PUP സ്വീകരിക്കുന്നവരിൽ ഏഴു ദിവസംകൊണ്ട് 11% വർദ്ധനവ്

സാമൂഹ്യ സംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 330,000 പേർക്ക് ഈ ആഴ്ച പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ്  പേയ്‌മെന്റ് ലഭിക്കും – കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 11 ശതമാനത്തിലധികം ആളുകൾ  PUP-ക്കായി അപേക്ഷിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സർക്കാർ ലെവൽ 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമുതൽ തൊഴിലില്ലായ്മയുടെ തുടർച്ചയായ മുന്നേറ്റം ഈ കണക്ക് എടുത്ത് കാണിക്കുന്നു.

കഴിഞ്ഞയാഴ്ച, ഏകദേശം 296,000 ആളുകൾക്ക് പി‌യു‌പി ലഭിച്ചു – Level-5 നിയന്ത്രണങ്ങൾ മൂലം ബിസിനസുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതിനാൽ വെറും ഏഴു ദിവസത്തിനുള്ളിൽ 52,000 പേർ പദ്ധതിയിൽ ചേർന്നു. ഈ ആഴ്ച 329,991 പേർ പേയ്‌മെന്റുകൾ സ്വീകരിക്കും, കൂടാതെ 34,000 ആളുകൾ വരുമാന പിന്തുണക്കായും (Income Support) അപേക്ഷിച്ചിട്ടുണ്ട്.

ഈ ആഴ്ചത്തെ പി‌യു‌പി പേയ്‌മെന്റുകൾക്കായി സർക്കാർ 95.5 മില്യൺ യൂറോ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്, ഏഴ് ദിവസം മുമ്പ് ഇത് 85.6 മില്യൺ യൂറോയായിരുന്നു – 11.6% ശതമാനം വർധന. ഈ ആഴ്ച PUP സ്വീകരിക്കുന്നവരിൽ 25.3% – 83,500 പേർ – 25 വയസ്സിന് താഴെയുള്ളവരാണ്. PUP സ്വീകർത്താക്കളിൽ 23% പേർ 25-34 വയസ്സ് പ്രായമുള്ളവരാണ്, 21.7% പേർ 35-44 വയസ്സിനിടയിലുള്ളവരാണ്, വെറും 17% പേർ 45-54 വയസ്സ് പ്രായമുള്ളവരാണ്, 55 വയസ്സിനു മുകളിലുള്ളവർ 13%. എല്ലാ കൗണ്ടികളിലും  ക്ലെയിമുകൾ ഉയരുന്നു.

പി‌യു‌പി അവകാശപെടുന്നവരിൽ 41% പേർക്ക് 350 യൂറോ എന്ന ഉയർന്ന നിരക്ക് ലഭിക്കുന്നു, 17.5% പേർ 300 യൂറോ നിരക്കിന് യോഗ്യത നേടി, 18% പേർ 250 യൂറോ നിരക്കിന് അർഹരാണ്. ഏറ്റവും കുറഞ്ഞ PUP നിരക്കായ 203 യൂറോ 22.9% പേരും. ലെവൽ 5 നിയന്ത്രണങ്ങൾ തൊഴിൽ വിപണിയിൽ സ്വാധീനം ചെലുത്തുന്നതിനാൽ യുവാക്കൾ നേരിടുന്ന അൺഎംപ്ലോയ്‌മെന്റ് പ്രതിസന്ധിയെ ഈ കണക്കുകൾ എടുത്തുകാണിക്കുന്നു.

Share This News

Related posts

Leave a Comment