കൊറോണ വൈറസ്: അയർലണ്ടിൽ 378 പുതിയ കേസുകൾ

ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ 378 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം 1,979 ഉം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 67,903 ഉം ആയി.

ഇന്ന് അറിയിച്ച കേസുകളിൽ:

186 പുരുഷന്മാർ / 190 സ്ത്രീകൾ ആണുള്ളത്.

63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.

ഡബ്ലിനിൽ 124, ഡൊനെഗലിൽ 34, ലോത്തിൽ 23, കോർക്കിൽ 19, ലിമെറിക്കിൽ 19, ബാക്കി 159 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.

Share This News

Related posts

Leave a Comment