ഡബ്ലിനിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷണം

ഡബ്ലിനിലെ കഫേകളിൽ ഒന്ന് ആവശ്യമുള്ള കുട്ടികൾക്ക് സൌജന്യ പ്രഭാത ഭക്ഷണം നൽകുന്നു. സ്കൂളിൽ പോകുന്ന വഴി ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഇത്. റഷിൽ ഉള്ള കഫേ സ്കിന്നി ബാച്ച് എന്ന സ്ഥാപനം 18 വയസ്സുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും തുറന്നുകൊടുക്കുന്ന പുതിയ സംരംഭത്തിൻറെ പേരിൽ പ്രശംസിക്കുകയാണ് ഇപ്പോൾ.

പോറിജ്ജും പഴങ്ങളും അടങ്ങിയ ആരോഗ്യകരമായ പ്രഭാതഭക്ഷണം രാവിലെ 8 മണി മുതൽ 9 മണിവരെ സ്കൂൾ ദിവസങ്ങളിൽ ലഭ്യമാകും. സ്പ്ന്നി ബാച്ചിൽ കുട്ടികൾക്കും കൌമാരപ്രായക്കാർക്കും ഈ പ്രഭാത ഭക്ഷണം തികച്ചും സൗജന്യമായി കൊടുക്കും. ഇത് മേടിക്കാൻ കുട്ടികൾ സ്വന്തമായി ഒരു ടിഫിൻ ബോക്സ് കൊണ്ടുവരാൻ കഫേ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ടേക്ക് അവേ ആയി മാത്രമായിരിക്കും ഫ്രീ ബ്രേക്ക് ഫാസ്റ്റ് വിതരണം ചെയ്യുക.

Share This News

Related posts

Leave a Comment