പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ; ബാങ്ക് ഓഫ് അയര്‍ലണ്ട്

അയര്‍ലണ്ടില്‍ വ്യാപിക്കുന്ന പുതിയൊരു തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഉപഭോക്താക്കളുടെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം തട്ടുന്ന സംഘങ്ങളാണ് സജീവമായിരിക്കുന്നത്. ഇത്തരം തട്ടിപ്പില്‍പ്പെടരുതെന്നാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നാണെന്നു പറഞ്ഞു ഉപഭോക്താക്കള്‍ക്ക് ഒരു ഫോണ്‍ കോള്‍ വരികയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പറയും. ഇങ്ങനെ ലോഗിന്‍ ചെയ്ത് കഴിയുമ്പോള്‍ പുതിയ ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ലൈവ് ചാറ്റിനായി ഉപഭോക്താവിന്റെ സിസ്റ്റം ചെക്ക് ചെയ്യാനാണ് ഈ വെബ്‌സൈറ്റ് എന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്. എന്നാല്‍ ഈ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ സിസ്റ്റത്തിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ആദ്യം ലോഗിന്‍ ചെയ്ത ബാങ്ക് വെബ്‌സൈറ്റ് ഉപയോഗിച്ച് പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും. ഇത്തരം കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ബാങ്കില്‍…

Read More

ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍

അയര്‍ലണ്ടിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍. Visitor Operations Assistant എന്ന തസ്തികയിലേയ്ക്കാണ് നിയമനം. വരാനിരിക്കുന്ന വിന്ററില്‍ നടക്കുന്ന Wild Light Session എന്ന പ്രോഗ്രാമിലേയ്ക്കാണ് നിയമനം. ഡബ്ലിന്‍ മൃഗശാല നടത്തുന്ന നടത്തുന്ന ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ് ഇത്. ആയിരക്കണക്കിന് ആളുകളാണ് ഈ സമയത്ത് മൃഗശാല സന്ദര്‍ശിക്കുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെ വിന്റര്‍ സമയത്താണ് ഈ പരിപാടി നടക്കുന്നത്. കസ്റ്റമര്‍ റിലേഷനില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കാണ് അവസരം. സന്ദര്‍ശകരെ സ്വീകരിക്കുക, ടിക്കറ്റ് സ്‌കാന്‍ ചെയ്യുക, റീ ടെയ്ല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുക എന്നിവയാണ് ഇവരുടെ പ്രധാന ജോലികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/wild-lights-visitor-operations-assistants-zoo

Read More

നിങ്ങള്‍ക്ക് അഭിനയിക്കാനുള്ള കഴിവും താത്പര്യവും ഉണ്ടോ ? ഇതാ ഒരു പരസ്യത്തിലേയ്ക്ക് അവസരം

അഭിനയിക്കാന്‍ കഴിവുള്ളവര്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം. ഒരു പരസ്യത്തിലഭിനയിക്കാനുള്ള കാസ്റ്റിംഗ് കോളാണ് വന്നിരിക്കുന്നത്. Eirgrid നു വേണ്ടി ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ഒരു പരസ്യ ചിത്രീകരണത്തിലേയ്ക്കാണ് ക്ഷണം. ഡബ്ലിനിലായിരിക്കും ചിത്രീകരണം നടക്കുക. അഭിനയത്തില്‍ മുന്‍പരിചയമില്ലെങ്കിലും നിങ്ങള്‍ താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍ പെടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അപേക്ഷിക്കാം. A woman in her 30s/40s with two children aged between seven and 14-years-old A real farmer in his mid to late 30s with a daughter aged five to eight-years-old Late 50s/mid 60s close, outdoorsy couple with a sense of adventure. Grandchild aged four to seven-years-old Young female friends in early 20s – possibly school or…

