കോർക്കിൽ 2020 ജൂൺ 27 ശനിയാഴ്ച്ച, മൾട്ടി കൾചറൽ മെഗാ ഇവന്റ് ”കോർക്ക് കാർണിവൽ 2020 ” FACE, അയർലണ്ട്ന്റെ ആഭിമുഖ്യത്തിൽ നടത്തുന്നതിനായുള്ള പ്രാഥമീക നടപടികൾ പൂർത്തിയായി.
ആൾ അയർലണ്ട് ക്രിക്കറ്റ് (T 20) ടൂർണമെന്റ്, വോളിബോള് ടൂർണമെന്റ്, ബാഡ്മിന്റൺ ടൂർണമെന്റ്, ഫുട്ബാൾ മത്സരം, വിവിധ കാലാകായിക മത്സരങ്ങൾ, മൾട്ടി കൾച്ചറൽ കലാപ്രദർശനങ്ങൾ എന്നിവയ്‌ക്കൊപ്പം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകൾ, 3001 യൂറോ പ്രൈസ് മണിയ്ക്കായി മാറ്റുരയ്ക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്കും കോർക്ക് കാർണിവൽ വേദിയാകും. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്രാ ഫുഡ് ഫെസ്റ്റിവൽ കാർണിവലിന്റെ മാറ്റുകൂട്ടും.
ഫോറം ഫോർ ആർട്സ് ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച്- FACE, അയർലണ്ട്ന്റെ നേതൃത്വത്തിൽ ആണ് കോർക്കിൽ മെഗാ ഇവന്റായി കാർണിവൽ എത്തുന്നത്. ഈ ഉത്സവത്തിലേയ്ക്ക് അയർലണ്ട്ലെ എല്ലാ കാലാകായിക പ്രേമികളുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
റോജോ: 0870660320
Share This News