കോവിഡ് -19 നിയന്ത്രണങ്ങൾ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഡബ്ലിൻ സൂവിനും ഫോട്ട വൈൽഡ്ലൈഫ് പാർക്കിനും 1.1 മില്യൺ യൂറോ അടിയന്തര സർക്കാർ ധനസഹായം. 1.6 ദശലക്ഷം യൂറോ ഗ്രാന്റ് ഫണ്ട് ഈ മേഖലയ്ക്ക് അനുവദിക്കുമെന്ന് The Department of Housing, Local Government and Heritage സ്ഥിരീകരിച്ചു. 70,000 വരുന്ന ചെറുതും വലുതുമായ മൃഗശാലകൾക്കും അക്വേറിയകൾക്കും 500,000 യൂറോ വീതം ലഭ്യമാക്കാനാണ് പദ്ധതി.
അടിയന്തര ധനസഹായത്തിന്റെ ഭൂരിഭാഗവും ഡബ്ലിൻ മൃഗശാലയിലേക്കും ഫോട്ട വൈൽഡ്ലൈഫ് പാർക്കിലേക്കും പോകുന്നത് അവ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ വേണ്ടിയാണെന്നും വകുപ്പ് അറിയിച്ചു. പകർച്ചവ്യാധി മൂലം ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടുന്നതിനായി Dublin Zoo ഒരു കാമ്പയിൻ ആരംഭിച്ചതിന് ശേഷമുള്ള നിരവധി ദിവസത്തെ പ്രചാരണത്തിനൊടുവിലാണ് ഈ തീരുമാനമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ മൃഗശാലയിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും പാർപ്പിടം നൽകാനും ഏറ്റവും ഉയർന്ന പരിചരണം നൽകുവാനും ഒക്കെ ആയിട്ട് പ്രതിമാസം 500,000 യൂറോയോളം ചിലവാകും, എന്നാൽ സന്ദർശകരിൽ നിന്നുള്ള പതിവ് വരുമാനമില്ലാതെ മൃഗശാലയ്ക്ക് ഇത് നികത്താൻ കഴിയില്ല എന്നതും മറ്റൊരു സത്യമാണ്.