Read More

ഊര്‍ജ്ജ വിലകളില്‍ കുറവ് പ്രഖ്യാപിച്ച് SSE എയര്‍ട്രിസിറ്റി

രാജ്യത്ത് ഊര്‍ജ്ജവിതരണ കമ്പനികളെല്ലാം നിരക്ക് കുറയ്ക്കുകയാണ്. SSE എയര്‍ട്രിസിറ്റിയാണ് ഇപ്പോള്‍ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ നിരക്കുകളില്‍ കുറവു വരുത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. വൈദ്യുതി നിരക്ക് 12 ശതമാനവും ഗ്യാസിന്റെ നിരക്ക് 10 ശതമാനവും കുറയ്ക്കാനാണ് പദ്ധതി. ഉപഭോക്താവിന് ടാക്‌സുള്‍പ്പെടെ പ്രതിവര്‍ഷം 384.5 യൂറോയുടെ ലാഭം ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടിലാകമാനം ഏഴ് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളാണ് നിലവില്‍ കമ്പനിക്കുള്ളത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കുകളാണ് ഇപ്പോള്‍ കുറയ്ക്കുന്നത്. നേരത്തെ എനര്‍ജിയ , ഇലക്ട്രിക് അയര്‍ലണ്ട് എന്നീ കമ്പനികള്‍ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചിരുന്നു.

Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കൂടി ഇക്കഴിഞ്ഞമാസം കടന്നുപോയത് 3.4 മില്ല്യണ്‍ ആളുകള്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്ത്. 2023 ഓഗസ്റ്റ് മാസത്തില്‍ മാത്രം 3.4 മില്ല്യണ്‍ ആളുകളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിത്ത് 12 ശതമാനത്തോളം കൂടുതലാണിത്. ഈ വര്‍ഷത്തെ ആദ്യത്തെ എട്ടുമാസത്തെ കണക്കുകള്‍ പരിശോധിച്ചാലും 22 മില്ല്യണ്‍ ആളുകളാണ് ഇതുവഴി യാത്ര ചെയ്തത്. ഇതും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്. ഇതില്‍ തന്നെ പകുതിയോളം അതായത് പത്ത് മില്ല്യണിലധികം ആളുകള്‍ യാത്ര ചെയ്തത് ജൂണ്‍, ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ്. ഓഗസ്റ്റ് 13 ഞായറാഴ്ച മാത്രം യാത്ര ചെയ്തത് 1,19000 ആളുകളാണ്. യാത്രക്കാരുടെ സെക്യൂരിറ്റി , ഇമിഗ്രേഷന്‍ , ബാഗേജ് ചെക്കിംഗുകള്‍ക്കുള്ള സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

Read More

തൊഴിലവസരങ്ങളുമായി Boojum ന്റെ പുതിയ ബ്രാഞ്ച്

മെക്‌സിക്കന്‍ ഭക്ഷണ വിതരണ ശൃംഖലയായ Boojum ഡബ്ലിനില്‍ തങ്ങളുടെ എട്ടാമത്തെ ബ്രാഞ്ച് ആരംഭിക്കുന്നു. Liffey Valley യിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്തമാസമാണ് പ്രവര്‍ത്തനം തുടങ്ങുക. ഇതോ മുപ്പത് പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കും. ഇവിടെ ഫുള്‍ ടൈം, പാര്‍ട്ട് ടൈം വ്യവസ്ഥകളില്‍ നിയമനങ്ങള്‍ നടക്കും. പ്രസ്തുതമേഖലില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ ബ്രാഞ്ചുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.  

Read More

ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫീസറാകാം ; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

അയര്‍ലണ്ടിലെ പോലീസ് സേനയില്‍ അവസരങ്ങള്‍. ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്കാണ് അവസരങ്ങള്‍ ഉള്ളത്. രാജ്യവ്യാപകമായി നൂറുകണക്കിന് ഒഴിവുകളാണ് ഉള്ളത്. ഹ്യൂമന്‍ റിസോഴ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിനാന്‍സ് , കമ്മ്യൂണിക്കേഷന്‍, ലീഗല്‍ സര്‍വ്വീസ്, മെഡിക്കല്‍ സര്‍വ്വീസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. 17 വയസ്സാണ് കുറഞ്ഞപ്രായപരിധി. മുന്‍പരിചയം അഭികാമ്യമാണ്. സെപ്റ്റംബര്‍ 20 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.garda.ie/!FB56Z4

Read More

വിസ്മയങ്ങളുടെ മാന്ത്രിക ചെപ്പ് തുറന്ന്, നവചരിതം രചിച്ച് IFA പൊന്നോണം 23 ദ്രോഗഡയിൽ അരങ്ങേറി

