2019 സെപ്റ്റംബർ 09 തിങ്കളാഴ്ച്ച കോർക്കിൽ കെയറർ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുമെന്ന് വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ് അറിയിച്ചു.
അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ള B&B നഴ്സിംഗാണ് കോഴ്സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്.
നഴ്സിംഗ് മേഖലയില്‍ ഒഴിവുള്ള ആയിരക്കണക്കിന് ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നിലവിലുള്ള നഴ്സിംഗ് ഫോഴ്സിനൊപ്പം കൂടുതല്‍ കെയറര്‍മാരെ നിയോഗിച്ചു ആരോഗ്യ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച് എസ് ഇ നയപരമായ തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ കൊല്ലം നടത്തപ്പെട്ട HSE ഇന്റര്‍വ്യൂ വഴി B&B നഴ്സിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ക്ക് എച്ച് എസ് ഇ യില്‍ നേരിട്ട് ജോലി ലഭിച്ചിട്ടുണ്ട്.അടുത്ത വര്‍ഷങ്ങളിലും സര്‍ക്കാര്‍ കൂടുതല്‍ പേരെ സര്‍വീസില്‍ സ്വീകരിക്കും എന്ന് ഉറപ്പായിട്ടുള്ളതിനാല് വന്‍ അവസരങ്ങളാണ് പഠിതാക്കളെ കാത്തിരിക്കുന്നത്.
അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിക്കുന്നു.
ഡബ്ലിനില്‍ ക്ളാസുകള്‍ നടക്കുന്നത് താലയിലാണ്. മറ്റ് സ്ഥലങ്ങളിലെ കോഴ്സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക.
Margaret Byrne 087 6865034