ലോനപ്പൻറെ മാമോദീസ ഫെബ്രുവരി ഒന്നിന്

ജയറാം നായകനാകുന്ന ലോനപ്പൻറെ മാമോദീസ എന്ന ചിത്രം ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുന്നു. ലോനപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. എന്നത്തേയും പോലെ ഒരു ടിപ്പിക്കൽ നാട്ടുംപുറത്തുകാരൻ.

ലോനപ്പൻ നഷ്ടം നിവർത്തിക്കുന്ന വാച്ച് റിപ്പയറിംഗ്, സെയിൽസ് ഷോപ്പ് നടത്തുന്നു. എന്നാൽ തൻറെ നഷ്ടങ്ങളെപ്പറ്റി അയാൾ ദുഃഖിക്കാറില്ല. അയാളെപ്പോലെ തന്നെ അവിവാഹിതരായ മൂന്നു സഹോദരിമാരുണ്ട്.
അതിന് ലോനപ്പന് സ്വന്തം ന്യായീകരണങ്ങളുണ്ട്. അവൻ കടലിൽ സഞ്ചരിക്കുന്ന ലക്ഷ്യമില്ലാത്ത ഒരു ബോട്ടിനെപ്പോലെ ജീവിക്കുന്നു, ജീവിതത്തിൽ വിജയിക്കുന്നവരെ കളിയാക്കി ജീവിക്കുന്ന ഒരാൾ ആണ് ലോനപ്പൻ.

ഇന്നസെൻറ്, അലെൻസിയർ, ലിയോ തദേവൂസ്, ജോജു ജോർജ്, ഈവ പവിത്രൻ തുടങ്ങിയ താരനിരയാണ് ചിത്രത്തിൽ.

 

Share This News

Related posts

Leave a Comment