30-34 പ്രായപരിധിക്കാര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു. ഡെല്‍റ്റ വകഭേദ വ്യാപനം മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ വാക്‌സിനേഷന്‍ പോര്‍ട്ടല്‍ 30-34 പ്രായപരിധിയിലുള്ളവര്‍ക്കായി ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്നു മുതല്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്യാം. ഫൈസര്‍ അല്ലെങ്കില്‍ മൊഡോണ വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക.

18-34 പ്രായപരിധിയിലുള്ളവര്‍ക്ക് പരമാവധി ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനും മുതിര്‍ന്നവര്‍ക്ക് അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസുകളും പൂര്‍ത്തിയാക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. 18-34 പ്രായപരിധിയിലുള്ളവര്‍ക്ക് തങ്ങള്‍ക്ക് അടുത്തുള്ള അംഗീകൃത ഫാര്‍മസിയില്‍ നിന്നും ജാന്‍സണ്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് 18 നും 34 നും ഇടയില്‍ പ്രായപരിധിയില്‍ പെട്ടവര്‍ ഏദേശം 800,000  ആളുകളാണ് ഇനി വാക്‌സിന്‍ സ്വീകരിക്കുവാന്‍ ഉള്ളത്. അയര്‍ലണ്ടിലെ ജനസംഖ്യയുടെ 69 ശതമാനത്തോളം ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 4.42 മില്ല്യണ്‍ വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്. 3,45,000 വാക്‌സിനുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്.

Share This News

Related posts

Leave a Comment