ഓണ്‍ലൈന്‍ വിപണനരംഗത്തെ ആഗോള ഭീമനായ ആമസോണ്‍ അയര്‍ലണ്ടില്‍ വെയര്‍ഹൗസും ഫുള്‍ഫില്‍മെന്റ് സെന്ററും ആരംഭിക്കുന്നു. പുതുതായി 500 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഡബ്‌ളിനിലെ ബ്ലാഡോണെല്‍ ബിസിനസ് പാര്‍ക്കിലാണ് ആമസോണിന്റെ കൂറ്റന്‍ വെയര്‍ ഹൗസ് സ്ഥാപിക്കുന്നത്.
6,30,000 സ്‌ക്വയര്‍ഫൂട്ട് വിസ്തൃതിയിലാണ് വെയര്‍ഹൗസ് ഒരുങ്ങുന്നത്. അയര്‍ലണ്ടിലെ ആദ്യ ആമസോണ്‍ വെയര്‍ഹൗസായ ഇവിടെന്നും അയര്‍ലണ്ടിലേയ്ക്കും യൂറോപ്പിലെ മറ്റുരാജ്യങ്ങളിലേയ്ക്കുമുള്ള പ്രൊഡക്ടുകളുടെ പാക്കിംഗും ഷിപ്പിംഗുമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
വെയര്‍ഹൗസ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ അയര്‍ലണ്ടിലുള്ള അമസോണ്‍ കസ്റ്റമേഴ്‌സിന് തങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ ഒരു ദിവസത്തിനുള്ളില്‍ ലഭിക്കും. അടുത്ത വര്‍ഷമാകും ഇവിടെ നിന്നുള്ള സേവനങ്ങള്‍ ആരംഭിക്കുക. നിലവില്‍ ആമസോണിന് അയര്‍ലണ്ടില്‍ ഒരു ഡെലിവെറി സ്‌റ്റേഷന്‍ മാത്രമാണുള്ളത്.
രണ്ടാമത്തെ ഡെലിവറി സ്‌റ്റേഷന്‍ ഡബ്ലിനില്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇവിടെ 20 പേര്‍ക്ക് സ്ഥിരജോലി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.