്ന നഴ്‌സുമാർക്കും സന്തോഷ വാർത്ത. ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിലെ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ ഇന്ന് (15 ജൂലൈ 2024) അവസാനിച്ചു എന്ന് സിഇഒ ബെർണാഡ് ഗ്ലോസ്റ്റർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എച്ച്എസ്ഇ റിക്രൂട്ട്മെന്റ് ഫ്രീസ് ഏർപ്പെടുത്തിയത്. കഴിഞ്ഞ 8 മാസത്തോളമായി ഡിസിഷൻ ലെറ്റർ വരെ കിട്ടി എച്ച്എസ്ഇ ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ള നഴ്സുമാർക്ക് ആശ്വാസ വാർത്തയാണിത്. കൂടാതെ അയർലണ്ടിൽ നിലവിൽ പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നരും കാത്തിരുന്ന ഒരു തീരുമാനമാണിത്. നിരവധി പേരാണ് അയർലണ്ടിൽ ഇന്റർവ്യൂ പാസ്സായി എച്ച്എസ്ഇ പാനലിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഈ ഒരു വാർത്തയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നത്. ഈ വർഷത്തെ ധനകാര്യത്തിൽ എച്ച്എസ്ഇക്ക് 1.5 ബില്യൺ യൂറോ അധികമായി നൽകുമെന്ന് ഈ ആഴ്ച ആദ്യം സർക്കാർ പ്രഖ്യാപിച്ചു. അധിക 1.5 ബില്യൺ യൂറോ “ആരോഗ്യ സേവനത്തിൻ്റെ അടിസ്ഥാനത്തിലേക്ക്” പോകുന്ന…
Read Moreരണ്ട് മാസങ്ങൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി.
നീനാ (കൗണ്ടി ടിപ്പററി) : മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ രണ്ട് മാസങ്ങൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി. കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ, കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും, ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ രണ്ട് മാസങ്ങൾ. ‘ഇലുമിനാറ്റി, ആവേശം, തരംഗം, അമ്പാൻ ‘എന്നിവയാണ് ഗ്രൂപ്പുകൾ. ലേലം, റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി. ഓഗസ്റ്റ് 23 ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടക്കും. അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പുകളെ കാത്തിരിക്കുന്നത്. വടംവലി, റിലേ, ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ, ചാക്കിലോട്ടം, എന്നിവ അവയിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെടുന്നു. ജേഴ്സികൾ അണിഞ്ഞ് ‘സ്പോർട്സ്ഡേ’ യിൽ ആധിപത്യം സ്ഥാപിക്കാൻ കാത്തിരിക്കുകയാണ്…
Read More‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ഓഗസ്റ്റ് 16,17,18 തീയതികളിൽ നടക്കും.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അട്ടപ്പാടി PDM ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു . Location: Limerick Race Course,Green mount park Patrickswell, V94K858 കൂടുതൽ വിവരങ്ങൾക്ക്: ഫാ.പ്രിൻസ്…
Read More2,200-ലധികം ജീവനക്കാരെ നിയമിക്കുന്നതിന് HSE പച്ചക്കൊടി
അയർലണ്ടിൽ HSE റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ ഉടൻ നീക്കാൻ സാധ്യത. കൂടാതെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ എടുത്തു മാറ്റുമ്പോൾ 2,200-ലധികം ഹെൽത്ത് കെയർ ജീവനക്കാരെ നിയമിക്കുന്നതിന് HSE യുടെ പച്ചക്കൊടി. ഇന്നലെ ജൂൺ 18 നാണ് ഈ വാർത്ത പുറത്തു വന്നത്. ഈ വർഷം അധികമായി 2,969 ജീവനക്കാർക്കായി ധനസഹായം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു. ഇതിൽ 2,268 പുതിയ നിയമനങ്ങൾ ഹെൽത്ത് കെയരിലും 701 നിയമനങ്ങൾ മറ്റ് വിഭാഗങ്ങളിലുമായിരിക്കും. Department of Children, Equality, Disability, Integration and Youth എന്നീ വിഭങ്ങളിലാണ് ഈ പറഞ്ഞ 701 നിയമനങ്ങൾ വരുക. ഈ 2,268 അധിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. 2024-ൽ ഘട്ടം ഘട്ടമായി ഓരോ മേഖലയിലും റിക്രൂട്ട്‌മെന്റ് ലക്ഷ്യങ്ങൾ എച്ച്എസ്ഇയെ കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, ഹെൽത്ത് സർവീസിലെ ജീവനക്കാരുടെ സ്ഥലംമാറ്റം, കരിയർ…
Read Moreഅയർലണ്ടിൽ സെക്യൂരിറ്റി ജീവനക്കാർക്ക് വേതന വർധന
സെക്യൂരിറ്റി തൊഴിലാളികൾക്കുള്ള പുതിയ എംപ്ലോയ്‌മെന്റ് റെഗുലേഷൻ ഓർഡറിന് മന്ത്രി ഹിഗ്ഗിൻസ് അംഗീകാരം നൽകി. പുതിയ എംപ്ലോയ്‌മെന്റ് റെഗുലേഷൻ ഓർഡർ (ERO) 2024 ജൂലൈ 1-ന് പ്രാബല്യത്തിൽ വരും. അതായത് 2024 ജൂലൈ 1 മുതൽ ഈ മേഖലയിലെ തൊഴിലാളികൾക്ക് മണിക്കൂറിന് €14.50 എന്ന പുതിയ മിനിമം വേതന നിരക്ക് നൽകും. ഇതോടെ ഈ മേഖലയിലെ തൊഴിലാളികൾക്കുള്ള നിയമാനുസൃത കുറഞ്ഞ വേതന നിരക്ക് മണിക്കൂറിൽ 12.90 യൂറോയിൽ നിന്ന് 14.50 യൂറോ ആയി വർദ്ധിക്കും.
