സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രായപരിധി വന്നേക്കും

സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവം. ടൂറിസം , കള്‍ച്ചര്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ടസ്, മീഡിയ എന്നി മേഖലകളിലെ വിദഗ്ദര്‍ ഉള്‍പ്പെട്ട സംയുക്ത സമിതിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ കുറഞ്ഞ പ്രായപരിധി എത്രയായിരിക്കണമെന്നത് സംബന്ധിച്ച് സമിതിയില്‍ തീരുമാനമായിട്ടില്ല.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളിലേയ്ക്ക് അവര്‍ക്ക് ഹാനികരമായ പരസ്യങ്ങള്‍ എത്തുന്നത് തടയണമെന്ന നിര്‍ദ്ദേശവും സമിതി നല്‍കിയിട്ടുണ്ട്. ജംഗ് ഫുഡ്, ആല്‍ക്കഹോള്‍, ഗാംബ്ലിംഗ് എന്നിവ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേയ്‌ക്കെത്തുന്നത് തടയണമെന്നാണ് നിര്‍ദ്ദേശം.

സോഷ്യല്‍ മീഡിയ വഴി കുട്ടികളെ സംബന്ധിച്ച വിവിരങ്ങള്‍ ചോര്‍ത്തുന്നത് തടയണമെന്ന നിര്‍ദ്ദേശവും സമതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെ മേല്‍നോട്ടത്തിന് ഒരു ഓണ്‍ലൈന്‍ സേഫ്റ്റി കമ്മീഷണറെ നിയമിക്കണമെന്നും സമിതിയുടെ ശുപാര്‍ശയിലുണ്ട്.

Share This News

Related posts

Leave a Comment