മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായ അഖിലേഷ് മിശ്രയെ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. 1989 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ അഖിലേഷ് ശര്‍മ്മ ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ സ്പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ടിക്കുകയാണ്.
ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ച അഖിലേഷ് മിശ്ര വലിയ ബഹുമതിയായാണ് ഈ നിയമനത്തെ കാണുന്നതെന്നും പറഞ്ഞു. 2018 മുതല്‍ അയര്‍ലണ്ടില്‍ അംബാസിഡറായി ജോലി ചെയ്യുന്ന സന്ദീപ് കുമാറിന്റെ പിന്‍ഗാമിയായാണ് അഖിലേഷ് മിശ്ര എത്തുന്നത്.
Great honour to be appointed as #Ambassador to #Ireland, #EmeraldIsle, with breathtaking natural beauty, rich history, culture & literature and the world's friendliest people, after my previous Ambassadorial stint in the Island “paradise on earth”, incredibly beautiful #Maldives. pic.twitter.com/2D4ZzLG5pd
— Akhilesh Mishra (@AkhileshIFS) August 5, 2021