Read Moreകോർക്ക്, ലിമെറിക്ക് കൗണ്ടികളിൽ താമസിക്കുന്നവരുടെ GNIB (IRP) രജിസ്ട്രേഷൻ ഇനി ഡബ്ലിനിൽ
ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ (GNIB) നിന്ന് നീതിന്യായ വകുപ്പിന്റെ ഇമിഗ്രേഷൻ സർവീസ് ഡെലിവറിയിലേക്ക് (ISD). കോർക്ക്, ലിമെറിക്ക് കൗണ്ടികളിൽ താമസിക്കുന്ന വ്യക്തികൾക്കുള്ള ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷനുകളുടെ (GNIB / IRP) ആദ്യ തവണ രജിസ്ട്രേഷന്റെയും പുതുക്കലിന്റെയും ഉത്തരവാദിത്തം ജൂലൈ 8 2024 മുതൽ ഡബ്ലിനിലെ 13-14 Burgh Quay, Dublin 2 എന്ന രജിസ്ട്രേഷൻ ഓഫീസിൽ വച്ച് നടത്തപ്പെടും. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് കിൽഡെയർ, മീത്ത്, വിക്ലോ എന്നീ കൗണ്ടികൾക്കും ഈ വിധത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഐറിഷ് ഇമിഗ്രേഷൻ അനുമതിയുടെ ആദ്യ തവണ രജിസ്ട്രേഷൻ ഫ്രീഫോൺ നമ്പർ (1800 800 630) ഉപയോഗിച്ച് ആദ്യ തവണ രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റുകൾക്ക് ബുക്ക് ചെയ്യാം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഓപ്പറേറ്റർമാർ ലഭ്യമാണ്. രജിസ്ട്രേഷനായുള്ള അപേക്ഷകർ അവരുടെ പാസ്‌പോർട്ട്…
Read More2023-ൽ അയർലണ്ടിൽ തട്ടിപ്പുകളിലൂടെ മോഷ്ടിക്കപ്പെട്ടത് 100 മില്യൺ യൂറോ
കഴിഞ്ഞ വർഷം വിവിധ തട്ടിപ്പുകളിലൂടെ ഏകദേശം 100 മില്യൺ യൂറോ തട്ടിപ്പുകാർ മോഷ്ടിച്ചതായി പുതിയ കണക്കുകൾ പുറത്ത്. വിവരങ്ങൾ സമാഹരിച്ച FraudSMART അനുസരിച്ച്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 16% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം വഞ്ചനാപരമായ ഇടപാടുകളുടെ 95% ഉം മൊത്തം വഞ്ചനയുടെ 36% നഷ്‌ടവും കാർഡ് മുഖേന നടന്ന തട്ടിപ്പിലൂടെയാണ്. ഈ അത്യാധുനിക ലോകത്ത് ടെക്നോളജി ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളാവാൻ എല്ലാവരും ശ്രദ്ധിക്കുക.
Read Moreപങ്കാളീസ് ക്രിക്കറ്റ് ടൂർണമെന്റിൽ AMC ചാമ്പ്യൻമാർ
Corkagh Park ക്രിക്കറ്റ് ഗ്രൗണ്ടിൽ May 18 ന് നടത്തപെട്ട പങ്കാളീസ് ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻമാരായി AMC. ആവേശോജ്വലമായ ഫൈനലിൽ കരുത്തരായ LCC യെ 24 റൺസിന് ആണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്കു ട്രോഫിയും €501 ക്യാഷ് പ്രൈസും ലഭിച്ചു. റണ്ണേഴ്സ് അപ്പ് ആയ LCC ക്ക് ലഭിച്ചത് ട്രോഫിയും €301 യൂറോയും ആണ്. ഉദ്വേഗ ജനകമായ നിരവധി നിമിഷങ്ങൾ സമ്മാനിച്ച, അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരങ്ങൾ നിറഞ്ഞ ക്രിക്കറ്റ് പോരാട്ടത്തിൽ അയർലണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച 12 ടീമുകൾ ആണ് മാറ്റുരച്ചത്. ടൂർണമെന്റിലെ മികച്ച താരം ആയി LCC യുടെ Jibran തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബാറ്റർ അവാർഡ് Gully Cricket ലെ Parag. S ന് ആണ്. Waterford Tigers ക്രിക്കറ്റ് ക്ലബ്ബിലെ Anand ആണ് Best bowler അവാർഡ്. ഫൈനലിലെ മികച്ച താരം…
Read More