ദ്രോഗഡ: ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും ഓണത്തിന്റ ഗൃഹാതുര സ്മരണകൾ എന്നും മനസ്സിൽ കൊണ്ടുനടക്കുന്ന പ്രവാസി മലയാളികൾക്ക് ഈ പൊന്നിൻ ചിങ്ങ മാസത്തിൽ ഹൃദ്യമായ ആഘോഷ വിരുന്നൊരുക്കി IFA. ദ്രോഗഡ ടെര്‍മൊൻഫെക്കിനിൽ സെപ്റ്റംബർ രണ്ടാം തിയതി നടന്ന പൊന്നോണം 23ൽ പങ്കെടുത്ത എണ്ണൂറിൽ പരം കാണികൾക്ക് അതിരുകളില്ലാത്ത വർണ്ണകാഴ്ചകളാണ് IFA ഒരുക്കിയത്. മേളക്കൊഴുപ്പിന്റെ ചാരുത ഒട്ടും നഷ്ടപ്പെടാതെ ഡ്യൂ ഡ്രോപ്‌സ് ടീം അവതരിപ്പിച്ച ചെണ്ടമേളവും, പുൽക്കൊടി നാമ്പുകളെ പോലും പുളകമണിയിച്ച ഇന്ത്യൻ ഫാമിലി അസോസിയേഷൻ കൂട്ടായ്മയിലെ വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും, പ്രൊഫഷണൽ ചടുല നൃത്തത്തിന്റെ  അവസാന വാക്കായ നൃത്തസംഘം ‘ഡാൻസിംഗ് ഡൈനമൈറ്റ്സ്’ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികൾക്ക് വേറിട്ട ഹൃദ്യാനുഭവമായി. വിശിഷ്ടാതിഥികളായി എത്തിയ    ലൗത് കൗണ്ടി മേയർ എയ്‌ലീൻ ടുള്ളി, ഗാർഡ ചീഫ് ആൻഡ്രു  വാട്ടേഴ്സ് എന്നിവർ മാവേലിയോടും പുലികളിയോടുമൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നു. IFA…

Read More

ഐറിഷ് പൗരന്‍മാരായ ഇന്ത്യക്കാര്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍

  ഇന്ത്യന്‍ വംശജരും എന്നാല്‍ ഐറീഷ് പൗരത്വം ലഭിച്ചവരുമായ ആളുകള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളും ഒപ്പം ആവശ്യമായ രേഖകളുടെ വിവരങ്ങളും ചുവടെ ചേര്‍ക്കുന്നു REPATRIATION PROCESS FOR THE DECEASED IRISH CITIZENS OF INDIAN ORIGIN (1)

Read More

ഊര്‍ജ്ജവില കുറയ്ക്കാന്‍ ഇലക്ട്രിക് അയര്‍ലണ്ടും

രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ട്. ഗ്യാസിന്റെയും വൈദ്യുതിയുടേയും വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഗ്യാസിന്റെ വിലയില്‍ 10 ശതമാനവും വൈദ്യുതിയുടെ വിലയില്‍ 12 ശതമാനവുമാണ് കുറവു വരുത്തുന്നത്. ഇത് വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം ശരാശരി  212.06 യൂറോയും ഗ്യാസ് ബില്ലില്‍ 216.67 യൂറോയും ലാഭിക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണകമ്പനിയാണ് ഇലക്ട്രിക് അയര്‍ലണ്ട്. യുക്രന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് കമ്പനി വില കുറയ്ക്കാനുള്ള തീരുമാനം എടുക്കുന്നത്. ഊര്‍ജ്ജവിതരണ കമ്പനികള്‍ ഇതിനകം നിരവധി തവണ വില വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഊര്‍ജ്ജത്തിന്റെ മൊത്തവിലയില്‍ പല തവണ കുറവ് വന്നിട്ടും കമ്പനികള്‍ വില കുറച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഒപ്പം രാഷ്ട്രീയമായും സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് വില കുറയ്ക്കാനുള്ള തീരുമാനം. വരും…

Read More