യുകെയില്‍ ഇടിഎ സംവിധാനം നവംബര്‍ 15 മുതല്‍ നിലവില്‍ വരും

യുകെയില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സംവിധാനം അടുത്തമാസം 15 മുതല്‍ നിലവില്‍ വരും. അയര്‍ലണ്ട് പൗരന്‍മാര്‍ക്കും അയര്‍ലണ്ടിലെ നിയമപരമായ താമസക്കാര്‍ക്കും പ്രത്യേക വിസയില്ലാതെ തന്നെ യുകെയിലേയ്ക്ക് സഞ്ചരിക്കാനാവും.

ഇതിനായി അയര്‍ലണ്ടിലെ നിയമാനുസൃത താമസക്കാരനാണെന്ന രേഖ കാണിക്കേണ്ടിവരും. എന്നാല്‍ യുകെ വഴി ട്രാന്‍സിസ്റ്റ് സംവിധാനത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇടിഎ വേണ്ടിവരും. കോമണ്‍ ട്രാവല്‍ ഏരിയയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഒഴിവുള്ളത്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

https://www.gov.uk/guidance/electronic-travel-authorisation-eta-residents-of-ireland#:~:text=You%20do%20not%20need%20an,or%20the%20Isle%20of%20Man

വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ഫോളോ ചെയ്യുക……………..

 

Share This News

Related posts

Leave a Comment