10 പട്ടണങ്ങളിലും നഗരങ്ങളിലുമായി ഐർ 5 ജി നെറ്റ്വർക്ക് ആരംഭിച്ചു. അയർലണ്ടിൽ 5 ജി മൊബൈൽ നെറ്റ്വർക്ക് സമാരംഭിക്കുന്ന രണ്ടാമത്തെ മൊബൈൽ ഓപ്പറേറ്ററായി ഐർ മാറി. വൊഡാഫോൺ ആണ് ആദ്യം 5 ജി അവതരിപ്പിച്ചത്.
100 സൈറ്റുകളിൽ നിന്നായി രാജ്യത്തെ 10 പട്ടണങ്ങളിലും നഗരങ്ങളിലും പുതിയ സേവനം തുടക്കത്തിൽ ലഭ്യമാകും, വരും ആഴ്ചകളിൽ 100 സൈറ്റുകളിൽ കൂടി വരും.
ലൊക്കേഷനുകൾ:
5 ജി നെറ്റ്വർക്ക് ലഭ്യമാവുന്ന നിലവിലെ ലൊക്കേഷനുകൾ താഴെപ്പറയുന്നവയാണ്.
Dublin, Cork, Limerick, Galway, Waterford, Carlow, Castlebar, Dundalk, Drogheda and Kilkenny.